Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരികക്കൊടിയില്‍ ഒളിഞ്ഞിരിയ്ക്കും ഭാഗ്യ രഹസ്യം
പുരികത്തിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വം നിശ്ചയിക്കാന്‍ കഴിയും
കണ്ണിന്റെ ആകൃതി പല്ലിന്റെ ഘടന എന്നിവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മുടെ ആത്മാവിന്റെ ജനാലയാണ് കണ്ണ്. നമ്മള് കാണുന്ന ഓരോ കാഴ്ചകള്‍ക്കും ജീവന് നല്‍കുന്നതാണ് കണ്ണ്. കണ്ണിനെ മനോഹരമാക്കുന്നത് അഴകൊത്ത വടിവൊത്ത പുരികമാണ്.
എന്നാല്‍ പുരികത്തിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാം. പുരികത്തിന്റെ ആകൃതി നോക്കി ഇത്തരത്തില്‍ എങ്ങനെ ഒരാളുടെ രഹസ്യങ്ങളും വ്യക്തിത്വത്തെയും കുറിച്ച് പറയാം എന്ന് നോക്കൂ.

സാധാരണ പുരികം
സാധാരണ പുരികം എന്ന് പറഞ്ഞാല്‍ മീഡിയം കട്ടിയും നീളവും ഉള്ള പുരികമാണ്. ഇത്തരക്കാര്‍ സാധാരണയായി ആകാംഷ കൂടുതലുള്ളവര്‍ ആയിരിക്കും. ഇവരില്‍ തന്നെ ചിലര്‍ ആത്മാര്‍ത്ഥതയുള്ളവരും ചിലര്‍ കൃത്രിമമായി ബന്ധങ്ങളെ കെട്ടിച്ചമയ്ക്കുന്നവരും ആയിരിക്കും.

നീളക്കൂടുതലുള്ള പുരികം
നീളക്കൂടുതലുള്ള പുരികമാണ് മറ്റൊന്ന്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പുതിയ വസ്തുക്കളില്‍ ഭ്രമമേറുന്നവരുമായിരിക്കും ഇവര്‍. എല്ലാ പ്രശ്നങ്ങളേയും സ്വന്തമായി തന്നെ പരിഹരിയ്ക്കാന്‍ കഴിവുള്ളവരുമായിരിക്കും.

ചെറിയ പുരികങ്ങള്‍
ചെറിയ പുരികങ്ങള്‍ ഉള്ളവരാണ് മറ്റൊരു കൂട്ടര്. എല്ലാ കാര്യത്തിലും പൂര്മത വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എപ്പോഴും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിയ്ക്കാതെ എന്തിനും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

കട്ടി കൂടിയ പുരികം
കട്ടികൂടിയ പുരികങ്ങള്‍ ഉള്ളവര്‍ക്ക് ഏത് കാര്യത്തിലും പോസിറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുക. ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത മുന്നോട്ട് പോവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കുമെന്ന് ഇവര്‍ക്ക് ആലോചനയില്ല. അവനവന്റെ സ്വാതന്ത്ര്യം ആഘോഷിക്കുക എന്നതായിരിക്കും ഇവരുടെ പോളിസി.

ഉയര്‍ന്ന ആര്‍ച്ച് പോലുള്ള പുരികം
ഉയര്‍ന്ന ആര്‍ച്ച് പോലുള്ള പുരികമുള്ളവര്‍ സെലക്ടീവായിരിക്കും ഏത് കാര്യത്തിലും. അവനവനിലൊതുങ്ങി ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ത്രികോണാകൃതിയിലുള്ള പുരികം
ത്രികോണാകൃതിയിലുള്ള പുരികമുള്ളവര്ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ജീവിതത്തെക്കുറിച്ച് ഉണ്ടാവും. ഏത് തീരുമാനവും ശരിയെന്ന രീതിയില്‍ കൈക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയും. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നവരായിരിക്കും ഇത്തരക്കാര്‍.

നീളത്തിലുള്ള പുരികമുള്ളവര്‍
നീളത്തിലുള്ള പുരികമുള്ളവരാണ് മറ്റൊരു കൂട്ടര്. ഇവര്‍ക്കാവട്ടെ നേരേ വാ നേരെ പോ എന്ന സ്വഭാവമായിരിക്കും. മാത്രമല്ല എന്തിനേയും അളന്ന് കുറിച്ച് കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍.

നിറം കുറഞ്ഞ പുരികം
നിറം കുറഞ്ഞ പുരികമാണ് നിങ്ങളുടേതെങ്കില്‍ പ്രത്യേകിച്ച് ആകൃതി ഇല്ലാത്ത പുരികം ഉള്ളവര്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിവില്ലാത്തവരാണ് ഇത്തരക്കാര്‍.



Click it and Unblock the Notifications
