Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ദാരിദ്ര്യം ഫലം കട്ടിലിനടിയില്‍ വെള്ളം വെച്ചാല്‍
വാസ്തുശാസ്ത്രപരമായി നമ്മള് വരുത്തുന്ന ചില തെറ്റുകളിലൂടെ അത് ദാരിദ്ര്യത്തിലേക്ക് വഴിവെക്കുന്നു
ഉറക്കം മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. കൃത്യമായ ഉറക്കമില്ലാതെ ഒരിക്കലും ആരോഗ്യകരമായ ജീവിതം ഉണ്ടാവില്ല. കാരണം ആരോഗ്യത്തിന് ഉറക്കം അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഉറങ്ങുമ്പോള്‍ വാസ്തുശാസ്ത്രപരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഉറക്കത്തിലും നമ്മള് വരുത്തുന്ന ചില തെറ്റുകള്‍ പല വിധത്തിലുള്ള ദോഷങ്ങള്‍ വരുത്തും.
എന്തൊക്കെ കാര്യങ്ങളാണ് ജീവിതത്തില്‍ ഉയര്‍ച്ചക്കും സന്തോഷത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. വാസ്തുശാസ്ത്രമനുസരിച്ച് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് ഉണ്ടാക്കുന്ന മാനസികാരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

കിടക്കക്കടിയില്‍
കിടക്കുന്ന കിടക്കയുടെ അടിയില്‍ ചില വസ്തുക്കള്‍ വെക്കാന്‍ പാടില്ലാത്തതായി ഉണ്ട്. ഒരിക്കലും ഇലക്ട്രോണിക്സ് വസ്തുക്കള്‍ കിടക്കയുടെ അടിയില്‍ വെക്കാന്‍ പാടില്ല. ഇവ വീട്ടുകാര്‍ക്ക് ദോഷമുണ്ടാക്കും മാത്രമല്ല ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

അലാറം തലയിണക്കടിയില്‍
തലയണക്കടിയില്‍ അലാറം വെച്ച് ഉറങ്ങുന്നവരും ഉണ്ട്. ഇത് ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമാകും എന്നാണ് വാസ്തുശാസ്ത്ര പ്രകാരം പറയുന്നത്.

കിടപ്പറയിലെ ചുമരുകള്‍
കിടപ്പറയിലെ ചുമരുകള്‍ക്ക് നിറം നല്കുന്നുണ്ടെങ്കില് സൂര്യപ്രകാശം പ്രതിഫലിക്കുന്ന നിറങ്ങളായിരിക്കണം നല്‍കേണ്ടത്. വെളിച്ചം കിടപ്പുമുറിയില്‍ വരുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഉന്മേഷം നിറക്കുന്നു.

ബെഡ്റൂമിലെ ചിത്രങ്ങള്‍
ബെഡ്റൂമില്‍ ചിത്രങ്ങള്‍ വെക്കുമ്പോഴും ശ്രദ്ധിക്കുക. കാരണം വാസ്തുശാസ്ത്രപ്രകാരം നെഗറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്ന ചിത്രങ്ങള്‍ വെക്കരുത്. പ്രത്യേകിച്ച് രോഗം പിടിച്ച് കിടക്കുന്നവരുടെ ചിത്രങ്ങളും മറ്റും. ഇത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നു.

തലച്ചോര്‍ പ്രവര്‍ത്തിക്കുന്നു
നിങ്ങള്‍ ഉറങ്ങുകയാണെങ്കിലും നിങ്ങളുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സമയത്താണ് ശരീരം മുഴുവന്‍ ടോക്സിനും പുറന്തള്ളുന്നത്. തലച്ചോറും അത്തരത്തില്‍ തന്നെയാണ് കാരണം ശരീരം നിഷ്ക്രിയമായി ഇരിക്കുന്ന സമയത്താണ് തലച്ചോറും കൃത്യമായി കാര്യങ്ങളെ ഗണിക്കുന്നതും.

കട്ടിലിനടിയില്‍ വെള്ളം
പലരും രാത്രി കുടിക്കാനായി കട്ടിലിനടിയില്‍ വെള്ളം വെക്കും. എന്നാല്‍ ഇത്തരത്തില്‍ വെക്കുന്ന വെള്ളത്തിലേക്ക് മുറിയിലുള്ള എല്ലാ നെഗറ്റീവ് എനര്‍ജിയും ആകര്‍ഷിക്കപ്പെടുന്നു. ഇത് ദാരിദ്ര്യത്തിലേക്കും വഴിവെക്കുന്നു.



Click it and Unblock the Notifications
