For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കുടുംബത്തിലെല്ലാവര്‍ക്കും 12 വിരല്‍

കുടുംബത്തില്‍ ജനിക്കുന്ന ഒരോ കുട്ടിയുടേയും വിരലിന്റെ എണ്ണം ആറ് തന്നെയാണ്. എന്താണ് ഇതിന് കാരണം

|

സാധാരണ നമുക്ക് എല്ലാവര്‍ക്കും രണ്ട് കൈയ്യിലുമായി 10 വിരലുകളാണ് ഉള്ളത്. എന്നാല്‍ ഈ കുടുംബത്തില്‍ എല്ലാവര്‍ക്കും ഇരുകൈയ്യിലുമായി 12 വിരലാണ് ഉള്ളത്. അത്ഭുതമായി തോന്നുന്നുവോ, എന്നാല്‍ സത്യമതാണ്. നമ്മളെല്ലാവരും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. എന്നാല്‍ ഓരോരുത്തരിലും ജീന്‍ ഒരു പോലെ ആണെങ്കിലോ. അതിന്റെ തെളിവാണ് ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും 12 വിരലുകള്‍. പാരമ്പര്യമായി ഇത്തരമൊരു പ്രത്യേകത ഈ കുടുംബത്തിലെ എല്ലാവര്‍ക്കും ഉള്ളതാണ്.

<strong>ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും</strong>ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും

ഈ കുടുംബത്തില്‍ ഉള്ള 14 അംഗങ്ങള്‍ക്കും 12 വിരലാണ് ഇരു കൈയ്യിലുമായി ഉള്ളത്. കൈയ്യില്‍ മാത്രമല്ല രണ്ട് കാലിലും ഇവര്‍ക്ക് 12 വിരലുകളാണ് ഉള്ളത്. ബ്രസീലിലാണ് ഇത്തരത്തില്‍ വിരലുകളുടെ എണ്ണത്തില്‍ വ്യത്യസ്തതയുള്ള ഈ കുടുംബം താമസിക്കുന്നത്. അവരെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഡി സില്‍വാസ്

ഡി സില്‍വാസ്

ഡി സില്‍വാസ് ഫാമിലിയിലെ 14 അംഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ കൈകളിലും കാലുകളിലും 12 വിരലുകള്‍ വീതം ഉള്ളത്. ജനിച്ചപ്പോള്‍ കൈയ്യിന്റെ പ്രത്യേകത തന്നെയാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

പുതിയ തലമുറ

പുതിയ തലമുറ

ഈ അടുത്ത കാലത്ത് ജനിച്ച കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിനും കൂടി ഇത്തരത്തില്‍ 14 വിരലുകള്‍ വീതമാണ് ഉള്ളത്. ഇത് തന്നെയാണ് ഇവരെ എവിടെ പോയാലും തിരിച്ചറിയാന്‍ കഴിയുന്നത്. ഈ അടുത്ത കാലത്ത് ജനിച്ചത് ഒരു ആണ്‍കുട്ടിയാണ്. ഇത്തരം ജനിതക വൈകല്യം കൊണ്ട് തന്നെയാണ് ഈ കുട്ടിയും ജനിച്ചതും.

 മെഡിക്കല്‍ കണ്ടീഷന്‍

മെഡിക്കല്‍ കണ്ടീഷന്‍

പോളി ഡാക്ടിലി എന്ന ഒരു ജനിതക തകരാറാണ് ഇത്തരത്തില്‍ കൈകളുടെ എണ്ണം കൂടാനുള്ള ഒരു കാരണം. ആയിരത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്.

ഡോക്ടറുടെ അഭിപ്രായം

ഡോക്ടറുടെ അഭിപ്രായം

ഡോക്ടറുടെ അഭിപ്രായത്തില്‍ ഈ അവസ്ഥയ്ക്ക് കാരണമായ പലതരം മ്യൂട്ടേഷനുകള്‍ ഉണ്ട്, പക്ഷെ കൂടുതല്‍ വിരലുകളും കാല്‍വിരലുകളും ഉണ്ടെങ്കില്‍, അത് ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

 ചില കാര്യങ്ങള്‍ കൂടി

ചില കാര്യങ്ങള്‍ കൂടി

ഡോക്ടര്‍മാര്‍ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. അച്ഛനോ അമ്മക്കോ ഇത്തരത്തില്‍ കൈ വിരലുകളുടേയോ കാല്‍ വിരലുകളുടേയോ എണ്ണത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കുട്ടികളുടെ വിരലുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നു.

കുടുംബത്തിന്റെ വിശ്വാസം

കുടുംബത്തിന്റെ വിശ്വാസം

സാധാരണ ആളുകളേക്കാള്‍ എന്തുകൊണ്ടും ഉയര്‍ച്ചയിലെത്താന്‍ സഹായിക്കുന്ന ഒന്നാണ് ഈ വിരലുകള്‍ എന്നാണ് ഇവരുടെ വിശ്വാസം. മറ്റുള്ളവരേക്കാള്‍ പല കാര്യങ്ങളിലും നന്നായി പെര്‍ഫോം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നതും വിരലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കൊണ്ടാണ് എന്നാണ് വിശ്വസിക്കുന്നത്.

Image Source

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

Brazilian family has 12 fingers

This unique family from Brazil carries this unusual genetic trait and they are famous for this uniqueness of theirs, where the members are blessed with 12 fingers.
Story first published: Friday, October 27, 2017, 15:43 [IST]
X
Desktop Bottom Promotion