Latest Updates
-
ബുധാദിത്യ രാജയോഗം: സാമ്പത്തിക ഇടപാടുകൾക്ക് സുവർണ്ണാവസരം, ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആഘോഷങ്ങൾക്കിടയിൽ മെഹന്ദി ഇടുന്നവരാണോ? കടും കറുപ്പ് നിറം നൽകുന്ന 'ബ്ലാക്ക് ഹെന്ന'യിലെ ഈ അപകടം അറിയാതെ പോകരുത് -
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്!
ഇവരുടെ മുടിയെന്നാല്‍ ഒരു അത്ഭുതം തന്നെ
മുടി കൊണ്ട് പ്രശസ്തരായ ചിലരെക്കുറിച്ച് നമുക്ക് നോക്കാം, എന്താണിവരുടെ പ്രത്യേകതയെന്നും.
മുടിയില്‍ എത്രയൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും എത്രയൊക്കെ എണ്ണകള്‍ മാറി മാറിത്തേച്ചിട്ടും മുടി ഇപ്പോഴും പഴയ പോലെ തന്നെ വാശിയില്‍ നില്ക്കുകയാണോ? എന്നാല്‍ ഇനി പറയാന്‍ പോകുന്നത് മുടി കൊണ്ട് അത്ഭുതം കാണിയ്ക്കുന്ന ചിലരെക്കുറിച്ചാണ്. റാപ്പൊന്സാല് എന്ന വേണമെങ്കില്‍ ഇവരെ പറയാം.
കാരണം റാപ്പൊന്സാല് രാജകുമാരിയുടെ മുടിയ്ക്ക് ഔഷധഗുണങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ ഇനി പറയാന്‍ പോകുന്നവരുടെ മുടിയ്ക്ക് ഔഷധഗുണങ്ങള്‍ ഒന്നുമില്ല, എങ്കിലും മുടി കൊണ്ട് അത്ഭുതം കാണിയ്ക്കുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അങ്ങനെയുള്ള ചിലരെ പരിചയപ്പെടാം.

ഏറ്റവും നീളം കൂടിയ ജഡമുടി
ലോകത്ത് ഏറ്റവും നീളം കൂടി ജഡമുടിയുടെ ഉടമയെ നിങ്ങള്‍ക്ക് പരിചയപ്പെടാം. അറ്റ്ലാന്റയില്‍ ആണ് ഈ 50 വസ്സുകാരിയുടെ താമസം. 2008-ല്‍ ഏറ്റവും നീളം കൂടിയ മടിയുടെ ഉടമയെന്ന റെക്കോര്‍ഡ് ആശ മണ്ടേല എന്ന ഈ സ്ത്രീ കരസ്ഥമാക്കിയിട്ടുണ്ട്. ഇവരുടെ ഈ മുടി ഒന്ന് വൃത്തിയായി കഴുകിയെടുക്കാന്‍ എത്ര ബോട്ടില്‍ ഷാമ്പൂ വേണം എന്ന് ചിന്തിച്ചു നോക്കൂ. image courtesy

ലോകത്തിലെ നീളം കൂടി മുടി
ഡൈ യു ക്വിന്‍ എന്ന യുവതിയാണ് ലോകത്തിലേ ഏറ്റവും നീളം കൂടി മുടിയുടെ ഉടമ. ചൈനാക്കാരിയാണ് കക്ഷി, 14 വയസ്സു മുതല്‍ തന്നെ മുടി നീട്ടി വളര്‍ത്തുന്ന ശീലം ഇവര്‍ക്കുണ്ടായിരുന്നു. image courtesy

ബാന്‍ഡ് സഹോദരിമാര്‍
അമേരിക്കയിലായിരുന്നു ഈ ഏഴ് അത്ഭുതങ്ങളും ജീവിച്ചിരുന്നത്. സതേണ്ലാന്ഡ് സിസ്റ്റേഴ്സ് എന്നായിരുന്നു ഇവരുടെ പേരും. 37 അടിയായിരുന്നു ഇവരുടെ മുടിയുടെ നീളം. ബാന്‍ഡ് ടീം ആയിരുന്നു ഇവരെന്നതും ഇവരിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. image courtesy

മുടി വില്‍ക്കാനുണ്ട്
മുടി വളര്‍ത്തുന്നത് വില്‍പ്പനയെന്ന ലക്ഷ്യം വെച്ചാണെങ്കില്‍ ആലോചിച്ചു നോക്കൂ. 5000 ഡോളറിനാണ് ബ്രസീലിലെ ഈ സുന്ദരി തന്റെ മുടി വില്‍ക്കുന്നത്. കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായാണ് ഈ കടുംകൈ ഇവര്‍ ചെയ്യുന്നത്. image courtesy

പോണി ടെയില്‍ കോംപറ്റീഷന്‍
മോറിസ്, ഇല്ലിനോസ് മൂന്ന് പെണ്‍കുട്ടികള്‍ ഇവരുടെ മുടി തറയില്‍ മുട്ടിക്കിടക്കുന്നതാണ്. പോണിടെയില്‍ മത്സരത്തിനാണ് ഇത്തരത്തില്‍ മുടി വളര്‍ത്തി ഇവര്‍ റെക്കോര്‍ഡിടുന്നത്. image courtesy

മുടിയെന്ന ദാനശീലം
അയ്മീ എന്ന ഈ കൊച്ചു പെണ്‍കുട്ടിയ്ക്ക് വെറും 11 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഇവളൊരിക്കലും മുടി മുറിക്കില്ല. ക്യാന്‍സര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വിഗ് ഉണ്ടാക്കി നല്‍കുക എന്ന നല്ല ലക്ഷ്യത്തോടു കൂടിയാണ് അയ്മീ തന്റെ മുടി വളര്‍ത്തുന്നത് തന്നെ. image courtesy



Click it and Unblock the Notifications