Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹത്തിന് അരിയും പൂവും എറിയുന്നതെന്തിന്?
ഓരോ നാട്ടിലും ഓരോ സംസ്കാരമാണ് നിലവുലുള്ളത്. ഏത് കാര്യത്തിലായാലും അവര്‍ പിന്തുടരുന്നതും ഇത്തരം ആചാരങ്ങളും അവരുടെ സംസ്കാരവും ആയിരിയ്ക്കും. വിവാഹത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്.
വിവാഹവേളയില്‍ പ്രത്യേകിച്ച് താലികെട്ടുന്ന ചടങ്ങില്‍ വധൂവരന്മാരുടെ ദേഹത്തേക്ക് അരിയും പൂവും എറിയുന്ന ചടങ്ങ് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്.
എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം, എന്തിനാണ് ഇത്തരത്തില്‍ അരിയും പൂവും എറിയുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചടങ്ങാണ് ഇത്. നമ്മള് മലയാളികള്‍ക്കിടയില്‍ മാത്രമല്ല ഇത്തരമൊരു ചടങ്ങുള്ളത്.

തുടക്കം റോമില്‍
റോമിലാണ് ഇത്തരമൊരു ചടങ്ങിന്റെ തുടക്കം എന്നാണ് പറയപ്പെടുന്നത്. നവ വധൂവരന്മാര്ക്ക് എല്ലാ വിധത്തിലുള്ള അനുഗ്രഹാശിസ്സുകളും നല്‍കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം.

ഭാഗ്യം കൊണ്ടുവരാന്‍
ഇത്തരത്തില്‍ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും ചേര്‍ന്ന് ചെയ്യുന്നത് ഭാഗ്യം കൊണ്ട് വരാന്‍ കാരണമാകും എന്നാണ് വിശ്വാസം.

മൊറോക്കയിലും ഇത്തരമൊരു വിശ്വാസം
മൊറോക്കയിലും ഇത്തരത്തില്‍ ഒരു ആചാരം നിലനില്ക്കുന്നു എന്നാണ് പറയപ്പെടുന്നത്. വിവാഹനാളില്‍ ബന്ധുക്കളൊഴികെ വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാം ഇത്തരത്തില്‍ അരിയും പൂവും വധുവിന്റേയും വരന്റേയും ദേഹത്തേക്ക് എറിയും.

ഇന്ത്യയില്‍ അല്പം വ്യത്യസ്തം
നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്. എന്നാല്‍ അരിയും മഞ്ഞളും പല രാജ്യങ്ങളിലും ഉപയോഗിക്കും.

ഫ്രാന്‍സില്‍
ഫ്രാന്‍സിലും ഇത്തരം ഒരു ആചാരം നിലനില്‍ക്കുന്നുണ്ട്. വധൂവരന്മാരെ ആശീര്‍വദിയ്ക്കുന്ന രീതിയാണ് ഇത്.

അരിയ്ക്ക് പകരം
പല സ്ഥലങ്ങളിലും അരിയ്ക്ക് പകരം സൂര്യകാന്തിപ്പൂക്കളും പക്ഷിത്തൂവലും എല്ലാം ഇത്തരത്തിിലൊരു ചടങ്ങിന് ഉപയോഗിക്കും.



Click it and Unblock the Notifications
