For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എ ടി എമ്മില്‍ നിന്നും പണം എടുക്കും മുന്‍പ്

എ ടി എം മെഷീനെക്കുറിച്ച് ചില അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ നോക്കാം.

|

എടിഎമ്മില്‍ എന്തിനാണ് കോണ്‍വെക്‌സ് മിറര്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? അതെന്തിനാണെന്ന് അറിയുകയെങ്കിലും ചെയ്യാമോ? എന്നാല്‍ എന്തിനാണ് ഇവിടെ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചിരിയ്ക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇന്ന് എ ടി എം മെഷീന് നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്ഥാനമാണ് ഉള്ളത്. ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എ ടി എം മെഷീനെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാം. ഷര്‍ട്ടിനു പിന്നിലെ ഈ കുടുക്ക് എന്തിനാ?

കോണ്‍വെക്‌സ് മിറര്‍

കോണ്‍വെക്‌സ് മിറര്‍

എടിഎമ്മില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചിരിയ്ക്കുന്നത് നമ്മുടെ മുഖം പതിയാന്‍ വേണ്ടി മാത്രമല്ല കോണ്‍വെക്‌സ് മിററിന് എപ്പോഴും വൈഡര്‍ ലുക്ക് ആയിരിക്കും. ഇത് നമുക്ക് പിന്നില്‍ നടക്കുന്നതിനെയെല്ലാം നമുക്ക് കാണിച്ചു തരും. നമ്മുടെ പാസ്‌വേഡ് അതുപോലുള്ള രഹസ്യ പിന്‍ നമ്പറുകള്‍ എന്നിവ മറ്റുള്ളവര്‍ നോക്കുന്നുണ്ടോ എന്ന് കാണിച്ച് തരാന്‍ കോണ്‍വെക്‌സ് മിററിന് കഴിയും.

എന്താണ് എ ടി എം?

എന്താണ് എ ടി എം?

പലര്‍ക്കും എ ടി എമ്മിന്റെ ഫുള്‍ഫോം അറിയില്ലെന്നതാണ് സത്യം. ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്നാണ് എ ടി എമ്മിന്റെ ഫുള്‍ഫോം. ലോകത്താകമാനം ഏകദേശം മൂന്ന് മില്ല്യണിലധികം എ ടി എം ഉണ്ടെന്നാണ് കണക്ക്.

 ആദ്യത്തെ എ ടി എം

ആദ്യത്തെ എ ടി എം

1967-ല്‍ ലണ്ടനിലാണ് ആദ്യത്തെ എ ടി എം സ്ഥാപിയ്ക്കുന്നത്. പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലൊരു സംവിധാനത്തിന് തുടക്കം കുറിച്ചത്.

എന്തുകൊണ്ട് നാലക്ക പിന്‍?

എന്തുകൊണ്ട് നാലക്ക പിന്‍?

എ ടി എം പിന്‍ നമ്പറുകള്‍ എല്ലാം തന്നെ നാലക്കത്തിന്റേതായിരിക്കും. എന്തുകൊണ്ട് ഇത്തരത്തില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരേ സമയം നാലക്ക പിന്‍നമ്പര്‍ ഓര്‍ത്തു വെയ്ക്കാനുള്ള കഴിവ് മാത്രമേ അന്ന് എ ടി എം നിര്‍മ്മിച്ച ആള്‍ക്കുണ്ടായിരുന്നുള്ളൂ.

എ ടി എമ്മിലെ വ്യത്യസ്തത

എ ടി എമ്മിലെ വ്യത്യസ്തത

എ ടി എമ്മില്‍ പല തരത്തിലുള്ള വ്യത്യസ്തതകളും പരീക്ഷിക്കുന്നവരാണ് ബ്രസീലുകാര്‍. നമ്മള്‍ പിന്‍ നമ്പറിലൂടെ പണം പിന്‍വലിയ്ക്കുമ്പോള്‍ ഇവര്‍ വിരലടയാളം ഉപയോഗിച്ചാണ് പണം പിന്‍വലിയ്ക്കുന്നത്.

ഇന്ത്യയിലെ ആദ്യ എ ടി എം

ഇന്ത്യയിലെ ആദ്യ എ ടി എം

ഇന്ത്യയിലെ ആദ്യ എ ടി എം വരുന്നത് 1986-ലാണ്. മുബൈയിലാണ് ആദ്യ എ ടി എം സ്ഥാപിയ്ക്കപ്പെടുന്നത്.

 എ ടി എം മോഷ്ടിയ്ക്കപ്പെട്ടാല്‍

എ ടി എം മോഷ്ടിയ്ക്കപ്പെട്ടാല്‍

എ ടി എം മോഷ്ടിയ്ക്കപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ ഇതിലുള്ള ജി പി എസ് സിസ്റ്റം എ ടി എം മെഷീന്റെ ലൊക്കേഷന്‍ കാണിച്ച് കൊടുക്കും. അതുകൊണ്ട് തന്നെ മോഷ്ടിച്ചാല്‍ അതും കൊണ്ട് കടന്നു കളയാം എന്ന ചിന്ത വെറുതേയാണ്.

English summary

Why do atms have convex mirror

Have you ever wondered why ATMs have a convex mirror placed at the area where you would withdraw cash? Check out the reason for it...
Story first published: Tuesday, November 15, 2016, 9:52 [IST]
X
Desktop Bottom Promotion