Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ജന്മമാസവും രുദ്രാക്ഷവും, ഭാഗ്യം തേടി വരും
രുദ്രാക്ഷം ധരിയ്ക്കുന്നത് ഇന്ന് പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുന്നതിനു പിന്നില്‍ ഒരു കൂട്ടം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ പലരും ഇത്തരം വിശ്വാസങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് രുദ്രാക്ഷം ധരിയ്ക്കുന്നത്. ജന്മമാസം പറയും ജോലിയിലെ ഭാഗ്യം
ഓരോരുത്തരുടേയും ജന്മമാസമനുസരിച്ച് രുദ്രാക്ഷം ധരിച്ചാല്‍ അത് പല തരത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. മലയാള മാസമനുസരിച്ച് ഏത് മുഖമുള്ള രുദ്രാക്ഷമാണ് ധരിയ്ക്കേണ്ടത് എന്ന് നോക്കാം.

ചിങ്ങമാസത്തില്‍ ജനിച്ചവര്‍
ചിങ്ങമാസത്തില്‍ ജനിച്ചവര്‍ സൂര്യഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്. ഇവര്‍ ഏകമുഖമുള്ള രുദ്രാക്ഷമോ 12 മുഖമുള്ള രുദ്രാക്ഷമോ ധരിയ്ക്കാം. ആരോഗ്യകരമായി നല്ല ഫലങ്ങള്‍ ലഭിയ്ക്കാന്‍ ഇത് തന്നെയാണ് മുന്നില്‍.

കന്നിമാസത്തില് ജനിച്ചവര്‍
ബുധനാണ് ഇവരുടെ ഗ്രഹം. ഇത്തരക്കാര്‍ നാല് മുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നതാണ് നല്ലത്. ഇത് സാമ്പത്തികലാഭത്തിനും ആരോഗ്യത്തിനും ഇത്തരക്കാരെ വളരെയധികം സഹായിക്കും.

തുലാം
ശുക്രനാണ ഇവരുടെ ഗ്രഹം. ആറ് മുഖമുള്ള രുദ്രാക്ഷമാണ് ഇവര്‍ ധരിക്കേണ്ടത്. കൂടാതെ 13 മുഖമുള്ള രുദ്രാക്ഷവും ഇവര്‍ക്ക് ഭാഗ്യം നല്‍കുന്നതാണ്.

വൃശ്ചികം
ചൊവ്വയാണ ഇവരുടെ ഗ്രഹം. ഇത്തരക്കാര്‍ മൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നതാണ് ആയുരാരോഗ്യത്തിന് നല്ലത്.

ധനു
വ്യാഴമാണ് ധനുമാസത്തില്‍ ജനിച്ചവരുടെ ഗ്രഹം. അഞ്ച് മുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സമ്പത്തിനെ ആകര്ഷിയക്കും.

മകരം
ശനിദേവനാണ് ഇവരുടെ ഗ്രഹം. ഏഴുമുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നത് ശനിദോഷനിവാരണത്തിന് സഹായിക്കുന്നു. മാത്രമല്ല 14 മുഖവും ഇവര്‍ക്ക് സഹായകമാണ്.

കുംഭം
ശനി തന്നെയാണ് ഇവരുടേയും ഗ്രഹം. ഏഴ് മുഖമുള്ള രുദ്രാക്ഷം തന്നെയാണ് ഇവര്‍ക്കും നല്ലത്. ഭാഗ്യം എവിടെയാണെങ്കിലും ഇവരെ തേടിയെത്തും.

മീനം
വ്യാഴമാണ് ഇവരുടെ ഗ്രഹം. അഞ്ച് മുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നത് വിദ്യാഭ്യാസപരമായും ഇവരെ ഉയര്‍ത്തുന്നു.

മേടം
മേടമാസത്തില്‍ ജനിച്ചവര്‍ ചൊവ്വാഗ്രഹത്തിന്റെ അധീനതയില്‍ വരുന്നവരാണ്. മൂന്ന് മുഖമുള്ള രുദ്രാക്ഷമാണ് ഇവര്‍ക്ക് ചേരുന്നത്.

ഇടവം
വ്യാഴമാണ് ഇവരുടെ ഗ്രഹം. ഭാഗ്യം കൊണ്ട് വരാന്‍ ഇത്തരക്കാര്‍ ആറ് മുഖമുള്ള രുദ്രാക്ഷമാണ് ഇവര്‍ ധരിയ്ക്കേണ്ടത്.

മിഥുനം
ബുധനാണ് മിഥുന രാശിക്കാരുടെ ഗ്രഹം. ഇവര്‍ക്ക് നാല് മുഖമുള്ള രുദ്രാക്ഷം ധരിയ്ക്കുന്നതാണ് നല്ലത്.

കര്‍ക്കിടകം
ചന്ദ്രനാണ് ഇവരെ ഭരിയ്ക്കുന്നത്. ഇരുമുഖമുള്ള രുദ്രാക്ഷമാണ് ഇവര്‍ക്കേറ്റവും അനുയോജ്യം. ഇത് ഇത്തരക്കാരെ ആരോഗ്യത്തിനും ബന്ധങ്ങളില്‍ വിശ്വാസം സൂക്ഷിക്കുന്നതിനും സഹായിക്കും.



Click it and Unblock the Notifications
