Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
നിങ്ങളുടെ തള്ളവിരല്‍ നീളം കൂടിയതാണോ?
ഹസ്തരേഖാ ശാസ്ത്രം കാലങ്ങളാിയി നമുക്കിടയില്‍ നിലനില്‍ക്കുന്നതാണ്. അതുപോലെ തന്നെയാണ് കാല്നോട്ടവും. കാലിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും പലപ്പോഴും സൂചിപ്പിക്കുന്നത് പോലും നമ്മുടെ ആരോഗ്യത്തെ പോലും ബാധിയ്ക്കുന്നതായിരിക്കാം. കാല്പാദങ്ങള് നോക്കിയാല്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഏതാണ് നിങ്ങളുടെ ആ ഭാഗ്യദിനം?
വിരലുകളുടെ വലിപ്പവും നീളവും ആകൃതിയും അനുസരിച്ച് ആളുകളുടെ മനസ്സു പോലും വായിക്കാന്‍ കഴിയും. മനസ്സു മാത്രമല്ല ഇവരുടെ ഭാവി വരെ പ്രവചിക്കാന്‍ കാല് നോക്കിയാല്‍ മനസ്സിലാകും. എന്തൊക്കേ പ്രത്യേകതകളാണ് നിങ്ങളുടെ കാല് നോക്കിയാല്‍ മനസ്സിലാവുക എന്നു നോക്കാം.

തള്ളവിരലിന്റെ നീളക്കൂടുതല്‍
മറ്റു വിരലുകളെ അപേക്ഷിച്ച് തള്ളവിരലിന് നീളം കൂടുതലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കാര്യപ്രാപ്തിയെയാണ്. ഏത് പ്രശ്നങ്ങള്‍ക്കും ധൈര്യമായി ഇത്തരക്കാരെ സമീപിക്കാം.

തള്ളവിരല്‍ ചെറുതാണെങ്കില്‍
മറ്റു വിരലുകളെ അപേക്ഷിച്ച് തള്ളവിരല്‍ ചെറുതാണെങ്കില്‍ ഒരേ സമയത്ത് പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ് നിങ്ങള്‍ എന്നാണ് അര്‍ത്ഥം. മാത്രമല്ല മറ്റുള്ളവരുടെ മനസ്സ് കീഴടക്കാന്‍ അവരെ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ.

രണ്ടാമത്തെ വിരലിന്റെ നീളക്കൂടുതല്‍
കാലിലെ രണ്ടാമത്തെ വിരല്‍ മറ്റുള്ളവയെ അപേക്ഷിച്ച് നീളം കൂടിയതാണെങ്കില്‍ നിങ്ങള്‍ ഭാവനയുള്ളവരാണ് എന്നതാണ് വെളിവാകുന്നത്. മാത്രമല്ല നേതൃപാടവം നിങ്ങളുടെ കൈമുതലായിരിക്കും.

രണ്ടാമത്തെ വിരല്‍ നളം കുറഞ്ഞാല്‍
കാലിലെ രണ്ടാമത്തെ വിരലിന് നീളം കുറവാണെങ്കില്‍ ഇത്തരക്കാരെ എളുപ്പത്തില്‍ സ്വാധീനിയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല സമാധാനപ്രിയരായിരിക്കും ഇത്തരക്കാര്‍.

മൂന്നാമത്തെ വിരലിന്റെ നീളം
മറ്റുവിരലുകളെ അപേക്ഷിച്ച് മൂന്നാമത്തെ വിരലിന് നീളം കൂടുന്നത് കഠിനാധ്വാനത്തിന്റെ ലക്ഷണമാണ്. മാത്രമല്ല ആഗ്രഹങ്ങള്‍ സഫലമാക്കാനായി കഠിനാധ്വാനം ചെയ്യാനും ഇവര്‍ തയ്യാറാവും.

മൂന്നാമത്തെ വിരലിന്റെ നീളക്കുറവ്
മൂന്നാമത്തെ വിരലിന്റെ നീളക്കുറവ് നിങ്ങളിലെ കുടുംബ സ്നേഹം വെളിവാക്കുന്നു. ആത്മാര്‍ത്ഥതയായിരിക്കും ഇത്തരക്കാരുടെ കൈമുതല്‍.

നാലാമത്തെ വിരലിന്റെ നീളം
കുടുംബ ജീവിതത്തില്‍ പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ അത്ര സന്തോഷവാന്മാരായിരിക്കില്ല.

വിരലിന്റെ നീളക്കുറവ്
നാലാമത്തെ വിരല്‍ മറ്റു വിരലുകളെ അപേക്ഷിച്ച് നീളം കുറഞ്ഞാല്‍ ഇവര്‍ കുടുംബത്തിനോ ബന്ധങ്ങള്‍ക്കോ വില നല്‍കാത്തവരായിരിക്കും, മാത്രമല്ല എപ്പോഴും മനസ്സില്‍ ഗൂഡലക്ഷ്യങ്ങള്‍ കൊണ്ടു നടക്കുന്നവരുമായിരിക്കും.

ചെറുവിരലിന്റെ നീളക്കൂടുതല്‍
കാല്‍പാദത്തിലെ അഞ്ചാമത്തെ വിരലായ ചെറുവിരല്‍ നീളം കൂടിയതാണെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാല്ലാത്തവരായിരിക്കും ഇവര്‍. എന്നാല്‍ എപ്പോഴും തമാശ പറയാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

ചെറുവിരലിന്റെ നീളക്കുറവ്
ചെറുവിരലിന്റെ നീളക്കുറവ് നിങ്ങളെ സാഹസികരാക്കും. ഇവര്‍ പലപ്പോഴും വിശ്വസ്തരും കൃത്യനിഷ്ഠയുമുള്ളവരായിരിക്കും.



Click it and Unblock the Notifications
