Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വട്ടമുഖമാണോ എങ്കില്‍ ഭാഗ്യം നിങ്ങളോടൊപ്പം
മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് പറയുന്നത്. കാരണം നമ്മുടെ മനസ്സിലെ സന്തോഷവും സങ്കടവും എല്ലാം മുഖത്താണ് പെട്ടെന്ന് പ്രതിഫലിയ്ക്കുന്നത്. ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതി വ്യത്യസ്തമായിരിക്കും.
സ്വഭാവം പോലെ തന്നെയാണ് മുഖത്തിന്റെ ഷേപ്പിന്റെ കാര്യത്തിലും, കാരണം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. നിങ്ങള്‍ക്കറിയണ്ടേ നിങ്ങളുടെ ജന്മസംഖ്യാ ഫലം?
നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ മുഖത്തിന് കഴിയും. മുഖത്തിന്റെ ആകൃതി നോക്കി എങ്ങനെ നമ്മുടെ വ്യകതിത്വത്തെക്കുറിച്ച് പറയാന്‍ കഴിയും എന്ന് നോക്കാം. മുഖത്തിന്റെ ആകൃതി നോക്കി സ്വഭാവവും ഭാവിയും പ്രവചിക്കാം. എങ്ങനെയെന്ന് നോക്കാം.

ഓവല്‍ ഷേപ്പ്
ഓവല്‍ഷേപ്പ് എന്ന് പറഞ്ഞാല്‍ മുട്ടയുടെ ആകൃതിയുള്ള മുഖം എന്നാണ്. ഏത് കാര്യവും തുറന്ന് പറയാന്‍ കഴിയുന്നവരാണ് ഇവര്‍. അത് കൊണ്ട് തന്നെ വിഷമകരമായ ഏത് കാര്യങ്ങളേയും ഇവര്‍ക്ക് തരണം ചെയ്യാന്‍ കഴിയും. വിധിയില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍.

ത്രികോണാകൃതിയില്‍ മുഖമുള്ളവര്‍
ത്രികോണാകൃതിയില്‍ മുഖമുള്ളവരുടെ കൂടപ്പിറപ്പാണ് വിജയം. വിജയത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും. ഏത് കാര്യത്തേയുെ നിയന്ത്രിക്കാനും പരിധിയില്‍ നിര്‍ത്താനും ഇവര്‍ക്ക് കഴിയും.

വട്ടമുഖമുള്ളവര്‍
നമ്മളില്‍ പലരുടേയും മുഖം വൃത്താകൃതിയില്‍ ആയിരിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും. നിങ്ങളുടെ ആവശ്യത്തേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരുടെ സന്തോഷത്തിനും ഇഷ്ടത്തിനും പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍.

ചതുരാകൃതിയില്‍ മുഖമുള്ളവര്‍
ചതുരാകൃതിയില്‍ മുഖമുള്ളവരും ഒട്ടും കുറവല്ല. തമാശ ആസ്വദിയ്ക്കാനും തമാശ രൂപേണ എല്ലാ കാര്യത്തിനും തീര്‍പ്പ് കല്പ്പിക്കാന് കഴിയുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ഏത് കാര്യത്തേയും വിജയത്തിലേക്ക് നയിക്കാന്‍ ഇവര്‍ക്കുള്ള കഴിവ് വളരെ വലുതാണ്.

ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍
ഹൃദയാകൃതിയില്‍ മുഖമുള്ളവര്‍ ഒട്ടും കുറവല്ല നമുക്കിടയില്‍. ഇവര്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്നവരായിരിക്കും. എന്നാലും ഏത് സാഹചര്യത്തേയും ഉറച്ച മനസ്സോടെ നേരിടാന്‍ ഇവര്‍ മുന്നിലായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും.

നീളത്തില്‍ മുഖമുള്ളവര്‍
നീണ്ട മുഖമുള്ളവര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിയ്ക്കുന്നവരായിരിക്കും. എന്നാലും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള കഴിവും ഇവര്‍ക്ക് കൂടുതലായിരിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് അളന്ന് മുറിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications
