Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ഇംഗ്ലീഷ് മാസം വരെ പറയുന്നു സ്ത്രീകളുടെ സ്വഭാവം
ജനിച്ച മാസം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നവരെ നമുക്കറിയാം. ചിലതെല്ലാം ശരിയും എന്നാല്‍ മറ്റു ചിലതെല്ലാം തെറ്റുമായിരിക്കും. എന്തായാസും ഭാവി മുന്‍കൂട്ടി പറയുന്നതും പ്രവചിക്കുന്നതും എല്ലാവര്ക്കും അറിയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങളാണ്.
എന്നാല്‍ ജനിച്ച ഇംഗ്ലീഷ് മാസം നോക്കി സ്ത്രീകളുടെ സ്വഭാവത്തെ കണക്കാക്കാം. ഓരോ മാസത്തിലും ജനിച്ച് സ്ത്രീകളുടെ സ്വഭാവസവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം. ഋതുമതിക്കല്ല്യാണത്തിന്റെ അനുഷ്ഠാനങ്ങള്‍

ജനുവരി
ജനുവരി മാസത്തില്‍ ജനിച്ച് സ്ത്രീകള്‍ കാര്യഗൗരവം കൂടിയവരായിരിക്കും. എങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതമായിരിക്കും ഇവരുടേത്. ന്നാല് ബൗദ്ധിക വിജ്ഞാനത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് കാര്യം.

ഫെബ്രുവരി
ഫെബ്രുവരിയില്‍ ജനിച്ച സ്ത്രീകള്‍ വളരെ റൊമാന്റിക് ആയിരിക്കും. മാത്രമല്ല ക്ഷമ ഇവരുടെ കൂടപ്പിറപ്പായിരിക്കും. എല്ലാവര്ക്കും ഇവരെ മനസ്സിലാക്കാന്‍ കഴിയണം എന്നില്ല.

മാര്‍ച്ച്
ആരേയും ആകര്‍ഷിക്കുന്ന തരക്കാരായിരിക്കും ഇവര്‍. ആത്മസമര്പ്പണമായിരിക്കും ഇവരുടെ കൈമുതല്‍. ഇഷ്ടപ്പെട്ടയാള്ക്കു വേണ്ടി ജീവന് വരെ ത്യജിക്കാന്‍ ഇവര്‍ തയ്യാറാകും.

ഏപ്രില്‍
ഏത് ആള്‍ക്കാരേയും ഈസിയായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍ ചില സമയത്ത് ഇവരുടെ അവസ്ഥയില്‍ മറ്റുള്ളവര്‍ക്കു വരെ സഹതാപം തോന്നും. എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കാന്‍ കഴിയുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

മെയ്
സത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. സത്യം വിട്ട് യാതൊരു കളിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സ്വഭആവമായിരിക്കും പലപ്പോഴും ഇത്തരക്കാരില്‍ നിന്നും ഉണ്ടാവുക. ജീവിതദൈര്‍ഘ്യം ഇവര്‍ക്ക് കൂടുതലാകും എന്നതും സത്യമാണ്.

ജൂണ്‍
ആകാംഷയോടു കൂടി മാത്രം കാര്യങ്ങളെ സമീപിയ്ക്കുന്ന തരക്കാരായിരിക്കും ഇവര്‍. പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മുഖത്ത് വരുത്താനായിരിക്കും ഇവര്‍ ശ്രമിക്കുന്നത്. അപകടഘട്ടങ്ങളെ തരണം ചെയ്യാന്‍ ഇവര്‍ മിടുക്കരായിരിക്കും.

ജൂലൈ
ജൂലൈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ നിഗൂഢതകള്‍ നിറഞ്ഞതായിരിക്കും. മുഖസൗന്ദര്യത്തില്‍ ആരേയും ആകര്‍ഷിക്കുന്ന തരക്കാരായിരിക്കും ഇവര്‍. ചതിയ്ക്കപ്പെടുമെന്ന് തോന്നിയാല്‍ വിദഗ്ധമായി അതിനെ ഒഴിവാക്കാന്‍ ഇവര്‍ക്ക് കഴിയും.

ആഗസ്റ്റ്
ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരായിരിക്കും ഇവര്‍. സെന്‍സ് ഓഫ് ഹ്യൂമര്‍ ഇവരുടെ കൂടപ്പിറപ്പായിരിക്കും. പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കാനും അവര്‍ക്ക് കഴിയും. പലപ്പോഴും ഈ മാസത്തില്‍ ജനിച്ച് സ്ത്രീകള്‍ ഉണ്ടെങ്കില്‍ പലതും പുരുഷന്മാര് മറന്നു പോകും.

സെപ്റ്റംബര്‍
ദയയുള്ളവരും ആകാരഭംഗി ഉള്ളവരുമായിരിക്കും സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പ്രതികാരമനോഭാവം അല്പം കൂടുതലായിരിക്കും. ഒരിക്കലും ഒരു ദീര്‍ഘകാല ബന്ധത്തിന് ഇവര്‍ ഒരിക്കലും തയ്യാറാകുകയില്ല.

ഒക്ടോബര്‍
നല്ല വ്യക്തിത്വത്തിനുടമകളായിരിക്കും ഇവര്‍ എന്നും. എന്നാല്‍ വികാരപരമായി മാത്രമേ കാര്യങ്ങളെ സമീപിക്കുകയുള്ളൂ എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. ഏറ്റവും അടുപ്പമുള്ളവരോട് ഏത് കാര്യവും തുറന്നു പറയാനും ഇവര്‍ തയ്യാറാകും.

നവംബര്‍
എല്ലാ കാര്യത്തിനും അല്പം മുന്നില്‍ നിന്ന് ചിന്തിക്കുന്നവരായിരിക്കും അവര്‍. നുണയെ പെട്ടെന്ന് തന്നെ സത്യമാക്കി സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിയും. മാത്രമല്ല മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയും ഇവര്‍ നല്‍കില്ല.

ഡിസംബര്‍
ഡിസംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകളും ഭാഗ്യത്തിന്റെ നിറകുടങ്ങളായിരിക്കും. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട വിജയത്തിലെത്താന്‍ ഇവര്‍ക്ക് പ്രത്യേത കഴിവാണ് ഉള്ളത്.



Click it and Unblock the Notifications