Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
കയ്യിലെ വിവാഹ രേഖകള്‍ സത്യമോ?
കൈരേഖ നോക്കി ഫലം പറയുന്നതിനെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. കൈപ്പടത്തിലെ രേഖകള്‍ നോക്കി നമ്മുടെ ഭാവി-ഭൂത-വര്‍ത്തമാനം പറയുന്നതാണ് കൈരേഖാ ശാസ്ത്രം. എന്നാല്‍ കയ്യിലെ രേഖകളുടെ എണ്ണം നോക്കി വിവാഹത്തെക്കുറിച്ചും ചില പ്രവചനങ്ങള്‍ നടത്താം.
എപ്പോള്‍ വിവാഹം കഴിയ്ക്കും, വിവാഹം കഴിച്ചാല്‍ ആ ബന്ധം നിലനില്‍ക്കുമോ ഇങ്ങനെ എല്ലാം കൈരേഖ നോക്കി പ്രവചിക്കാന്‍ കഴിയും. സ്വപ്നത്തിനു പിറകിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
എന്താണ് നിങ്ങളുടെ മാംഗല്യരേഖകള് പറയുന്നതെന്ന് നോക്കാം. ഭാവിയെക്കുറിച്ച് ഇത്ര കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന മറ്റൊരു സംവിധാനം ഇല്ലെന്നു തന്നെ പറയാം. സ്നേഹബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എന്തൊക്കെ പ്രവചനങ്ങള്‍ നമ്മുടെ കൈരേഖകള്ക്ക് പറയാനാവും എന്ന് നോക്കാം.

ബന്ധത്തിന്റെ തീവ്രത
നിങ്ങളുടെ കയ്യിലെ താഴ്വശത്ത് ചെറുവിരലിന് അടുത്തു കിടക്കുന്ന രേഖകളാണ് വിവാഹരേഖകള്‍ എന്നു പറയുന്നത്. ചെറുവിരലും ഹൃദയ രേഖയും തമ്മിലുള്ള അകലം കണക്കാക്കിയാണ് വിവാഹത്തിലെ ബന്ധങ്ങളുടെ തീവ്രത കണക്കാക്കുന്നത്.

25 വയസ്സില്‍ വിവാഹം
25 വയസ്സില്‍ വിവാഹം കഴിയ്ക്കുന്നവരുടെ കൈരേഖ എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? വിവാഹ രേഖകളില്‍ നടുവിലുള്ള വരയ്ക്ക് അല്പം നിറം കൂടുതല്‍ ആണെങ്കില്‍ ഇത് വിവാഹം 25 വയസ്സില്‍ നടക്കുമെന്നതിന്റെ സൂചനയാണ്.

നേരത്തേയുള്ള വിവാഹം
നേരത്തേയുള്ള വിവാഹമാണ് മറ്റൊന്ന്. ഹൃദയ രേഖയ്ക്ക് അടുത്താണ് നീളം കൂടിയ വിവാഹ രേഖയെങ്കില്‍ വിവാഹം നേരത്തെ നടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നീളം കൂടിയ രേഖനിങ്ങളുടെ ചെറുവിരലിന് അടുത്താണെങ്കില്‍ വിവാഹത്തിന് കാലതാമസമുണ്ടാകും.

ഒന്നിലധികം വിവാഹം
ചെറുവിരലിന് അടുത്തുള്ള വിവാഹ രേഖകള്‍ നിരവധി ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ഒന്നിലധികം വിവാഹം കഴിയ്ക്കാനുള്ള യോഗമുണ്ടെന്നാണ് പറയുന്നത്.

തകരുന്ന ദാമ്പത്യം
വിവാഹരേഖകളില്‍ ഒന്നിലധികം വരകള്‍ക്കും നിറം കൂടുതലാണെങ്കില്‍ ഇത് തകരുന്ന ദാമ്പത്യത്തിന്റെ ലക്ഷണമാണ്.

അന്യമത വിവാഹം
വിവാഹരേഖകള്‍ കയ്യിലെ മറ്റു രേഖകളെ അപേക്ഷിച്ച് ചെറുതോ വലുതോ ആയാല്‍ ഇത് ഇന്റര്‍ കാസ്റ്റ് മാര്യേജ് സാധ്യത എന്നാണ് പറയപ്പെടുന്നത്.

ആരോഗ്യവും വിവാഹവും
വിവാഹ രേഖകള്‍ ഇടയ്ക്ക് മുറിഞ്ഞു പോകുന്നുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളി അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടെ വെളിവാകുന്നത്.

വിവാഹമോചനവും
വിവാഹത്തെ പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് വിവാഹ മോചനവും. വിവാഹ രേഖകളില്‍ എവിടെയെങ്കിലും ഒരു കുത്തോ പുള്ളിയോ ഉണ്ടെങ്കില്‍ വിവാഹം വിവാഹമോചനത്തിലേക്കാണ് നയിക്കുക.

സ്നേഹബന്ധം ഒന്നിലധികം
പലപ്പോഴും നാലിലധികം വിവാഹരേഖകള്‍ ഉണ്ടെങ്കില്‍ സ്നേഹ ബന്ധങ്ങളുടെ എണ്ണവും കൂടുതലായിരിക്കും എന്നാണ് പറയുന്നത്.



Click it and Unblock the Notifications
