Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സാമുദ്രിക ശാസ്ത്രമനുസരിച്ച് ലക്ഷണമൊത്ത കാല്
കൈ നോക്കി, മുഖം നോക്കി എല്ലാം ലക്ഷണം പറയാം. എന്നാല്‍ കാല് നോക്കി ലക്ഷണം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ സാമുദ്രിക ശാസ്ത്രം അനുസരിച്ച് കാലിന്റെ ലക്ഷണം നോക്കി ഭാവി പ്രവചിക്കാന്‍ കഴിയും.

ഒരാളുടെ ഭാവി അയാളുടെ കഴിഞ്ഞ കാലം ഭാഗ്യം വ്യക്തിത്വം എന്നിവയെല്ലാം കാല് നോക്കി പ്രവചിക്കാന്‍ കഴിയും. കാലിന്റെ ഓരോ ലക്ഷണങ്ങള്‍ അനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രവചിക്കാം എന്ന് നോക്കാം.

വിരലുകള്‍
നീളം കുറഞ്ഞ വീതികൂടിയ കാല്‍വിരലുകളാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനും സമ്പത്ത് അധികമായി ഉള്ളവനും ആയിരിക്കും. മാത്രമല്ല ദീര്‍ഘായുസ്സ് കൂടുതലായിരിക്കും എന്നതും സത്യമാണ്.

വിരലിനിടയില്‍ വിടവ്
വിരലിനിടയില്‍ വിടവുണ്ടെങ്കില്‍ അതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടുന്നവരാണ് ഇത്തരക്കാര്‍.

തള്ളവിരലിന്റേയും ചൂണ്ടുരലിന്റേയും നീളം
തള്ളവിരലിന്റേയും അതിനടുത്തുള്ള വിരലിന്റേയും നീളം ഒരുപോലെയാണെങ്കില്‍ ആ വ്യക്തിയ്ക്ക് ഹൃദയാരോഗ്യത്തോടു കൂടിയ ജീവിതമായിരിക്കും എന്നതാണ് സത്യം.

എല്ലാ വിരലിന്റേയും നീളം
എല്ലാ വിരലിന്റേയും നീളം ഒരു പോലെയാണെങ്കില്‍ അത് അത് സന്താനഭാഗ്യം ഉണ്ടാക്കും എന്നാണ് പറയുന്നത്.

ഉപ്പൂറ്റി
വൃത്തത്തിലുള്ള ഉപ്പൂറ്റിയാണ് നിങ്ങളുടേതെങ്കില്‍ നല്ല സ്വഭാവ ഗുണമുള്ളരാണ് നിങ്ങളെന്ന് പറയാം. എന്നാല്‍ ജീവിതത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും.



Click it and Unblock the Notifications
