Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പേരിലെ അക്ഷരങ്ങളിലും ഭാഗ്യ-നിര്‍ഭാഗ്യമോ?
ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ പലപ്പോഴും പേരിലായിരിക്കും നമ്മുടെ ഭാഗ്യം ഒളിഞ്ഞിരിക്കുന്നതും. ഭാഗ്യം നോക്കി പേരിടുന്നവരെ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. പേരിലെ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വന്നാല്‍ അത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് നമുക്ക് നോക്കാം.
പേരിലെ ആദ്യ അക്ഷരങ്ങള്‍ നിശ്ചയിച്ചിരുന്നത് പണ്ട് ജ്യോതിഷവും ന്യൂമറോളജിയും വഴിയായിരുന്നു. എന്നാല്‍ ഹിന്ദുസമുദായത്തില്‍ പേരിടല്‍ കര്‍മ്മം നടന്നിരുന്നത് ജന്മത്തീയതിയുടെ അടിസ്ഥാനത്തിലായിരുന്നു. പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!
മുസ്ലീം സമുദായത്തില്‍ മോശം പേര് ആദ്യമേ തന്നെ നിശ്ചയിക്കും. എന്നാല്‍ കുഞ്ഞിന് അറിവായിത്തുടങ്ങുമ്പോള് പേര് മാറ്റി ഭാഗ്യം കൊണ്ട് വരുന്ന പേരുകള്‍ ഇടുന്നു.

അക്ഷരങ്ങളുടെ ആവര്‍ത്തനം
ഒരാളുടെ പേരിലെ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരികയാണെങ്കില്‍ അത് പലപ്പോഴും പോസിറ്റീവോ നെഗറ്റീവോ ആയ സംഭവങ്ങള്‍ക്ക് കാരണമാകും. പലപ്പോഴും നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്കു കാരണവും നമ്മുടെ പേരിലെ അക്ഷരങ്ങളാകാം.

എ ഐ ജെ ക്യു വൈ
മുകളില്‍ പറഞ്ഞ അക്ഷരങ്ങള്‍ നിങ്ങളുടെ പേരില്‍ ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെ ഭരിക്കാന്‍ കഴിവുള്ളവനായിരിക്കും. മാത്രമല്ല മറ്റുള്ളവരോട് സഹകരമ മനോഭാവവും ബിസിനസ്സില്‍ പുരോഗതിയും ഉള്ളയാളായിരിക്കും.

ബി കെ ആര് ആവര്‍ത്തനം
ബി കെ ആര് എന്നീ അക്ഷരങ്ങള്‍ നിങ്ങളുടെ പേരില്‍ ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇമോഷണല്‍ സ്വഭാവമുള്ളവരും കലാവാസനയുള്ളവരുമായിരിക്കും നിങ്ങള്‍. മാത്രമല്ല ക്ഷമാശീലമായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുണം.

സി ജി എല്‍ എസ്
സി ജി എല്‍ എസ് എന്നീ അക്ഷരങ്ങളുടെ ആവര്‍ത്തനം നിങ്ങളുടെ പേരിലുണ്ടെങ്കില്‍ നിങ്ങള്‍ നെഗറ്റീവ് സ്വഭാവക്കാരനായിരിക്കും. എന്നാല്‍ പ്രതിഭ നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും. പക്ഷേ സ്വാര്‍ത്ഥ ചിന്താഗതിയായിരിക്കും നിങ്ങളില്‍ കൂടുതല്‍ ഉണ്ടാവുക. മാത്രമല്ല ശ്രദ്ധ എന്നു പറയുന്ന സാധനം നിങ്ങളുടെ അടുത്തു കൂടി പോയിട്ടുണ്ടാവില്ല.

യു വി ഡബ്ല്യു
യു വി ഡബ്ല്യു എന്നീ അക്ഷരങ്ങളാണ് പലപ്പോഴും ആവര്‍ത്തിച്ചു വരുന്നതെങ്കില്‍ ഉത്തരവാദിത്വം കൂടുതലുള്ള മനോഭാവമായിരിക്കും നിങ്ങള്‍ക്ക്. മാത്രമല്ല സമൂഹത്തോട് കടപ്പാട് പുലര്‍ത്തുന്ന സ്വഭാവക്കാരായിരിക്കും നിങ്ങള്‍.

ഡി എം ടി
ഡി എം ടി എന്നീ അക്ഷരങ്ങളാണ് നിങ്ങളുടെ പേരില്‍ ആവര്‍ത്തിച്ചു വരുന്നതെങ്കില്‍ കഠിനാധ്വാനിയായിരിക്കും നിങ്ങള്‍. മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പലപ്പോഴും ഇത്തരക്കാര്‍ മിടുക്കരായിരിക്കും.

ഒ സെഡ് അക്ഷരങ്ങളുടെ ആവര്‍ത്തനം
ഒ സെഡ് എന്നീ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്നവര്‍ പഠനസംബന്ധമായി മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. മാത്രമല്ല സത്യമായിരിക്കും എല്ലാത്തിനുമുപരിയായി നില്ക്കുന്നതെന്ന വിശ്വാസക്കാരായിരിക്കും ഇവര്‍.

പി എഫ് ആവര്‍ത്തനം
പി എഫ് എന്നീ അക്ഷരങ്ങലുടെ ആവര്‍ത്തനമാണ് പലപ്പോഴും ബിസിനസ്സില്‍ നിങ്ങളുടെ മിടുക്കു തെളിയിക്കാന്‍ പറ്റിയ അക്ഷരങ്ങള്‍. ധാരാളം യാത്ര ചേയ്യേണ്ടവരായിരിക്കും ഇവര്‍. മാത്രമല്ല കൂടുതല്‍ പണം ചിലവാക്കുന്ന സ്വഭാവക്കാരും ആയിരിക്കും ഇത്തരക്കാര്‍.

ഇ എച്ച് എന്‍ എക്സ്
ഭക്ഷണത്തിനും മദ്യത്തിനും ഇത്തരക്കാരില്‍ അമിത ആസക്തിയായിരിക്കും. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല കുടുംബത്തോട് ഉത്തരവാദിത്വം ഇല്ലാത്ത മനോഭാവമായിരിക്കും ഇവര്‍ പലപ്പോഴും സ്വീകരിക്കുക.



Click it and Unblock the Notifications
