For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര മാറ്റിയാലും മാറാത്ത ചില മലയാളി ശീലങ്ങള്‍

|

എത്രയൊക്കെ മാറ്റണമെന്ന് നമ്മള്‍ വിചാരിച്ചാലും നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്കിടയില്‍. നമ്മള്‍ അങ്ങനെയാണ് ചില ശീലങ്ങള്‍ അടുത്ത തലമുറയ്ക്കു കൂടി കൈമാറിയില്ലെങ്കില്‍ ചിലപ്പോള്‍ ഉറക്കം വരില്ല. വായിക്കൂ, ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...

അതിപ്പോ എത്രയൊക്കെ വിദ്യാഭ്യാസമുണ്ടെന്നു പറഞ്ഞാലും എത്രയൊക്കെ വിദേശരാജ്യത്ത് ജീവിയ്ക്കുന്നെന്നു പറഞ്ഞാലും ഇതൊന്നും മലയാളി മരിച്ചാലും മാറ്റാന്‍ പോകുന്നില്ല. അത്തരം ചില ശീലങ്ങള്‍ നമുക്കിടയിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ടൂത്ത്‌പേസ്റ്റിലെ പ്രത്യേകത

ടൂത്ത്‌പേസ്റ്റിലെ പ്രത്യേകത

ടൂത്ത് പേസ്റ്റിലെ പ്രത്യേകതയായിരിക്കും പലപ്പോഴും മലയാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ടൂത്ത് പേസ്റ്റ് അതിന്റെ അന്ത്യശ്വാസം വലിച്ചു കഴിഞ്ഞാലും അതിനെ ഞെക്കിയും കുത്തിയും ട്യൂബില്‍ ഒരു തുള്ളി പോലും ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തും.

 ബ്രഷിന്റെ കാര്യവും തഥൈവ

ബ്രഷിന്റെ കാര്യവും തഥൈവ

ബ്രഷിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ഒത്തു തീര്‍പ്പിനും നമ്മള്‍ തയ്യാറാവില്ല. തേച്ച് തേച്ച് തേഞ്ഞാലും വര്‍ഷങ്ങളായിരിക്കും പലരും ഒരേ ബ്രഷ് തന്നെ ഉപയോഗിക്കുക.

 സോപ്പിന്റെ കാര്യത്തിലും രക്ഷയില്ല

സോപ്പിന്റെ കാര്യത്തിലും രക്ഷയില്ല

സോപ്പ് ഉപയോഗിച്ച് തുടങ്ങിയാല്‍ അത് തേഞ്ഞ് തീരുന്നതു വരെ മറ്റൊന്ന് ഉപയോഗിക്കില്ല. ഇനി അഥവാ തേഞ്ഞ് മുഴുവനായി തീര്‍ന്നില്ലെങ്കില്‍ പലപ്പോഴും പുതിയ സോപ്പിനു മുകളില്‍ ഇത് ഒട്ടിച്ചു വെച്ചാലേ പലര്‍ക്കും സമാധാനമാവുകയുള്ളൂ.

ഷാമ്പൂവിന്റെ സ്ഥിതിയും മറിച്ചല്ല

ഷാമ്പൂവിന്റെ സ്ഥിതിയും മറിച്ചല്ല

ഷാമ്പൂവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഷാമ്പൂ ബോട്ടില് ഉപയോഗിച്ച് തീര്‍ന്നാലും അതില്‍ അല്‍പം വെള്ളമൊഴിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നമുക്ക് ഉറക്കം വരില്ലെന്നതാണ് സത്യം.

 ചെരുപ്പ് പൊട്ടിയെങ്കിലോ?

ചെരുപ്പ് പൊട്ടിയെങ്കിലോ?

ചെരുപ്പിന്റെ വള്ളിയെങ്ങാനും പൊട്ടിയെങ്കില്‍ പുതിയ ചെരുപ്പ് വാങ്ങിക്കുന്നതിനു പകരം പഴയ ചെരുപ്പ് തന്നെ ഉപയോഗിച്ച് ഉപയോഗിച്ച് ഒരു മാസമെങ്കിലും അതും കൊണ്ട് നമ്മള്‍ നടക്കും.

 പ്ലാസ്റ്റിക് ബോട്ടിലുകള്‍

പ്ലാസ്റ്റിക് ബോട്ടിലുകള്‍

ഇത് പലപ്പോഴും നമ്മുടെ നല്ല ശീലങ്ങളില്‍ പെടുന്നതാണ്. കാരണം റീയൂസബിള്‍ ആയിട്ടുള്ള പ പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മള്‍ വല്ലതും ഇട്ടു വെയ്ക്കാന്‍ ഉപയോഗിക്കും എന്നതാണ് സത്യം.

English summary

What are some typical traits of malayalis

The cultural heritage of Kerala can be seen from the different art forms and customs of Kerala.
Story first published: Monday, March 21, 2016, 17:32 [IST]
X
Desktop Bottom Promotion