Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇതൊക്കെ കഴിയ്ക്കുന്നവരെ സമ്മതിക്കണം...
നമുക്ക് ജീവിക്കണമെങ്കില്‍ ഭക്ഷണം വേണം. ഭക്ഷണമില്ലാതെ ഏറിവന്നാല്‍ ഒരാഴ്ച നമുക്ക് ജീവിയ്ക്കാം. എന്നാല്‍ പിന്നീട് ഇതിന്റെ ഭവിഷ്യത്തുകള്‍ നമ്മള് ജീവിത കാലം മുഴുവന്‍ അനുഭവിയ്ക്കണം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഭക്ഷണം വിട്ടൊരു കളി നമുക്കില്ല.
എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നത് ജീവിയ്ക്കാനാണ്, പക്ഷേ ഇനി പറയുന്ന വസ്തുക്കള്‍ എന്തിനാണ് നമ്മുടെ കൂട്ടത്തില്‍ പലരും കഴിയ്ക്കുന്നത് എന്നതാണ് പിടികിട്ടാത്തത്. എന്തൊക്കെ വസ്തുക്കളാണ് പലരും ഭക്ഷണം കഴിയ്ക്കുന്നത് പോലെ കഴിയ്ക്കുന്നത് എന്നു നോക്കാം.

മൂത്രം കുടിയ്ക്കുന്നത്
സാധാരണ മനുഷ്യരാരും മൂത്രം കുടിയ്ക്കാറില്ല. അങ്ങനെ കുടിയ്ക്കുകയാണെങ്കില്‍ തന്നെ ഗോമൂത്രത്തിനാണ് പ്രാധാന്യവും. എന്നാല്‍ ആരോഗ്യം നിലനിര്‍ത്താനായി മൂത്രം കുടിയ്ക്കുന്ന ചിലരുണ്ട്. ഇവര്‍ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സ്വന്തം മൂത്രം കുടിയ്ക്കുന്നത് എന്നാണ് പറയുന്നത്.

ചിതാഭസ്മം കഴിയ്ക്കുന്നത്
സ്വന്തം ഭര്‍ത്താവിന്റെ ചിതാഭസ്മം കഴിച്ചപ്പോള്‍ അതിന്റെ രുചി പിടിച്ച് ഇപ്പോള്‍ ഇത്തരത്തില്‍ മനുഷ്യന്റെ ചിതാഭസ്മം കഴിയ്ക്കുന്ന സ്ത്രീയെക്കുറിച്ച് ആലോചിച്ച് നോക്കൂ...

കിടക്കയുടെ സ്പോഞ്ച്
കിടക്കയുടെയും മറ്റും സ്പോഞ്ച് കഴിയ്ക്കുന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ. സത്യമാണ് ആഡെല്‍ എന്ന പേരുള്ള സ്ത്രീയാണ് ഇത്തരത്തില്‍ കിടയ്ക്കയുടെയും കസേരയുടേയും സ്പോഞ്ച് കഴിയ്ക്കുന്നത്.

ടോയ്ലറ്റ് പേപ്പര്‍
ടോയ്ലറ്റ് പേപ്പര്‍ കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ.നാവിന് നല്ല സുഖമാണെന്ന് പറഞ്ഞാണ് ഈ സ്ത്രീ ടോയ്ലറ്റ് പേപ്പര്‍ കഴിയ്ക്കുന്നത്.

കാന്തം കഴിയ്ക്കുന്നത്
കാന്തം കഴിയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചു നോക്കൂ. പോര്‍ട്ട്ലാന്‍ഡിലാണ് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 37 കാന്തമാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്.

ചോക്ക് കഴിയ്ക്കുന്നതും
ചോക്ക് കഴിയ്ക്കുന്നതും പുത്തരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 22 വയസ്സുകാരി. ചോക്കന്റെ രുചി പിടിച്ചു പോയതിനെത്തുടര്‍ന്ന് ചോക്ക് കഴിയ്ക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറായിട്ടില്ല.



Click it and Unblock the Notifications
