Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ജനിച്ചത് മനുഷ്യനായി, എന്നാല്‍ ജീവിയ്ക്കുന്നതോ?
മനുഷ്യനായി ജനിച്ച് മൃഗമായി ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ് ഒന്ന് ആലോചിച്ചു നോക്കൂ. മനുഷ്യ ജന്മമാണെങ്കിലും മൃഗങ്ങളെപ്പോലെ അവരുടെ രൂപത്തിലേക്ക് മാറാന്‍ ചിലര്‍ കാണിച്ചു കൂട്ടുന്ന കാര്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോകും.
മൂക്ക് തുളയ്ക്കുന്നതും കാത് കുത്തുന്നതും എല്ലാം സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇനി നിങ്ങള്‍ കാണാന്‍ പോകുന്ന കാഴ്ച ഒരു പക്ഷേ നിങ്ങളെ ഞെട്ടിപ്പിച്ചേക്കാം. മൃഗങ്ങളോടുള്ള ഇഷ്ടം കൂടുതലായി അവയെപ്പോലെ ആവാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് ചിലത്.

ഷ്രെക്ക് പോലെയാവാന്‍ നോക്കി
ഷ്രെക്ക് പോലെയാവാന്‍ നോക്കി പക്ഷേ ഭയപ്പെടുത്തുന്ന രൂപത്തിലായിപ്പോയ വ്യക്തിയാണ് ഓഗ്ര്. തലമുഴുവന്‍ ആവശ്യമില്ലാത്ത മുഴകളും മറ്റുമായി മുഖം മുഴുവന്‍ കുത്തിത്തുളച്ച് സ്റ്റഡ് ഇട്ടുമാണ് ഇദ്ദേഹം ഈ ക്രൂരത ചെയ്തിരിക്കുന്നത്. Image courtesy

ബുള്‍ വാന്നബ്
മൂക്ക് കുത്തുന്നത് വളരെ മനോഹരമാണ് കാണാന്‍. എന്നാല്‍ മൂക്ക് കുത്തിത്തുളച്ച് ഇത്ര വലിയ മൂക്കുത്തിയിടുന്നത് ഭ്രാന്ത് അല്ലാതെ എന്ത് പറയാന്‍. ഇദ്ദേഹത്തിന് ഒന്നു തുമ്മണമെങ്കില്‍ ഉള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിച്ചു നോക്കൂ.

തവള മനുഷ്യന്
തവളയെ പോലെ മുഖമായി ഒരു മനുഷ്യന്. ആലോചിച്ചു നോക്കൂ എത്ര ഭീകരമായിരിക്കും ആ മുഖം എന്ന്. ഇദ്ദേഹത്തിന്റെ കാത് തുളച്ചതിലൂടെ ഒരു കൈ മുഴുവനായും കടക്കും. Image courtesy

പല്ലി മനുഷ്യന്
എറിക് സ്പ്രോഗ് ഇപ്പോള്‍ അറിയപ്പെടുന്നത് പല്ലി മനുഷ്യന് എന്നാണ്. അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം തന്നെ ആളുകളെ വിനോദിപ്പിക്കുക എന്നതാണ്. അതിനായാണ് തന്റെ ശരീരം മുഴുവന്‍ പല്ലി പോലെ ആക്കിയിരിക്കുന്നത്. Image courtesy

സംസാരിക്കുന്ന പൂച്ച
ടാക്കിംഗ് ടോമിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഡെന്നിസ് അന്‍വര്‍ അറിയപ്പെടുന്നതും കാണപ്പെടുന്നതും എല്ലാം പൂച്ചയെപ്പോലെയാണ്. പൂച്ചയാണ് ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട മൃഗം അതുകൊണ്ടാണ് ഇത്തരത്തിലൊരു രൂപമാറ്റം എന്നാണ് ഈ പൂച്ച മനുഷ്യന് പറയുന്നത്. Image courtesy

സീബ്ര മനുഷ്യന്
ശരീരത്തില്‍ ടാറ്റൂ പതിയ്ക്കാത്ത ഒരു സ്ഥലം പോലും ഇയാളുടെ ദേഹത്തില്ല. ടാറ്റൂവിനോടുള്ള അമിത ആഗ്രഹം കൊണ്ട് ശരീരം മുഴുവന്‍ സീബ്ര പോലെ ടാറ്റൂ പതിപ്പിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. 77-ാമത്തെ വയസ്സില്‍ ഈ സീബ്ര മനുഷ്യന് മരിച്ചു. Image courtesy

കടുവ സ്ത്രീ
കാറ്റ്സണ് എന്നാണ് ഇവരുടെ പേര്. കടുവകളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കാനാണ് ഇത്തരത്തില്‍ താന്‍ ശരീരം മുഴുവന്‍ കടുവ പോലെ ടാറ്റൂ പതിച്ചതെന്നാണ് ഇവരുടെ വാദം. Image courtesy

ചീറ്റപ്പുലി മനുഷ്യന്
ടോം ലെപ്പാര്‍ഡ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ 99 ശതമാനം വരെ ടാറ്റൂ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല യാതൊരു വിധത്തിലുള്ള വിനോദങ്ങളും ഇദ്ദേഹത്തിനില്ല. ശരിക്കും ഏകാന്തവാസിയായി കഴിയുകയാണ് ഇദ്ദേഹം. Image courtesy



Click it and Unblock the Notifications