Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇങ്ങനെയെങ്കില്‍ പ്രായപൂര്‍ത്തിയാകേണ്ട..
ആര്‍ത്തവം ആരംഭിക്കുന്നത് പലരെയും ശല്യപ്പെടുത്തുന്നതാവും. എന്നാല്‍ ഇത് പൊതുവായി ആഘോഷിക്കുക കൂടി ചെയ്താല്‍ അതിന്റെ ശല്യം അങ്ങേയറ്റത്തായിരിക്കും.
പ്രായപൂര്‍ത്തിയാകുമ്പോള്‍ അത് ആഘോഷിക്കുന്ന ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള വിചിത്രമായ രീതികളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

പല്ല് രാകല്
ബാലിനീസുകള് പല്ലുരാകുന്ന ഒരു ചടങ്ങ് പ്രായപൂര്‍ത്തിയാകുമ്പോള്‍ സംഘടിപ്പിക്കും. ഇതിനെ മെസാങ്കി അല്ലെങ്കില്‍ മെപ്പനേഡ്സ് എന്ന് വിളിക്കുന്നു. മുന്‍നിരയിലെ പല്ലുരാകുന്നത് ഒരു വ്യക്തിക്ക് ചുറ്റുമുള്ള തിന്മകളെ അകറ്റും എന്നാണ് വിശ്വാസം. പല്ല് ആറ് മനുഷ്യ തിന്മകളെ പ്രതിനിധീകരിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. ദുരാഗ്രഹം, അസൂയ, ആശയക്കുഴപ്പം, ആഗ്രഹം, ശക്തമായ വികാരം, കോപം എന്നിവയാണ് അവ. ഈ ചടങ്ങ് വേദനയുണ്ടാക്കാത്തതാണ്.

കട്ടുറുമ്പിനെക്കൊണ്ട് കടിപ്പിക്കുക
ആമസോണിലുള്ള സറ്റേരെ മാവെ എന്ന വംശത്തില്‍ പ്രായപൂര്‍ത്തിയാവുന്ന ആണ്‍കുട്ടികള്‍ കട്ടുറുമ്പുകളെ നിറച്ച കയ്യുറ ധരിക്കണം.

കട്ടുറുമ്പിനെക്കൊണ്ട് കടിപ്പിക്കുക
ഒരു സാധാരണ ഈച്ചയുടെ കടിയേക്കാള്‍ 30 മടങ്ങ് കൂടുതല്‍ വിഷമാണ് ഒരു കട്ടുറുമ്പ് കടിക്കുമ്പോള്‍ ശരീരത്തിലെത്തുക. അത് മാത്രമല്ല തങ്ങള്‍ പുരുഷന്മാരായി എന്ന് കാണിക്കാന്‍ പത്തുമിനുട്ട് ഉറക്കെ കരയാതെ കയ്യുറയും ധരിച്ചിരിക്കണം

രോമം വടിച്ച തലയുമായി നടത്തം
ഘാനയുടെ കിഴക്കന്‍ ഭാഗത്ത് ഏപ്രില്‍ മാസത്തില്‍ ഡിപോ എന്ന ഉത്സവമായാണ് പ്രായപൂര്‍ത്തി ആഘോഷിക്കുന്നത്. പുരുഷനുമായി ബന്ധപ്പെടുന്നതിന് മുമ്പ് ഇതില്‍ പങ്കെടുത്താല്‍ അവള് നല്ല ഒരു ഭാര്യ ആയിരിക്കും എന്നാണ് സങ്കല്പം. പെണ്‍കുട്ടികള്‍ വളരെ കുറച്ച് വസ്ത്രം ധരിക്കുകയും തലയുടെ അല്പഭാഗം ഷേവ് ചെയ്യുകയും ചെയ്യും. അവരെ പുഴയില്‍ കുളിപ്പിക്കുകയും കരിമ്പ്, നിലക്കടല പോലെ മധുരമുള്ളവ ഭക്ഷണമായി നല്‍കുകയും ചെയ്യും.

രോമം വടിച്ച തലയുമായി നടത്തം
പകുതി മാത്രം വസ്ത്രം ധരിക്കുന്നതിന് പിന്നിലുള്ള കാരണം പ്രായപൂര്ത്തിയിലേക്കുളള അവരുടെ പരിണാമം കാണിക്കുകയാണ്. ഇതിന് ശേഷം ഭര്ത്താക്കന്മാരൊഴിച്ച് ആര്‍ക്കും അവരെ ഇത്തരത്തില്‍ കാണാനാവില്ല.

കരയിലെ ഡൈവിങ്ങ്
പെന്റകോസ്റ്റിലെ ചെറിയ ദ്വീപായ വനുവാറ്റുവില് എല്ലാ വര്‍ഷവും ഏപ്രിലിനും ജൂണിനും ഇടയില്‍ പുരുഷന്മാര് കാലില്‍ വള്ളി കെട്ടി 20 -30 മീറ്റര്‍ താഴ്ചയിലേക്ക് ചാടും. നാഗോള്‍ എന്ന് വിളിക്കപ്പെടുന്നത് ഈ ആചാരം പുരുഷന്റെ പ്രത്യുദ്പാദന ശേഷിയെ കാണിക്കുന്നതാണ്.

കരയിലെ ഡൈവിങ്ങ്
തലയുടെ മുകള്‍ ഭാഗം കൊണ്ട് ഭൂമിയെ മൃദുവായി സ്പര്‍ശിക്കുകയാണ് ലക്ഷ്യം. മികച്ച വിളവെടുപ്പിനായുള്ള മണ്ണിന്റെ അനുഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ആചാരം പുതിയ കാലത്തെ ബംഗീ ജംപിങ്ങിന്റെ ആദ്യകാല രൂപമാണ്.



Click it and Unblock the Notifications
