Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ശത്രുക്കളായതിന്റെ കാരണം വ്യക്തം
നമുക്കെല്ലാം സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ സുഹൃത്ബന്ധങ്ങള്‍ പലപ്പോഴും നമുക്ക് ശത്രുക്കളെയാണ് ഉണ്ടാക്കിത്തന്നിരിയ്ക്കുക. ഏത് ബന്ധത്തിലായാലും അല്പം നിയന്ത്രണം വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ചിലപ്പോള്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെയായിരിക്കും നാളെ നമ്മുടെ ശത്രുവായി മാറുന്നതും. നവദമ്പതികളോട് പറയരുതാത്ത കാര്യങ്ങള്‍!
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്തുകൊണ്ട് ശത്രുക്കളായി മാറുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നമ്മുടെ ശീലങ്ങളും അവരുടെ ശീലങ്ങളും തന്നെയാണ് ഇത്തരം ശത്രുതയ്ക്ക് കാരണമാകുന്നത്. എങ്ങനെ ഉറ്റസുഹൃത്ത് ശത്രുവായി മാറുന്നു എന്ന് നോക്കാം.

നിനക്കെന്താ അവനെ കണ്ടു പഠിച്ചൂടെ
നമ്മുടെ കുടുംബത്തില്‍ നിന്നും പലപ്പോഴും കേട്ടുകൊണ്ടിരിയ്ക്കുന്ന വാചകമായിരിക്കും ഇത്. എന്തുകൊണ്ട് സുഹൃത്തിനെപ്പോലെ ആയിക്കൂടാ എന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം ചോദ്യം നമുക്കും സുഹൃത്തിനുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്നത് മറ്റൊരു സത്യം.

സൗഹൃദങ്ങളില്‍ വിമര്‍ശനം
പുതിയ സൗഹൃദങ്ങളില്‍ വിമര്‍ശനം കണ്ടു പിടിയ്ക്കുന്നവരായിരിക്കും പലപ്പോഴും നിങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍. ഇതും നിങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകാന്‍ കാരണമാകും.

നിങ്ങളുടെ പണം അവരുടേത്, പക്ഷേ...
എപ്പോഴും നിങ്ങളുടെ പണവും വസ്ത്രവും എല്ലാം അവരുടേത് എന്ന രീതിയിലായിരിക്കും സുഹൃത്തുക്കളുടെ പെരുമാറ്റം. എന്നാല്‍ അവരുടെ പണമോ ഒന്നും നിങ്ങളുടേതായിരിക്കില്ല. ഇത്തരം സൗഹൃദങ്ങളെ ആദ്യം തന്നെ തിരിച്ചറിയണം.

ഉപദേശത്തിന്റെ കാര്യത്തില്‍
എന്തെങ്കിലും കാര്യത്തില്‍ ഉപദേശം ആവശ്യമായി വന്നാല്‍ പലപ്പോഴും നിങ്ങളോട് ചോദിയ്ക്കുമെങ്കിലും അവര്‍ക്ക് തോന്നുന്നതു പോലെ മാത്രമേ അവര്‍ ചെയ്യുകയുള്ളൂ എന്നതാണ് സത്യം.

അഭിനന്ദനവും കുറ്റവും ഒരു പോലെ
അവര്‍ നിങ്ങളെ ഏതെങ്കിലും കാര്യത്തില്‍ പുകഴ്ത്തുന്നതും കുറ്റം പറയുന്നതും ഒരു പോലെ ആയിരിക്കും. ഇത് കണ്ടു പിടിയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നതാണ് സത്യം.

നോണ്‍സെന്‍സ് ആണെങ്കിലും
അവര്‍ പറയുന്ന ഏത് കാര്യവും വളരെ ശ്രദ്ധയോടെ നിങ്ങള്‍ കേട്ടിരിക്കണം. അതെത്ര ബോറായിട്ടുള്ള കാര്യമാണെങ്കിലും നോണ്‍സെന്‍സ് ആണെങ്കിലും സഹിച്ചേ പറ്റൂ.

അത്യാവശ്യ സമയങ്ങളില്‍ ഫോണെടുക്കില്ല
എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിയ്ക്കുകയാണെങ്കില് ഇവര്‍ ഒരിക്കലും ഫോണ്‍ എടുക്കില്ല എന്നതാണ് സത്യം. ഇതെല്ലാം ഉറ്റ സുഹൃത്തിനെ ശത്രുവാക്കാന്‍ ധാരാളം.

കൃത്യനിഷ്ഠ
കൃത്യനിഷ്ഠ പാലിയ്ക്കുന്ന കാര്യത്തിലും ഇവര്‍ അല്പം മുന്നിലായിരിക്കും. കാരണം എവിടെയെങ്കിലും കൃത്യസമയത്ത് എത്താന്‍ പറഞ്ഞാല്‍ ഇവര്‍ എത്തില്ല എന്നതു തന്നെ കാര്യം.

വീക്ക് പോയിന്റുകള്‍ അറിയാവുന്നവര്‍
നിങ്ങളുടെ വീക്ക് പോയിന്റുകള്‍ നന്നായി അറിയാവുന്നവരായിരിക്കും ഇവര്‍. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇതില്‍ പിടിച്ചു കയറാന്‍ ഇവര്‍ക്ക് നല്ല കഴിവായിരിക്കും. ബന്ധം തകര്‍ക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.



Click it and Unblock the Notifications
