Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇഞ്ചിഞ്ചായി മരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവര്‍
ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കണമെന്നായിരിക്കും എല്ലാ അച്ഛനമ്മമാരുടേയും ആഗ്രഹം. എന്നാല്‍ ചിലരെങ്കിലും ജനിതക വൈകല്യം മൂലം ജനിച്ച് ആ വൈകല്യം ജീവിത കാലംമുഴുവന്‍ പേറി നടക്കുന്നവരുമുണ്ട്.
ജനിതക തകരാറില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍..
ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് ഇത്തരത്തില്‍ ജനിതക പ്രശ്നങ്ങള്‍ മൂലം ജനിച്ചവര്‍. പലപ്പോഴും അത്തരക്കാരേക്കാള് അവരെ കാണുന്നവരെയാണ് പലപ്പോഴും ഇത് പ്രയാസത്തിലാക്കുക. ഇത്തരത്തില്‍ ജനിതക വൈകല്യം മൂലം കഷ്ടപ്പെടുന്ന ചിലരെക്കുറിച്ച്...

ഒരു കണ്ണുമായി ജനിച്ചു..
2006-ലാണ് ഒരു കണ്ണുമായി ഇന്ത്യയില്‍ തന്നെ ഒരു കുഞ്ഞ് ജനിച്ചത്. ഡോക്ടര്‍മാര്‍ക്കും വൈദ്യശാസ്ത്രത്തിനും അത്ഭുതമായിരുന്നു ഈ ശിശു. ജനിച്ച് അധികം കഴിയുന്നതിനു മുന്‍പ് തന്നെ മരണത്തിന് കീഴടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ കൈപ്പത്തി
ലോകത്തിലെ ഏറ്റവും വലിയ കൈപ്പത്തി ലുയ് ഹുവാ എന്ന ആളുടേതായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തേ കയ്യിന് 10.2 ഇഞ്ച് വലിപ്പമുണ്ടായിരുന്നു. നടുവിരലിന് മാത്രം 12 ഇഞ്ച് വലിപ്പവും. പിന്നീട് ശസ്ത്രക്രിയയിലൂടെ ശരിയാക്കി.

മനുഷ്യകുഞ്ഞിനെപ്പോലെ തവളക്കുഞ്ഞ്
വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നും. എന്നാല്‍ സത്യമാണ്. മനുഷ്യക്കുഞ്ഞായാണ് ജനിച്ചതെങ്കിലും തവളയെപ്പോലെയായിരുന്നു ഈ കുഞ്ഞിന്റെ രൂപം. ജന്മശേഷം അരമണിക്കൂര്‍ മാത്രമാണ് ഈ കുഞ്ഞ് ജീവിച്ചിരുന്നത്.

മൂന്ന് കൈയ്യുമായി അത്ഭുത ശിശു
മൂന്ന് കൈയ്യുമായി അത്ഭുത ശിശു ജനിച്ചു ചൈനയില്‍ 2006-ല്‍. എന്നാല്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ കൈ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു.

കാലിനുമുണ്ട് പ്രത്യേകത
ചൈനയില്‍ തന്നെയാണ് ഈ അത്ഭുതവും നടന്നത്. കാല്പ്പത്തിയാണ് തിരിഞ്ഞു പോയത്. എന്നാല്‍ ഇവര്‍ ഒരിക്കലും തന്റെ അവസ്ഥയില്‍ പരിതപിച്ചിട്ടില്ല. മാത്രമല്ല ഇതിനെയെല്ലാം അതിജീവിച്ച് ജീവിയ്ക്കുകയാണ് ഇവര്‍ ഇപ്പോള്‍.



Click it and Unblock the Notifications
