Latest Updates
-
ഓഗസ്റ്റ് 14-ന് ചന്ദ്രദർശനം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യം നിറയും! -
നിങ്ങളുടെ ക്രീമിൽ മെർക്കുറിയുണ്ടോ? വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളെ തിരിച്ചറിയാൻ ഈ വഴികൾ -
ചന്ദ്രൻ കന്നി രാശിയിലേക്ക്: ഇന്നത്തെ ഈ മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്നത് വലിയ നേട്ടങ്ങൾ, യുപിഐ ഇടപാടിൽ ജാഗ്രത! -
2026 ഓഗസ്റ്റ് 14: ആകാശത്ത് വിസ്മയമായി ശുക്രൻ; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 13: ബുധ-ശുക്ര യോഗം; ഈ രാശിക്കാർക്ക് വൻ നേട്ടം, സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത! -
ഇന്ന് രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം; ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? -
2026 ഓഗസ്റ്റ് 13: ബുധാദിത്യ രാജയോഗം; കരിയറിൽ വൻ നേട്ടവുമായി ഈ 4 രാശിക്കാർ -
2026 ഓഗസ്റ്റ് 13: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 13: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഇനി കരിയറിലും സമ്പത്തിലും വൻ നേട്ടം! -
മകം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: ഈ നക്ഷത്രക്കാർക്ക് രാജകീയ നേട്ടങ്ങൾ, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
ചെറുവിരലിനുള്ളിലെ ഭാവി അറിയണോ?
ഒരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ കണ്ണില്‍ നോക്കിയാല്‍ മതി എന്ന് പറയുന്നവരുണ്ട്. അത്തരത്തില്‍ ഒരു പ്രത്യേക കഴിവുണ്ട് പലപ്പോഴും നമ്മുടെ കണ്ണിന്. എന്നാല്‍ നമ്മുടെ വിരലിന്റെ നീളവും നിറവും നോക്കി നമ്മുടെ സ്വഭാവം മനസ്സിലാക്കാം.
ചൂണ്ടു വിരലും മോതിരവിരലും ഒരേ നീളമാണോ?
ചെറുവിരലിന്റെ നീളവും നിറവും നോക്കി എങ്ങനെ നമ്മുടെ ഭാവിയും സ്വഭാവവും പറയാന്‍ കഴിയും എന്ന് നോക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ വെച്ചാണ് ഇത്തരത്തില്‍ വിരലു നോക്കി ഭാവി പറയാന്‍ കഴിയുന്നത്.

വിരലിന്റെ മൂന്ന് ഭാഗങ്ങള്‍
നമ്മുടെ കൈ വിരലിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഇവ മുകളിലും നടുവിലും താഴെയുമായാണ് തരം തിരിയ്ക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ ലക്ഷണങ്ങള്‍ നോക്കിയാണ് ഭാവിയെക്കുറിച്ച് തീരുമാനിയ്ക്കുന്നതും.

ചെറുവിരലിന്റെ ആദ്യഭാഗം നീളത്തിലാണെങ്കില്
ചെറുവിരലിന്റെ ആദ്യഭാഗം നീളത്തിലാണെങ്കില് അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുന്ന വ്യക്തിത്വത്തിന് ഉടമകളായിരിക്കും. മാത്രമല്ല നിങ്ങള്‍ക്ക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനുള്ള കഴിവും നിരീക്ഷണപാടവവും കൂടുതലായിരിക്കും എന്നതാണ് കാര്യം. മറ്റുള്ളവരാല്‍ തോല്പ്പിക്കപ്പെടുന്നവരായിരിക്കില്ല ഇത്തരക്കാര്‍ ഒരിക്കലും.

വിരലിന്റെ നടുഭാഗം നീളത്തിലുള്ളതാണെങ്കില്
വിരലിന്റെ നടുഭാഗം നീളത്തിലുള്ളതാണെങ്കില് സ്വന്തം തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നവരും അവരുടെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിവുള്ളവരും ആയിരിക്കും ഇത്തരക്കാര്‍. ഡോക്ടര്‍മാരും മറ്റ് ആരോഗ്യസംബന്ധമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും വിരലുകള്‍ ഇത്തരത്തിലായിരിക്കും.

താഴ്ഭാഗം നീളത്തിലാണെങ്കില്
ചെറുവിരലിന്റെ താഴ്ഭാഗം നീളത്തിലുള്ളതാണെങ്കില് അവര്‍ വിശ്വസ്തരും സത്യം മാത്രം പറയുന്നവരും ആയിരിക്കും. മാത്രമല്ല സംസാരിക്കാനുള്ള കഴിവ് ഇത്തരക്കാരില്‍ കൂടുതലായിരിക്കും. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് അവരുമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. സ്വകാര്യ ജീവിതത്തേക്കാള്‍ സമൂഹത്തിനായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക.

ചെറുവിരലിന്റെ നീളം കുറവാണെങ്കില്‍?
നീളം കൂടുതലുള്ള വിരല്‍ മാത്രമല്ല നീളം കുറഞ്ഞ വിരലുകളുള്ളവരും നമുക്കിടയില്‍ ഉണ്ട്. ഇവരുടെ ചെറുവിരലിന് എന്താണ് പറയാനുള്ളത് എന്നു നോക്കാം.

ചെരുവിരലിന്റെ ആദ്യഭാഗത്തിന് നീളം കുറവാണെങ്കില്‍
ചെറുവിരലിന്റെ ആദ്യഭാഗത്തിന് നീളം കുറവുള്ളവര്‍ അല്പമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇവരെ പൊതുവേ മറ്റുള്ളവര്‍ക്ക് ഇഷ്ടമായിരിക്കില്ല എന്നതാണ് സത്യം. മാത്രമല്ല ഏത് കാര്യത്തിലും ഇവര്‍ വീക്കായിരിക്കും.

ചെറുവിരലിന്റെ നടുഭാഗത്തിന്റെ നീളക്കുറവ്
ചെറുവിരലിന്റെ നടുഭാഗത്തിന് നീളക്കുറവാണെങ്കില് അവര്‍ അലസന്മാരും മടിയന്മാരുമായിരിക്കും. മാത്രമല്ല പെട്ടെന്നുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും ഇവര്‍ തയ്യാറാവില്ല.

ചെറുവിരലിന്റെ താഴ്ഭാഗത്തിന് നീളം കുറഞ്ഞവര്‍
ചെറുവിരലിന്റെ താഴ്ഭാഗത്തിന് നീളം കുറഞ്ഞവര്‍ നിഷ്കളങ്കരായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ ചൂഷണം ചെയ്യാനായിരിക്കും മറ്റുള്ളവര്‍ ശ്രമിക്കുക. മാത്രമല്ല വിശ്വസിക്കാന്‍ കൊള്ളാവുന്നവരും സഹാനുഭൂതിയും ദയയും കൂടുതലുള്ളവരുമായിരിക്കും ഇത്തരക്കാര്‍.



Click it and Unblock the Notifications