Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ ഹെയര്സ്റ്റൈലിനുണ്ട് ചിലത് പറയാന്
ഹെയര്സ്റ്റൈല് ഒരാളുടെ വ്യക്തിത്വം പ്രകടമാക്കുമെന്നു പറഞ്ഞാല് വിശ്വസിക്കാനാകുമോ? എന്നാല് സത്യമാണ്. നമ്മുടെ ഹെയര്സ്റ്റൈല് നമ്മുടെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഹെയര്സ്റ്റൈല് ഇടയ്ക്കിടയ്ക്ക് മാറ്റുന്നത്. പലരും സിനിമകളിലേയും സീരിയലുകളിലേയും കഥാപാത്രങ്ങളെ അനുകരിച്ചാണ് പല ഹെയര് സ്റ്റൈലുകളും തങ്ങളുടെ ജീവിതത്തില് പരീക്ഷിയ്ക്കുന്നത്.
പഴയ കുളിപ്പിന്നല് മുതല് പോണി ടൈല് വരെ ഇന്ന് നമ്മുടെ സ്ത്രീജനങ്ങള്ക്ക് പ്രിയങ്കരമാണ്. മാത്രമല്ലല ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ സ്റ്റൈലുകള് പരീക്ഷിക്കാനും ഇവര് തയ്യാറാവുന്നു. വസ്ത്രരീതിയും സംസാര രീതിയുമെല്ലാം നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. ഇത്തരത്തില് നമുക്കിടയില് വ്യത്യസ്തമായ അല്ലെങ്കില് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചു പറയുന്ന ചില ഹെയര്സ്റ്റൈലുകളുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം.
ചുരുണ്ട മുടി

ചുരുണ്ട മുടികൊണ്ട് നമുക്ക് സുപരിചിതയാണ് പേളിമാണി. അങ്ങ് ബോളിവുഡിലേക്ക് ചെന്നാല് കങ്കണ റാണത്ത് അങ്ങനെ നിരവധി പേരുണ്ട്. ഇനി ഈ കേളി ഹെയര് അഥവാ ചുരുണ്ട മുടി പറയുന്നതെന്താണെന്ന് നിങ്ങള്ക്കറിയേണ്ട. എന്തിനേയും ധൈര്യപൂര്വ്വം നേരിടാമെന്നതാണ് ചുരുണ്ട മുടിക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തം നിലപാടുകള് ആര്ക്കു മുന്നിലും തുറന്നു കാട്ടാന് കഴിയുന്നവരാണ് ഇത്തരക്കാര്.
ക്രോപ്പ്ഡ് സ്റ്റൈല്

അപര്ണാ ഗോപിനാഥാണ് ക്രോപ്പ്ഡ് ഹെയര് സ്റ്റൈലിന് ഏറ്റവും പറ്റിയ ഉദാഹരണം. പൊതുവേ തന്റേടി ലേബലിലാണ് ഇത്തരക്കാര് അറിയപ്പെടുന്നതും. ആത്മവിശ്വാസം അല്പം കൂടുതലായിരിക്കും.
പോണി ടൈല്

പോണിടൈല് ഇന്നോ ഇന്നലെയോ നമ്മുടെ ഹെയര്സ്റ്റൈലിന്റെ ഭാഗമായതല്ല. എന്നാല് പെര്ഫക്ഷന് എന്നാണ് പോണി ടൈല് സൂചിപ്പിക്കുന്നത്. അസിന് ഇത്തരത്തില് ട്രെന്ഡ് പിന്തുടരുന്ന വ്യക്തിയാണ്.
സ്ട്രെയിറ്റ് ഹെയര്

ഇന്നത്തെ തലമുറയില് പെട്ട പെണ്കുട്ടികളില് ഭൂരിഭാഗവും സ്ട്രെയ്റ്റന് ചെയ്ത മുടിയുള്ളവരാണ്. ഇത്തരക്കാര് എപ്പോഴും സന്തോഷത്തോടു കൂടിയും ഉയര്ന്ന ആത്മവിശ്വാസത്തോടു കൂടിയും ഉള്ളവരായിരിക്കും.



Click it and Unblock the Notifications

