Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സഹോദരിയില്ലാത്തതിന്റെ കുറവ് മനസ്സിലാകുന്നു
ഒരു സഹോദരിയോ സഹോദരനോ ഇല്ലാത്തതിന്റെ ദു:ഖം അതില്ലാത്തവര്‍ക്ക് മാത്രമേ മനസ്സിലാകൂ. കാരണം അടിപിടി കൂടാനും പിണങ്ങാനും സ്നേഹിക്കാനും എല്ലാറ്റിനും ഒരു സഹോദരി വേണമെന്നാഗ്രഹിക്കാത്തവര്‍ ചുരുക്കം.
സഹോദരിമാര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന കാര്യങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം. 'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

മുറി പങ്കിടുന്നതിലെ രസം
സഹോദരിമാര്‍ പരസ്പരം ഒരു മുറിയില്‍ തന്നെ കിടക്കുന്നത് പലപ്പോഴും അടിപിടിയ്ക്ക് വകയുണ്ടാക്കുമെങ്കിലും അതും ഒരു രസകരമായ അനുഭവമാണ്. ആദ്യം കിടക്കയില്‍ എത്താനുള്ള മത്സരമായിരിക്കും പലപ്പോഴും ഉണ്ടാവുന്നത്.

എല്ലാം പങ്കു വെയ്ക്കുന്നു, സ്വപ്നം പോലും
സ്വപ്നം പോലും പങ്കു വെയ്ക്കുന്നവരാണ് പലപ്പോഴും സഹോദരിമാര്ഡ. വസ്ത്രം ആഭരണങ്ങള്‍ എന്നിവയെല്ലാം പങ്കുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

അടിപിടിയാണ് മുന്നില്‍
പെണ്‍കുട്ടികള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് എന്ന് പറയും. എന്നാല്‍ രണ്ട് പേര് ചേര്‍ന്നാല്‍ പിന്നെ സമാധാനം പോയിട്ട് അടിപിടിയൊഴിഞ്ഞ നേരമുണ്ടാവില്ല എന്നതാണ് സത്യം.

തുറന്ന് സംസാരിയ്ക്കാം
ഏത് കാര്യത്തെക്കുറിച്ചും തുറന്ന് സംസാരിയ്ക്കാന്‍ സഹോദരിമാര്‍ക്ക് കഴിയും. ഇവര്‍ക്കിടയില്‍ യാതൊന്നും ഒളിക്കേണ്ട ആവശ്യമില്ല.

ഒറ്റക്കെട്ട്
എന്ത് കാര്യത്തിനും അടിപിടി ഉണ്ടാക്കുമെങ്കിലും പുറത്ത് നിന്ന് ആരെങ്കിലും വന്നാല്‍ അവരെ തുരത്താന്‍ ഇവര്‍ രണ്ടും ഒറ്റക്കെട്ടായിരിക്കും.

അച്ഛന്റെ സ്നേഹം
പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും അമ്മയേക്കാള്‍ സ്നേഹം അച്ഛനോടായിരിക്കും. അതിനായുള്ള മത്സരമായിരിക്കും പലപ്പോഴും വീടുകളില്‍.

സഹോദരിയുടെ കല്ല്യാണം
സഹോദരിയുടെ കല്ല്യാണമായിരിക്കും മറ്റൊന്ന്. അത് കഴിയാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിഞ്ഞാല്‍ ഭയങ്കര വിഷമമായിരിക്കും.



Click it and Unblock the Notifications
