Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
നഖങ്ങള്‍ കൊണ്ട് ചെയ്യാന്‍ പാടില്ലാത്തവ
നീളമുള്ള നഖങ്ങള്‍കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല. ഏറെ ആളുകളും നഖം നീട്ടി വളര്‍ത്തുന്നത് പൊങ്ങച്ചം കാണിക്കാനാണ്. എന്നാല്‍ നമ്മളിലേറെപ്പേരും നഖങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും തുടര്‍ന്ന് അത് ദോഷകരമാവുകയും ചെയ്യും.
നഖം ഉപയോഗിച്ച് നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.
1.അടപ്പുകള്‍ തുറക്കല്‍ - പാത്രത്തിന്റെ മുറുകിപ്പോയ അടപ്പ്, ബിയര്‍ ബോട്ടില്‍, സീല്‍ ചെയ്ത ക്യാന്‍ തുടങ്ങിയവയൊക്കെ രണ്ടാമതൊന്ന് ചിന്തിക്കാതെ നമ്മള് നഖം ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കും. ഇങ്ങനെ ചെയ്യുന്നത് നഖം പൊട്ടിപ്പോകാനിടയാകും. ഏറെ ബലം പ്രയോഗിച്ചാല്‍ നഖം മുഴുവനോടെ ഇളകിപ്പോകാനും സാധ്യതയുണ്ട്.

2. അഴുക്ക് നീക്കം ചെയ്യല്‍ - നിങ്ങളുടെ ഡെസ്കിലെ അഴുക്കും കീബോര്‍ഡിലെ കീകള്ക്കിടയിലുള്ള ഭാഗങ്ങള്‍ അല്ലെങ്കില്‍ റിമോട്ട് കണ്ട്രോള്, നിങ്ങളുടെ നഖങ്ങള്‍ക്ക് എത്തിച്ചേരാനാവുന്ന ഇടുങ്ങിയ സ്ഥലങ്ങള്‍ എന്നിവ നഖങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്. ഈ ചളി നിങ്ങളുടെ നഖത്തിന് കീഴില്‍ അടിയുകയും കൈകകള്‍ കഴുകുന്നതില് വളരെ ശ്രദ്ധാലുവല്ലെങ്കില്‍ അതിലേറെയും നിങ്ങളുടെ വയറ്റിലെത്തുകയും ചെയ്യും.
3.മൂക്ക് വൃത്തിയാക്കല്‍ - നീണ്ട നഖങ്ങള്‍ മുക്കിലെ അഴുക്കുകള്‍ നീക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് ശുചിത്വമുള്ള കാര്യമല്ല. മൂക്കിലുള്ള ബാക്ടീരിയകളും വൈറസും നഖങ്ങളിലേക്ക് കടക്കുകയും അവ നിങ്ങളുടെ വയറ്റിലേക്ക് എത്താനിടയാവുകയും ചെയ്യും. കൂടാതെ മൂക്കില്‍ വിരല്‍ കടത്തുമ്പോള്‍ തൊലി ഉരിഞ്ഞ് പോകാനും വ്രണമാകാനും സാധ്യതയുണ്ട്. ഇത് ഭേദമാകാന്‍ ഏറെ സമയം എടുക്കും.

4. ലോക്കുകള്‍ തുറക്കല്‍ - നഖങ്ങള്‍ കടത്തി ലോക്കുകള്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? നഖം കൊണ്ട് ലോക്ക് തുറക്കാനാവില്ലെങ്കിലും പലരും ഇത് ചെയ്ത് നോക്കും. ഇങ്ങനെ ചെയ്താല്‍ നഖം അതിനിടയില്‍ കുടുങ്ങുകയും പൊട്ടിപ്പോകാനിടയാവുകയും ചെയ്യും.
5. ചെവി വൃത്തിയാക്കല്‍ - ചെവിയെ അഴുക്ക് നീക്കാന്‍ വിരല്‍ ഉപയോഗിക്കാറുണ്ടോ? ചെവിയിലേക്ക്കടക്കുന്ന അഴുക്കിനെ തടയുന്നതിന് വേണ്ടിയുള്ളതാണ് ചെവിയിലെ മെഴുക്. ചെവിയില്‍ വിരല്‍ കടത്തുമ്പോള്‍ ഈ മെഴുക് നഖത്തില്‍ പുരളുകയും കൂടുതല്‍ അഴുക്ക് അടിഞ്ഞ് കൂടാനിടയാവുകയും ചെയ്യും. തുടര്‍ന്ന് ശരിക്ക് കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോള്‍ അവ വയറ്റിലെത്തുകയും അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും. ക്ഷേത്രദര്‍ശനം, ശാസ്ത്രീയ സത്യങ്ങള്‍



Click it and Unblock the Notifications
