Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പെണ്ണാവേണ്ടിയിരുന്നില്ല.....
സ്ത്രീകള്ക്കും പുരുഷനും സമൂഹത്തില് തന്താങ്ങളുടേതായ സ്ഥാനമുണ്ട്. ഇവര്ക്കോരോരുത്തര്ക്കും നിര്വചിയ്ക്കപ്പെട്ടിരിയ്ക്കുന്ന കടമകളുമുണ്ട്.
സ്ത്രീത്വത്തില് അഭിമാനിയ്ക്കാന് ഏറെയുണ്ട്, അമ്മയെന്ന പദം തന്നെ ഏറ്റവും പ്രധാനം.
എങ്കിലും ചിലപ്പോഴെങ്കിലും ചില സ്ത്രീകള്ക്കെങ്കിലും പെണ്ണാകേണ്ടയിരുന്നില്ലന്ന തോന്നലുണ്ടാകാന് ഇടയുണ്ട്. ഇത് ഏതെല്ലാം സന്ദര്ഭത്തിലാണെന്നു നോക്കൂ,

ആര്ത്തവം
ആര്ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണെങ്കിലും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഏറെയുണ്ട്. ആര്ത്തവസമയത്ത് ചില സ്ത്രീകള്ക്കെങ്കിലും ഇത്തരമൊരു തോന്നലുണ്ടായേക്കാം.

പ്രസവവേദന
അമ്മയാകുന്നത് ആനന്ദമാണെങ്കിലും പ്രസവവേദന പലര്ക്കും സഹിയ്ക്കാവുന്നതിലുമപ്പുറത്താണ്. അത്തരം സന്ദര്ഭത്തില് ചിലരെങ്കിലും ഇതോര്ത്തുപോകുന്നതിന് തെറ്റു പറയാന് പറ്റില്ല.

വസ്ത്രം
വസ്ത്രധാരണത്തില് സ്ത്രീകള്ക്ക് കമ്പമേറും. തെരഞ്ഞെടുക്കാനുള്ള ആശയക്കുഴപ്പം മറുഭാഗത്ത്. ഒരു പെണ്ണായതു കൊണ്ടാണല്ലോ ഇങ്ങനൊരു പ്രശ്നമെന്നു ചില സ്ത്രീകളെങ്കിലും ചിന്തിയ്ക്കാറുണ്ടായിരിയ്ക്കും.

ഹോര്മോണ്
ഹോര്മോണ് പ്രവര്ത്തനങ്ങള് സ്ത്രീ ശരീരത്തെ പല തരത്തിലും ബാധിയ്ക്കുന്നുണ്ട്. മൂഡ്, സൗന്ദര്യം എന്നിങ്ങനെ പോകുന്നു ഇത്. പെണ്ണായതു കൊ്ണ്ടല്ലേയിത് എന്ന തോന്നലുണ്ടായേക്കാം.

നിയന്ത്രണങ്ങള്
പൊതുവെ ലോകസമൂഹത്തില് സ്ത്രീകള്ക്കു നിയന്ത്രണങ്ങള് കൂടുതലാണ്. സ്വാതന്ത്രക്കുറവെന്നു പറയാം. ഇതും പലപ്പോഴും സ്ത്രീകളായതില് നിരാശ തോന്നുന്ന സന്ദര്ഭമാണ്.

തടി
പുരുഷന്മാരേക്കാള് സ്ത്രീകള്ക്ക് തടി കൂടാന് സാധ്യതയേറെയാണ്. പെണ്ണായതു കൊണ്ടുമാത്രം തടി കൂടാനുള്ള സന്ദര്ഭങ്ങള് ധാരാളമുണ്ട്. ഇതും പെണ്ണായതില് പലരേയും നിരാശപ്പെടുത്തുന്ന ഒന്നാണ്.

മേയ്ക്കപ്പ്
പെണ്ണായതു കൊണ്ട് ഇത്രയും മേയ്ക്കപ്പ് ചെയ്യേണ്ടി വന്നുവെന്നു കരുതുന്നവരും ഏറെയുണ്ട്.

ടോയ്ലറ്റുകള്
പുറത്തു പോയാല് ടോയ്ലറ്റുകള് ഉപയോഗിയ്ക്കുവാന് പുരുഷന്മാരേക്കാള് പ്രയാസം സ്ത്രീകള്ക്കാണ്. പെണ്ണായിപ്പോയതില് ആ നിമിഷമെങ്കിലും പരിതപിയ്ക്കുന്ന പലരുമുണ്ടാകാം.

മാറിടങ്ങള്
മാറിടങ്ങള് സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ്. എന്നാല് ഇതു ചെറുതാണെങ്കിലും വലുതാണെലുമെല്ലാം പ്രശ്നമായി കാണുന്ന സ്ത്രീകളുമുണ്ട്. ഇതും പെണ്ണിന്റെ സങ്കടമായി കാണുന്നവര്.



Click it and Unblock the Notifications
