Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ചൈനയില്‍ പാമ്പ് മാത്രമല്ല പട്ടിയേയും തിന്നും
പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ പാമ്പിനെയല്ല പട്ടിയെ തിന്നാന്‍ വരെ റെഡിയാകുന്നവര് മാത്രം ചൈനയില്‍ പോയാല്‍ മതി. ചൈനയില്‍ യുലിന്‍ ഡോഗ് ഫെസ്റ്റിവല്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിന്റെ പേരില്‍ കൊന്ന് തള്ളുന്നതാകട്ടെ നിരവധി നായ്ക്കളെയാണ്.
എന്നാല്‍ വെറുതേ കൊല്ലുകയല്ല, മാംസത്തിന് വേണ്ടിയാണ് നിരവധി നായ്ക്കളെ ഇത്തരത്തില്‍ നിഷ്കരുണം കൊന്നു തള്ളുന്നത്. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും രംഗത്ത് വന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.

ചൈനയില്‍ പാമ്പ് മാത്രമല്ല പട്ടിയേയും തിന്നും
ജീവനോടെ തല്ലിക്കൊന്നും തൊലിയുരിഞ്ഞും വേവിച്ചും അവയെ ഭക്ഷിയ്ക്കുമ്പോള് ചൈനക്കാര്‍ക്ക് ഭാഗ്യം വരും എന്നതാണ് ഇത്തരം ക്രൂരത വര്‍ഷാവര്‍ഷം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

റെസ്റ്റോറെന്റിലെ പ്രിയവിഭവം
ആഘോഷങ്ങളുടെ ഭാഗമായി റെസ്റ്റോറെന്റുകള്‍ മുഴുവന്‍ ആയിരക്കണക്കിന് നായ് വിഭവങ്ങള്‍ക്കായാണ് ഓരോ വര്‍ഷവും ഒരുങ്ങുന്നത്.

മോഷ്ടിച്ചും ക്രൂരത
നിരവധി നായ്ക്കളെ പല സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചാണ് പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ക്ക് പലരും എത്തിയ്ക്കുന്നത്.

ആഘോഷം നിയമപരമോ?
ഒരിക്കലും ഈ ആഘോഷം നിയമപരമല്ലെന്നതാണ് മറ്റൊരു സത്യം. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ വരെ അവഗണിച്ചാണ് ഇത്തരം ഒരു ആഘോഷത്തിന് ചൈന എല്ലാ വര്‍ഷവും ഒരുങ്ങുന്നത്.

കൊല്ലുന്ന നായ്ക്കളുടെ എണ്ണം
ഓരോ വര്‍ഷവും ഇത്തരത്തില്‍ കൊന്നു തള്ളുന്ന നായ്ക്കളുടെ എണ്ണം ഏകദേശം 20 മില്ല്യണ്‍ വരെ വരും.

ഇരയാകുന്നത് നായ്ക്കള്‍ മാത്രമോ?
ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയാകുന്നത് നായ്ക്കള്‍ മാത്രമല്ല. ഈ അധമാഘോഷത്തിന്റെ ഭാഗമായി ചൈനയില്‍ പൂച്ചയേയും മുയലിനേയും എലിയേയും വരെ കൊന്നു തിന്നുന്നവരും ഒട്ടും കുറവല്ല.



Click it and Unblock the Notifications
