Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബീവറേജ് ക്യൂ ഒക്കെ എന്ത്, അതിലും വലുതുണ്ട്...
ക്ഷമാശീലത്തിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മള് ഇന്ത്യക്കാരോട് കിടപിടിയ്ക്കാന്‍ ലോകത്തെ മറ്റൊരു രാജ്യക്കാര്‍ക്കും കഴിയില്ല. മണിക്കൂറുകളോ ദിവസങ്ങളോ വേണമെങ്കില്‍ പല കാര്യങ്ങള്‍ക്കും ക്ഷമിക്കാന്‍ നമുക്ക് കഴിയും. ക്ഷമയുടെ നെല്ലിപ്പലക എന്നൊക്കെ പറഞ്ഞാല്‍ അതാണ് നമ്മള് ഇന്ത്യക്കാര്‍. ഒരു വഴക്കിന് താല്‍പ്പര്യമില്ലെങ്കിലും പലപ്പോഴും ക്ഷമ എന്നു പറയുന്നത് നമ്മള് അഭിനയിക്കാറുണ്ട്.
എന്നാല്‍ പല കാര്യങ്ങളിലും നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നതും പരീക്ഷിക്കുന്നവരും ഒട്ടും കുറവല്ല. എന്തൊക്കെ കാര്യങ്ങളിലാണ് നമ്മള് ക്ഷമയുടെ നെല്ലിപ്പലക കാണുന്നത് എന്ന് നോക്കാം. എല്ലാം നമ്മുടെ നിത്യ ജീവിതത്തില്‍ സാധാരണമാണെങ്കിലും പലപ്പോഴും ഇതെല്ലാം ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സര്‍ക്കാര്‍ ഓഫീസുകളിലെ അപേക്ഷ

പലപ്പോഴും നമ്മള് സാധാരണ കയറിയിറങ്ങാറുള്ളതാണ് സര്‍ക്കാര്‍ ഓഫീസുകള്‍. സര്‍ക്കാര്‍ ഓഫീസിലെ പല കാര്യങ്ങളും നമുക്ക് സാധിച്ചെടുക്കണമെങ്കില്‍ അത്രയേറെ ക്ഷമ അത്യാവശ്യമാണ് എന്നതാണ് സത്യം.
ട്രാഫിക് ജാം എന്ന വില്ലന്‍

ട്രാഫിക് ജാം ആണ് മറ്റൊന്ന്. പലപ്പോഴും നഗരങ്ങളിലെ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് ചിലല്റ ബുദ്ധിമുട്ടുകളൊന്നുമല്ല. മാത്രമല്ല ഇത് പലപ്പോഴും നമ്മുടെ വിലപ്പെട്ട സമയത്തിലെ മണിക്കൂറുകളാണ് ഇല്ലാതാക്കുന്നത്.
ബീവറേജ് ഷോപ്പിലെ ക്യൂ

പുരുഷന്മാരുടെ നീണ്ട നിര കാണുമ്പോള്‍ ഒന്നുറപ്പിച്ചോളൂ, അത് വെറും ക്യൂ അല്ല. ഒന്ന് ചൂടാവാനായി ഉള്ള ക്യൂ ആണെന്ന്. കാരണം അത്രയധികം സമാധാനത്തോടും ക്ഷമയോടും കൂടി മണിക്കൂറുകളോളമാണ് ഒരു കുപ്പിയ്ക്കായി ഇവര്‍ കാത്തു നില്‍ക്കുന്നത്.
ബാലന്‍സില്ല മിഠായി പകരം

പല കടകളിലും നമ്മള് കണ്ടിട്ടുള്ളതാണ്. ബാലന്‍സില്ലെങ്കില്‍ മിഠായി തരുന്ന അവസ്ഥ. തിരിച്ചെന്തെങ്കിലും പറയാമെന്നു വെച്ചാല്‍ വേണ്ട പോട്ടെ ക്ഷമിച്ചു കളയാം എന്ന് മനസ്സില്‍ കരുതും.



Click it and Unblock the Notifications

