Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
ഷോപ്പിംഗ് മിക്കവാറും പേരുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ ഹരമാണ്. ഇത് വസ്ത്രങ്ങളുടെ കാര്യത്തില്‍ പോലും.
പല സ്ത്രീകളും ഒരു വസ്ത്രം തന്നെ തെരഞ്ഞെടുക്കാന്‍ മണിക്കൂറുകള്‍ ചെലവഴിയ്ക്കും. പുറമേ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അടിവസ്ത്ര കാര്യത്തിലും.
അടിവസ്ത്ര ഷോപ്പിംഗ് സ്ത്രീകള്ക്കുണ്ടാക്കുന്ന ചില ആശയക്കുഴപ്പങ്ങളെക്കുറിച്ചറിയൂ,

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
പലരും വില കണ്ട് അമ്പരന്നു പോകുന്നവരുണ്ട്. പുറമെ അണിയുന്ന വസ്ത്രങ്ങളേക്കാള്‍ വിലയായിരിയ്ക്കും, ഉള്ളിലിടുന്ന പല വസ്ത്രങ്ങള്‍ക്കും.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
അടിവസ്ത്രങ്ങളില്‍ ബ്രാന്റഡ് നോക്കി വാങ്ങുന്നവര്‍ ധാരാളം. അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ റിസ്കെടുക്കേണ്ടെന്നു കരുതിയായിരിയ്ക്കും ഇത്. എന്നാല്‍ വില കാണുമ്പോള്‍ ബ്രാന്റഡ് എന്ന സങ്കല്പം മാറ്റിയാലോയെന്നു കരുതുന്നവരുണ്ട്.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ സൈസ് ഏറെ പ്രധാനം. ഉദാഹരണത്തിന് ബ്രായില്‍ തന്നെ ഒരേ സൈസില്‍ കപ്പ് സൈസുകള്‍ വ്യത്യാസപ്പെട്ടു വരുന്നു. തങ്ങളുടെ സൈസ് കൃത്യമായി അറിയില്ലെങ്കില്‍ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
അടിവസ്ത്രങ്ങള്‍ ധരിച്ചു നോക്കാന്‍ മിക്കവാറും ഷോപ്പുകള്‍ അനുവദിയ്ക്കാറില്ല. ഇതുകൊണ്ടുതന്നെ തങ്ങള്‍ക്കിതു ചേരുമോയെന്ന ആശയക്കുഴപ്പവും സ്ത്രീകളുടെ സമയം കളയും.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
ഉള്ളില്‍ ധരിയ്ക്കുന്നവയാണെങ്കിലും ഡിസൈനുകളില്‍ ഏറെ വൈവിധ്യത്തോടെയാണ് ഇവ വരുന്നത്. ചിലത് ചിലപ്പോള്‍ അമ്പരിപ്പിയ്ക്കുന്ന ഡിസൈനുകളില്‍. ഇവയിഷ്ടമായാലും ധരിച്ചാല്‍ സുഖകരമാകുമോ, ചേരുമോ തുടങ്ങിയ ചിന്തകള്‍ പല സ്ത്രീകള്‍ക്കുമുണ്ടാകും.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
തുണിയുടെ കാര്യത്തിലും ഇത്തരം ആശയക്കുഴപ്പങ്ങളുണ്ട്. പലതരം ഫാഷനുകളും നൈലോണ്‍, സാറ്റിന് തുണികളില്‍ ലഭിയ്ക്കും. നല്ല ഫാഷനുമായിരിയ്ക്കും. ഇവ വാങ്ങാന്‍ താല്പര്യമുണ്ടെങ്കിലും കോട്ടനല്ലാത്തതിനാല് ബുദ്ധിമുട്ടുണ്ടാകുമോയെന്ന ഭയവും സ്ത്രീകള്‍ക്കുണ്ടാകും.

സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
ഇതിന്റെ കാര്യത്തില്‍ മറ്റുള്ളവരോടെ അധികം അഭിപ്രായം ചോദിയ്ക്കാന്‍ പറ്റാത്തത് മറ്റൊരു പ്രശ്നമാകും. പ്രത്യേകിച്ചു ഷോപ്പിംഗില്‍ മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ കാര്യത്തില്‍.



Click it and Unblock the Notifications
