Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
ഇങ്ങനെയുമുണ്ട് ചില അത്ഭുതമഴ
മഴപെയ്യുമ്പോള്‍ ആലിപ്പഴം വീഴുന്നത് നമ്മള് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ആകാശത്ത് നിന്നും മത്സ്യമഴയും തവളമഴയും പലയിടങ്ങളിലും ഉണ്ടായി എന്ന വാര്‍ത്ത നമ്മള് പലപ്പോഴായി കേട്ടിട്ടുണ്ട്. മരണസത്യങ്ങളില് ചിലത് നമ്മെ അത്ഭുതപ്പെടുത്തുന്നു
എന്നാല്‍ അപ്രതീക്ഷിതമായി പല വസ്തുക്കളും ആകാശത്ത് നിന്ന് താഴേക്ക് വീഴാറുണ്ട്. പലപ്പോഴും ബഹിരാകാശത്തേക്ക് പോയ ബഹിരാകാശ വാഹനത്തിന്റെ ചില ഭാഗങ്ങളോ മറ്റോ ആയിരിക്കാം. എന്നാലും ആകാശത്തു നിന്നും താഴേക്ക് പോയ അപ്രതീക്ഷിത വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

ആകാശത്ത് നിന്നും വീണ മാലാഖ
ഇന്തോനേഷ്യയിലാണ് ഇത്തരത്തിലൊരു അത്ഭുതം നടന്നത്. ബീച്ചില്‍ വെച്ച് കണ്ടെടുത്ത ഒരു പാവക്കുട്ടിയാണ് ഇത്തരത്തില്‍ ആകാശത്ത് നിന്നും വീണതെന്നു ഇന്തോനേഷ്യക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പിന്നീടാണ് ഇത് ഒരു സെക്സ് ടോയ് ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ എത്രയൊക്കെ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ ഇവിടുത്തുകാര്‍ തയ്യാറല്ല എന്നതാണ് സത്യം.

ഭീകര മത്സ്യം
ഈ മത്സ്യത്തെ കണ്ടാല്‍ തന്നെ പേടിയാവുന്നുണ്ടോ? അലാസ്കയിലാണ് ഇത്തരത്തിലൊരു മത്സ്യത്തെ കണ്ടെത്തിയത്. എന്നാല്‍ ഇതും ആകാശത്ത് നിന്ന് താഴെ വീണതാണ് എന്നാണ് പറയപ്പെടുന്നത്.

ഉല്‍ക്ക പതിച്ച അപകടം
ഉല്‍ക്കാപ്രവാഹം ലോകത്ത് സാധാരണയായി നടക്കുന്നതാണ്. എന്നാല്‍ അത്ഭുതമെന്നു പറയേണ്ടേ ഉല്‍ക്ക പതിച്ച് വയറിനൊരുഭാഗം പൊള്ളിയ വ്യക്തിയാണ് ആന്‍ ഹോഡ്ജസ്. ഒറ്റ ദിവസം കൊണ്ടാണ് പുള്ളിക്കാരി ഫേമസ് ആയത്.

ആകാശത്ത് നിന്നും പെയ്ത ആമ
കാറിന്റെ മുന്നിലെ ചില്ലിലാണ് ആമ വന്നു പതിച്ചത്, അതും ആകാശത്ത് നിന്ന്. കാറിന്റെ ചില്ല് പൊട്ടിത്തകര്‍ന്നും എന്ന് മാത്രമല്ല ആ ആമയുടെ ഗതി പിന്നീടെന്തായെന്ന് ആര്‍ക്കും അറിയില്ല.

തകര്‍ന്നു പോയ പിറന്നാളാഘോഷം
പിറന്നാളാഘോഷത്തിനു കേക്ക് മുറിച്ചതിനു ശേഷമാണ് ആ അപകടമുണ്ടായത്. പിറന്നാളാഘോഷിക്കാനായി ഒത്തു കൂടിയ അതിഥികള്‍ക്കു മേല്‍ ആകാശത്ത് നിന്നും മലമൂത്ര വിസര്‍ജ്ജനം നടത്തപ്പെട്ടു. എന്നാല്‍ അതിനു പിന്നില്‍ ആരാണെന്നോ എന്താണെന്നോ ഇതുവരെ കണ്ട് പിടിയ്ക്കപ്പെട്ടിട്ടില്ല. വിമാനത്തില്‍ നിന്നും പുറത്തേക്കിട്ടതാകാമെന്നാണ് അവസാനം നിഗമനത്തിലെത്തിയത്.

ലോഹഗോളം
ആകാശത്ത് നിന്നും വലിയ ഒരു ലോഹഗോളം ഭൂമിയില്‍ വന്ന് പതിച്ചു. ഏകദേശം 250 കിലോയോളം ഭാരം വരുന്ന ഈ ഇരുമ്പ് ഗോളം ശൂന്യാകാശപേടകത്തിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കുന്നത്.



Click it and Unblock the Notifications
