Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പ്ലാസ്റ്റിക് കുപ്പികളിലെ അക്കങ്ങളിലെ മുന്നറിയിപ്പ്
പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. വന്ന് വന്ന് അരിയില്‍ തന്നെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാല്‍ നമ്മളാരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ഈ പ്ലാസ്റ്റിക്കിന് പറയാനുണ്ട്. പ്ലാസ്റ്റിക് കുപ്പിക്കു താഴെയുള്ള നമ്പറുകള്‍ തന്നെയാണ് കാര്യം.
പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം
ഇതാകട്ടെ ആരും അത്ര കണ്ട് ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മള് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സുരക്ഷിതമാണോ എന്ന് അറിയാനാണ് ഈ അക്കങ്ങള്‍ എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ കുപ്പികള്‍ക്കടിയില്‍ ത്രികോണ ചിഹ്നത്തിനുള്ളില്‍ നല്‍കിയിരിയ്ക്കുന്ന നമ്പറുകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

നമ്പര്‍ 1 ആണെങ്കില്‍
പ്ലാസ്റ്റിക് ബോട്ടിലിനു താഴെയുള്ള ത്രികോണ ചിഹ്നത്തിനുള്ളിലുള്ള നമ്പര്‍ 1 ആണെങ്കില്‍ പോളിത്തൈലിന് തെറാപ്തലേറ്റ് കൊണ്ടാണ് ഈ കുപ്പി നിര്‍മ്മിച്ചിരിയ്ക്കുന്നത് എന്ന് പറയാം. ഇത് പെട്ടെന്ന് നശിക്കുമെന്നതിനാല്‍ എക്സ്പയറി ഡേറ്റിനു ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ കുപ്പിക്കു മുകളില്‍ ക്രഷ് ദ ബോട്ടില്‍ ആഫ്റ്റര്‍ യൂസ് എന്ന് എഴുതിയിരിക്കുന്നതും.

നമ്പര്‍ 2 ആണെങ്കില്‍
പ്ലാസ്റ്റിക് ബോട്ടിലിനു താഴെയുള്ള ത്രികോണ ചിഹ്നത്തിനുള്ളില്‍ നമ്പര്‍ 2 ആണെങ്കില്‍ ഹൈ ഡെന്‍സിറ്റി പോളിത്തിലീന് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പറയാം. ഇത് വെള്ളക്കുപ്പികള്‍ ഉണ്ടാക്കാനല്ല ഉപയോഗിക്കുന്നതും. ഡിറ്റര്‍ജന്റ്. ഷാമ്പൂ ബോട്ടിലുകള്‍ ഉണ്ടാക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്.

നമ്പര്‍ 3 ആണെങ്കില്‍
പോളിവിനൈല്‍ ക്ലോറൈഡ് അഥവാ പി വി സി ആണ് മൂന്നാം നമ്പര്‍ ആണെങ്കില്‍ ഉപയോഗിക്കുന്നത്. ക്യാന്‍സര്‍ വാഹകരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. കാര്‍സിനോജെന്‍ അടങ്ങിയിട്ടുള്ളതാണ് ഇത്. മെഡിസിന്‍സ് കുപ്പികള്‍, പൈപ്പുകള്‍, എണ്ണയുടെ കുപ്പികള്‍ എന്നിവ ഉണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

നമ്പര്‍ 4 ആണെങ്കില്‍
ലോ ഡെന്‍സിറ്റ് പോളിത്തൈലിന് ആണ് നാലാം നമ്പര്‍ ആണെങ്കില്‍ ഉപയോഗിക്കുന്നത്. റീസൈക്ലിംഗ് ചെയ്യാം എന്നതാണ് ഇതിന്റെ സൂചന. സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. കാനുകള്‍, വേസ്റ്റ് കുട്ടകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

നമ്പര്‍ 5 ആണെങ്കില്‍
ത്രികോണ ചിഹ്നത്തിനുള്ളില്‍ നമ്പര്‍ 5 ആണെങ്കില്‍ പൊളിപ്രൊപ്പൈലെന് ഉപോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പറയാം. ഏറ്റവും സുരക്ഷിതമായ പ്ലാസ്റ്റിക് ആണ് ഇത്. ഐസ്ക്രീം കപ്പുകളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് ഇത്.

നമ്പര്‍ 6 ആണെങ്കില്‍
നമ്പര്‍ 6 ആണെങ്കില്‍ പൊളിസ്റ്റൈറന്, പോളി കാര്‍ബോണേറ്റ് ബിസ്ഫിനോള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനത്തിനും മറ്റു വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്ക്, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

നമ്പര്‍ 7 ആണെങ്കില്‍
ത്രികോണ ചിഹ്നത്തിനുള്ളില്‍ 7 ആണെങ്കില്‍ റെഡ് ആലേര്‍ട്ട് ആണ് ഇത് സൂചിപ്പിക്കുന്നത് എന്ന് പറയാം. പോളികാര്‍ബോണേറ്റ് ആണ് ഉപയോഗിക്കുന്നത്. ബാഗ് നിര്‍മ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.



Click it and Unblock the Notifications
