Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ മ്യൂസിയത്തിലുണ്ട് രക്തമൊലിക്കുന്ന ശിരസ്സ് വരെ
മ്യൂസിയം എന്നു പറഞ്ഞാല്‍ എന്താണ്? നമ്മുടെ സംസ്കാരത്തിന്റേയും പുരാതന ആശയങ്ങളുടേയും വിലമതിയ്ക്കാനാവാത്ത വസ്തുക്കള്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള സ്ഥലം. ലോകത്ത് പല വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുണ്ട്. പലതും നമ്മുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയവ തന്നെ.
എന്നാല്‍ വിചിത്രമായ വസ്തുക്കള്‍ കൊണ്ട് പ്രസിദ്ധി നേടിയതും കുപ്രസിദ്ധി നേടിയതുമായ ചില മ്യൂസിയങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കുന്സ്ത്കമേര റഷ്യയില്‍
കേട്ടിട്ടെന്തോ വലിയ സംഗതിയാണെന്നു തോന്നുന്നുണ്ടോ, എന്നാല്‍ റഷ്യയിലെ ഒരു മ്യൂസിയത്തിന്റെ പേരാണ് ഇത്. വിചിത്രമായ പല വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മനുഷ്യഭ്രൂണം മുതല്‍ തല വരെയാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.

യാതനകളുടെ നേര്‍ക്കാഴ്ച
പുരാതന കാലത്ത് നമ്മുടെ ലോകത്ത് നിരവധി തരത്തിലുള്ള പീഡനങ്ങളും യാതനകളും അനുഭവിച്ചവരുണ്ടായിരുന്നു. തല വെട്ടലും, ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കലും, മൃഗങ്ങള്‍ക്കിടയിലേക്ക് ജീവനോടെ എറിഞ്ഞു കൊടുക്കലും തുടങ്ങി നിരവധി ശിക്ഷകള്‍. ഇതിന്റെയെ്ല്ലാം നേര്‍ക്കാഴ്ചയാണ് ഈ മ്യൂസിയത്തില്‍ ഉള്ളത്.

ക്രിപ്റ്റോസുവോളജി മ്യൂസിയം
നമുക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള മിത്തുകളുടെ സഹായത്തോടെ മാത്രം നാം വിശ്വസിച്ചു പോന്ന പല കാര്യങ്ങളുമാണ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുള്ളത്.

മുടികള്‍ക്ക് മാത്രമായി മ്യൂസിയം
എവിടെ നോക്കിയാലും മുടി മാത്രം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച 16000 സ്ത്രീകളുടെ മുടിയാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകത.

മോശം ചിത്രങ്ങള്‍ക്കായി മ്യൂസിയം
മോശം ചിത്രങ്ങള്‍ക്കായി മാത്രം ഒരു മ്യൂസിയം ഉണ്ട്. ഇത്തരം ചിത്രങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശ്യവും.

വ്യത്യസ്തമായ മ്യൂസിയം
ഇവിടുത്തെ പ്രദര്ശനവസ്തുക്കള് വ്യത്യസ്ത രീതിയിലുള്ള ലൈംഗികാവയവങ്ങളാണ്. മൃഗങ്ങളുടേയും മനുഷ്യരുടേതുമായി 215ലധികം ജനനേന്ദ്രിയങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ടോയ്ലറ്റിനും മ്യൂസിയം
ടോയ്ലറ്റുകള്‍ക്കായി മാത്രം ഒരു മ്യൂസിയമാണ് ഉള്ളത്. അതും നമ്മുടെ ഇന്ത്യയില്‍ തന്നെ. സുലഭ് ഇന്റര്‍ നാഷണല്‍ മ്യൂസിയം എന്നാണ് ഇതിന്റെ പേര്.



Click it and Unblock the Notifications
