Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരണത്തിലും ഇത്രയേറെ ഭീകരതയോ?
ജനിച്ചാല്‍ ഒരു ദിവസം മരിയ്ക്കും എന്നത് പ്രകൃതി നിയമമാണ്. ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മരണത്തെ ഒരിക്കലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ചില അസാധാരണ മരണങ്ങള് അല്ലെങ്കില്‍ നമ്മളെ ഞെട്ടിപ്പിക്കുന്ന മരണങ്ങളുണ്ട്. മൃതദേഹത്തിനോട് ഈ ക്രൂരത ചെയ്യാമോ?
ഇത്തരത്തിലൊരു മരണം ശത്രുക്കള്‍ക്കു പോലും ഉണ്ടാവരുതെന്ന് പലപ്പോഴും നമ്മള് ആഗ്രഹിച്ചു പോകും. അത്രയും ക്രൂരമായ രീതിയില്‍ മരണം വരിച്ച ചിലര്‍ നമ്മുടെ ലോകത്തുണ്ടായിരുന്നു. നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയില്‍ മരണം തട്ടിയെടുത്ത ചിലര്‍...

പുഡ്ഡിംഗ് കഴിച്ച് മരിച്ചു
ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിച്ചതിനെപ്പറ്റി നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട രാജാവുണ്ടായിരുന്നു സ്വീഡനില്‍. 14 ബൗള്‍ പുഡ്ഡിംഗ് ആണ് ഇദ്ദേഹം അകത്താക്കിയത്. ഇത് പിന്നീട് ഇദ്ദേഹത്തിന്റെ ദഹനപ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുകയും അധികം വൈകാതെ മരണപ്പെടുകയും ചെയ്തു.

സ്കാര്‍ഫ് ധരിച്ച് മരണപ്പെട്ടു
സ്കാര്‍ഫ് ധരിച്ചു മരണപ്പെട്ടതിനെക്കുറിച്ച് അറിയാമോ? ഇസഡോറ ഡങ്കന്‍ എന്ന സ്ത്രീയുടെ സ്വഭാവമായിരുന്നു നീളം കൂടിയ സ്കാര്‍ഫ് ധരിച്ച് പുറത്തിറങ്ങുക എന്നത്. എന്നാല്‍ ഈ സ്കാര്‍ഫ് തന്നെ ഇവരുടെ മരണത്തിന് കാരണമായി എന്നതാണ് സത്യം. കാറില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സ്കാര്‍ഫിന്റെ ഒരറ്റം ടയറില്‍ കുടുങ്ങുകയും ആ നിമിഷം തന്നെ മരണം സംഭവിക്കുകയും ചെയ്തു.

സെഗ്വേയില് മരണം
ജെയിംസ് ഡബ്ല്യു ഹെസല്ഡെന് എന്നയാളാണ് സെഗ്വേ ഉപയോഗിക്കുന്നതിനിടെ മരണപ്പെട്ടത്.

പാട്ട് കേട്ട് മരണപ്പെട്ടു
പാട്ട് കേട്ട് മരണപ്പെട്ടതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇസ്സൈ ഓഷിയാനോ എന്ന ചെറുപ്പക്കാരനാണ് അമിത ശബ്ദമല്ല ഇവിടെ വില്ലന്‍. അമിത ശബ്ദത്തില്‍ പാട്ട് കേട്ട് പോകുമ്പോള്‍ ആകാശത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയും ശബ്ദം കേള്‍ക്കാത്തതിനാല്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു.

ഈഫല്‍ ടവറില്‍ നിന്നും ചാടി മരിച്ചു
1912ലാണ് ഫ്രാന്‍സ് റിച്ചെല്റ്റ് എന്ന വ്യക്തി പാരച്ച്യൂട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന്റഎ പരീക്ഷണാര്‍ത്ഥം നടത്തിയ ചാട്ടത്തില്‍ ഇദ്ദേഹം മരണപ്പെട്ടു.

വീഡിയോ ഗെയിം കഴിച്ച് മരിച്ചയാള്‍
വീഡിയോ ഗെയിം കളിയ്ക്കുന്നവര്‍ ഇനി മരണവും മുന്നില്‍ കണ്ട് വേണം ഈ ശീലത്തിന് തുടക്കമിടാന്‍. കാരണം 50 മണിക്കൂറോളം തുടര്‍ച്ചയായി വീഡിയ ഗെയിം കളിച്ചതിനെത്തുടര്‍ന്നാണ് മരിച്ചത്. ഇടയ്ക്ക് ടോയ്ലറ്റില് പോവാനുള്ള ഇടവേള മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളൂ. കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണവും.

വയാഗ്ര അധികമായാല്‍
വയാഗ്ര അമിതമായി കഴിച്ച് 28 വയസ്സുകാരനായ യുവാവാണ് മരിച്ചത്. രണ്ട് സ്ത്രീകളുമായി ഒരുമിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടിയാണ് ഇയാള്‍ ഈ കടുംകൈ ചെയ്യത്.



Click it and Unblock the Notifications
