Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ആണിന്റെ കൈയ്യിലെ ബ്രേസ്ലെറ്റ് ലൈന്‍ പറയുന്നതെന്ത്?
ഹസ്തരേഖാശാസ്ത്രത്തിന് നമ്മുടെ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ജ്യോതിഷത്തോടൊപ്പമുള്ള സ്ഥാനം ഇതിനും ലഭിച്ചിട്ടുണ്ട്. ഹസ്തരേഖാശസ്ത്രം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം പറയുന്നത് പലപ്പോഴും നമ്മള് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ഇങ്ങനെ?
എന്നാല്‍ ഹസ്തരേഖാ ശാസ്ത്രത്തിന്റെ തന്നെ ഭാഗമാണ് ബ്രേസ്ലറ്റ് ലൈനിന്റെ എണ്ണം നോക്കി കാര്യങ്ങള്‍ പ്രവചിക്കുന്നത്. കൈയ്യുടെ മണിബന്ധത്തിലാണ് ബ്രേസ്ലറ്റ് ലൈന്‍ കാണുന്നത്. ഇതിന്റെ എണ്ണം നോക്കി എങ്ങനെ ഭാവി പ്രവചിക്കാന്‍ കഴിയും എന്ന് നോക്കാം. സാമുദ്രിക ശാസ്ത്രമനുസരിച്ച് ലക്ഷണമൊത്ത കാല്

ബ്രേസ്ലറ്റ് ലൈന്‍ പറയുന്നതെന്ത്?
ഒരാളുടെ ആരോഗ്യസ്ഥിതിയും അയാളുടെ സാമ്പത്തിക സ്ഥിയും ശാരീരിക മാറ്റങ്ങളും ഭാവിയും എല്ലാം ഇതിലൂടെ പറയാന്‍ കഴിയും എന്നതാണ് സത്യം. ബ്രേസ്ലറ്റ് ലൈനിന്റെ എണ്ണമനുസരിച്ച് ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കും.

പുരുഷനും സ്ത്രീയും
പുരുഷന്റെ കൈയ്യിലുള്ളതിനേക്കാള്‍ വ്യത്യസ്തമായിരിക്കും സ്ത്രീകളുടെ കൈയ്യിലുള്ള ബ്രേസ്ലറ്റ് ലൈന്‍. പുരുഷന്റെ ബ്രേസ്ലറ്റ് ലൈന്‍ പറയാന്‍ ശ്രമിക്കുന്നതെന്താണെന്ന് നോക്കാം.

ബ്രേസ്ലറ്റ് ലൈന്‍ 1 ആണെങ്കില്‍
ചിലര്‍ക്ക് ഒരു ലൈന്‍ മാത്രമാണ് കാണുന്നത്. ഇത്തരക്കാര്‍ ആരോഗ്യപരമായി വളരെ മുന്നിലായിരിക്കും. മാത്രമല്ല ശാരീരികമായും മാനസികമായും പല കാര്യങ്ങളിലും ആക്ടീവ് ആിരിക്കുകയും ചെയ്യും.

ബ്രേസ്ലറ്റ് ലൈന്‍ 2 ആണെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ രണ്ട് എണ്ണമുണ്ടെങ്കില്‍ ജീവിതം സന്തോഷമുഖരിതമായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സാമ്പത്തികമായും മുന്നിലായിരിക്കും ഇവര്‍.

ബ്രേസ്ലറ്റ് ലൈന്‍ 3 ആണെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ മൂന്ന് ആണെങ്കില്‍ ജീവിതത്തോട് വളരെയധികം പ്രതിപത്തി ഉള്ളയാളായിരിക്കും നിങ്ങള്‍. മാത്രമല്ല ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കും.

ബ്രേസ്ലറ്റ് ലൈന്‍ 4 ആണെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ നാലാണെങ്കില്‍ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ഊര്‍ജ്ജം ഉണ്ടാവും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ജീവിതത്തോടും കുടുംബത്തോടും വളരെയധികം സത്യസന്ധതയോടു കൂടി പെരുമാറും എന്നും ഇത് സൂചിപ്പിക്കുന്നു.

ബ്രേസ്ലറ്റ് ലൈന്‍ നേരെയല്ലെങ്കില്‍
കൈയ്യിലെ ബ്രേസ്ലറ്റ് ലൈന്‍ നേര്‍രേഖയിലല്ലാതെ വളഞ്ഞും പുളഞ്ഞും ഉള്ളതാണെങ്കില്‍ മാനസികമായും ശാരീരികമായും ഉള്ള തളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്.

നേര്‍രേഖയിലാണെങ്കില്‍
നേര്‍രേഖയിലുള്ള ബ്രേസ്ലറ്റ് ലൈന്‍ ആണെങ്കില്‍ ശാരീരികമായും മാനസികമായും ഉള്ള ആരോഗ്യത്തേയും സന്തോഷത്തേയും ആണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
