Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ശരീരത്തിലെ കലകളും ചില ലക്ഷണങ്ങളും
ശരീരത്തിലെ മറുകിനും കലയ്ക്കും എല്ലാം ഓരോ ലക്ഷണങ്ങളുണ്ട്. പലപ്പോഴും ഇത് നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും നിര്‍ണയിക്കും. എന്നാല്‍ ഇത്തരത്തിലുള്ള മറുകുകളും പാടുകളും എന്തൊക്കെ ഭാഗ്യങ്ങളാണ് നമുക്ക് നല്‍കുന്നതെന്ന് നോക്കാം. നിങ്ങള്‍ക്കുമുണ്ടോ ഈ ഫോബിയ?
പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിലാണ് ഇത്തരം കലകള്‍ക്ക് ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കൂടുതല്‍ ബാധിയ്ക്കുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ എവിടെയൊക്കെ കലകള്‍ വന്നാല്‍ അത് ഭാഗ്യ-നിര്‍ഭാഗ്യ ലക്ഷണങ്ങള്‍ ആയി കണക്കാക്കാം എന്നു നോക്കാം.

വയറിന് മുകളില്‍
വയറിനു മുകളില്‍ സ്ത്രീയ്ക്ക് മറുകോ കാക്കപ്പുള്ളിയോ ഉണ്ടെങ്കില്‍ അത് അവരുടെ ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. മാത്രമല്ല സന്തോഷവും സമാധാനവും നല്കുന്ന ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാകുക.

പാദങ്ങളില്‍
സ്ത്രീയുടെ പാദത്തില്‍ മറുകോ നഖത്തിനു മുകളില്‍ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

മൂക്കിനു മുകളിലെ കാക്കപ്പുള്ളി
പലപ്പോഴും മൂക്കിനു മുകളില്‍ കാക്കപ്പുള്ളി ഉണ്ടാവുന്നത് ഭാഗ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. മാത്രമല്ല എത്ര അപകടാവസ്ഥയിലാണ് ജീവിതമെങ്കിലും ആ സമയത്ത് വരെ ഭാഗ്യം കൊണ്ടു വരാന്‍ ഇത്തരത്തിലുള്ള മറുകുകളും കാക്കപ്പുള്ളികളും സഹായിക്കും.

നാവിന്റെ ലക്ഷണം
സ്ത്രീകളുടെ നാവ് മൃദുലവും പിങ്ക് നിറത്തോട് കൂടിയതും ആണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും നിലയും വിലയും ഉണ്ടാകും എന്നതാണ് സത്യം. മാത്രമല്ല സന്തോഷം എന്നത് സമൂഹത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക് ലഭിയ്ക്കും.

മൃദുലമായ പിങ്ക് പാദങ്ങള്‍
പാദങ്ങളുടെ നിറവും മൃദുലതയുമാണ് പലപ്പോഴും പലരുടേയും പാദത്തെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മൃദുലവും പിങ്ക് നിറത്തിലുമുള്ള പാദങ്ങള്‍ തന്നെയാണ് പലപ്പോഴും സ്ത്രീകളുടെ ഭാഗ്യത്തിനു കാരണം. മാത്രമല്ല ഇത്തരത്തിലുള്ള പാദങ്ങള്‍ പലര്‍ക്കും നമ്മളോട് ആകര്‍ഷണത്വം തോന്നുവാന്‍ കാരണമാകും.

വിരലുകള്‍ക്ക് ഒരേ നീളം
സ്ത്രീകളുടെ കാല് വിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ ഇത് പലപ്പോഴും നമ്മുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു. മാത്രമല്ല ഇത് ജീവിതം മുഴുവന്‍ സന്തോഷത്തോടെ ഇരിയ്ക്കാം എന്നതിന്റെ ലക്ഷണമാണ്.

സ്ത്രീകളുടെ കാലിന്റെ നീളം
സ്ത്രീകളുടെ കാലിന്റെ നീളമാണ് പലപ്പോഴും ഭാഗ്യത്തെ സൂചിപ്പിക്കുന്നത്. ഇത് നമുക്ക് ജീവിതത്തിലുടനീളമുണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു.

ഇടതു കവിളിലെ കാക്കപ്പുള്ളി
കവിളില്‍ കാക്കപ്പുള്ളിയുണ്ടാകുന്നത് പലപ്പോഴും സൗന്ദര്യത്തിന്റെ കൂടെ ലക്ഷണമാണ്. മാത്രമല്ല സന്തുഷ്ടകരമായ കുടുംബജീവിതവും പാചക കലയിലുള്ള വൈദഗ്ധ്യവും ഇത്തരത്തില്‍ മറുകുള്ളവരുടെ കഴിവായി കണക്കാക്കുന്നു.



Click it and Unblock the Notifications
