Just In
- 2 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 4 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 5 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 6 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിങ്ങളുപയോഗിക്കുന്നത് ടൂത്ത്പേസ്റ്റ് തന്നെയോ?
എന്നും രാവിലെ എഴുന്നേറ്റാല്‍ നമ്മുടെ ദിനചര്യയില്‍ പെടുന്നതാണ് പല്ലുതേപ്പും കുളിയുമെല്ലാം. എന്നാല്‍ പല്ലു തേയ്ക്കാന്‍ പേസ്റ്റ് എടുക്കുമ്പോള്‍ അല്പം ആലോചിക്കുന്നത് നല്ലതാണ്. കാരണം അത് ടൂത്ത് പേസ്റ്റ് തന്നെയാണോ അതോ മറ്റു വല്ലതുമാണോ എന്നറിയേണ്ടേ? അതറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. പൈസ കൊടുത്ത് നിങ്ങള്‍ വാങ്ങിക്കുന്ന വസ്തു ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ആഗ്രഹമില്ലേ. ഏതാണ് നിങ്ങളുടെ ആ ഭാഗ്യദിനം?
എല്ലാ ടൂത്ത് പേസ്റ്റിന്റേയും പുറകില്‍ ഒരു കളര്‍ സ്ട്രിപ്പ് ഉണ്ടാവും. ഇതെന്തിനാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മളില്‍ പലരും ഇത് ശ്രദ്ധിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇനി ടൂത്ത് പേസ്റ്റ് വാങ്ങിക്കുമ്പോള്‍ ഇത് നോക്കി ശ്രദ്ധിച്ചു വാങ്ങുന്നത് നല്ലതാണ്. എന്നാല്‍ ഏതൊക്കെ കളര്‍ സ്ട്രിപ്പാണ് ആരോഗ്യവും അതിനു പിന്നിലെ രഹസ്യവും എന്നു നോക്കാം.
നാലു നിറങ്ങള്‍ പ്രധാനം
പ്രധാനമായും നാലുനിറങ്ങളാണ് ഇത്തരത്തില്‍ ടൂത്ത് പേസ്റ്റിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നിവയാണവ. ഇവയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കളറുകള്‍ നല്‍കിയിരിക്കുന്നത്.
പച്ചക്കളര്‍ സ്ട്രിപ്പ്
നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ മുളകുണ്ടോ എന്ന ചോദ്യം കേട്ട് നിങ്ങള്‍ മടുത്തോ? എന്നാല്‍ ഇനി പച്ചക്കളര്‍ സ്ട്രിപ്പുള്ള ടൂത്ത്പേസ്റ്റ് വാങ്ങുമ്പോള്‍ അറിയുക. ശുദ്ധമായും പ്രകൃതിദത്തമായ ടൂത്ത് പേസ്റ്റ് ആയിരിക്കും ഇത്. അതാണ് പച്ചക്കളറിന്റെ രഹസ്യം.അതുകൊണ്ടാണ് അതിന് പച്ച നിറത്തിലുള്ള സ്ട്രിപ്പ് കളർ നൽകുന്നത്.
നീലക്കളര്‍ സ്ട്രിപ്പ്
ഇതിലെ ചേരുവകളെല്ലാം തന്നെ നാച്ചുറല്‍ ആയിരിക്കും. എന്നാല്‍ ചില മരുന്നുകള്‍ കൂടി ടൂത്ത് പേസ്റ്റിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇത് കൊണ്ടാണ് പലപ്പോഴും സ്ട്രിപ്പിന് നീലക്കളർ ഉപയോഗിക്കുന്നത്. അല്പം കെമിക്കലുകൾ ടൂത്ത് പേസ്റ്റിന്റെ പൂർണതക്ക് വേണ്ടി ചേര്‍ക്കുന്നുണ്ട്.
ചുവന്ന കളര്‍ സ്ട്രിപ്പ്
ചുവന്ന കളറിലുള്ള സ്ട്രിപ്പ് ആണ് നിങ്ങളുടെ ടൂത്ത് പേസ്റ്റിനു പിറകിലെങ്കില്‍ ഇതില്‍ നാച്ചുറലായ കൂട്ടുകൾ ഇതിൽ അടങ്ങിയിട്ടുണ്ടാവും. എങ്കിലും ഇതില്‍ നാച്ചുറൽ പ്ലസ് കെമിക്കൽ കൂട്ടുകൾ ഒരു പോലെ ഉണ്ടാവുന്നു.
കറുത്ത സ്ട്രിപ്പ്
കറുത്ത കളറിലുള്ള സ്ട്രിപ്പ് ടൂത്ത് പേസ്റ്റ് വാങ്ങിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം പ്രകൃതി ദത്തമായ യാതൊരു വിധത്തിലുള്ള കൂട്ടുകളും ഇതിലില്ല. മാത്രമല്ല ഈ ടൂത്ത് പേസ്റ്റില്‍ വെറും കെമിക്കല്‍സ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടാണ് ഇതിന് കറുത്ത സ്ട്രിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കമ്പനികളുടെ വാദം
എന്നാല്‍ പല ടൂത്ത് പേസ്റ്റ് കമ്പനികളും ഇതിനെയെല്ലാം നിരാകരിക്കുകയാണ്. കാരണം കളര്സ്ട്രിപ്പിന് ഒരിക്കലും ടൂത്ത് പേസ്റ്റിലെ ചേരുവകളെ കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് പറയുന്നത്. എങ്കിലും നമ്മുടെ ആരോഗ്യകാര്യമായതു കൊണ്ട് നമ്മള് അൽപം ശ്രദ്ധിക്കുന്നത് നല്ലതാണ്.