For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നത്തിനു പിറകിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

|

നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളാണ് പലപ്പോഴും സ്വപ്‌നങ്ങളായി നാം കാണുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങള്‍ വരെ നമുക്ക് സ്വപ്‌നമായി കാണാ. സ്വപ്‌നം കാണുന്നതിന് എക്‌സ്പയറി ഡേറ്റില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. എത്ര വലിയ ഉയരങ്ങളേയും കീഴടക്കാന്‍ ചിലപ്പോള്‍ നമ്മുടെ സ്വപ്‌നത്തിനു സാധിച്ചേക്കും. ചില സ്വപ്‌ന യാഥാര്‍ത്ഥ്യങ്ങള്‍

എന്നാല്‍ ഉറക്കത്തില്‍ നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും നമ്മുടെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് തന്നെ പല സ്വപ്‌നങ്ങളെക്കുറിച്ചും നമുക്ക് ഓര്‍മ്മ പോലുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ചില സ്വപ്‌നങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടാവും. എന്തൊക്കെയാണ് നാം കാണുന്ന സ്വപ്‌നങ്ങള്‍ക്കു പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്നു നോക്കാം.

 ഭക്ഷണം

ഭക്ഷണം

ഓരോരുത്തരുടേയും സ്വപ്‌നങ്ങള്‍ക്ക് ഓരോ തലങ്ങളായിരിക്കും. ഭക്ഷണം സ്വപ്‌നം കാണുന്നവര്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന വ്യാവസായികമായ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

 കുട്ടികള്‍

കുട്ടികള്‍

കുട്ടികളെ സ്വപ്‌നം കാണുന്നത് ശുഭസൂചകമാണ്. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് കാലങ്ങളായി കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ശുഭസൂചനയാണ് ഇതിലൂടെ വെളിവാകുന്നത്. സന്താനസൗഭാഗ്യമാണ് ഇത്തരത്തില്‍ പ്രകടമാകുന്നത്.

 മരണം

മരണം

അവനവന്റെ തന്നെ മരണം സ്വപ്‌നം കാണുന്നവര്‍ ദീര്‍ഘായുസ്സോടെ ഇരിയ്ക്കുമെന്നാണ് സ്വപ്‌ന ഫലം. മറ്റുള്ളവരുടെ മരണമാണെങ്കില്‍ ബന്ധുക്കളിലാരെങ്കിലും മരിയ്ക്കാന്‍ സമയമായി എന്നതിന്റെ സൂചനയാണ്.

മരുഭൂമിയിലൂടെ നടക്കല്‍

മരുഭൂമിയിലൂടെ നടക്കല്‍

മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്‌നം കാണുന്നവരും കുറവല്ല. ഈ സ്വപ്‌ന ദര്‍ശനത്തിന്റെ ഫലം ദീര്‍ഘദൂര യാത്രയാണ്.

ആനയെ സ്വപ്‌നം കണ്ടാല്‍

ആനയെ സ്വപ്‌നം കണ്ടാല്‍

മൃഗങ്ങളില്‍ തന്നെ ആനയെ സ്വപ്‌നം കണ്ടാല്‍ കാര്യവിജയം, സമ്പത്ത്, പുരോഗതി എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

അച്ഛനെ സ്വപ്‌നം കണ്ടാല്‍

അച്ഛനെ സ്വപ്‌നം കണ്ടാല്‍

പലപ്പോഴും അച്ഛനമ്മമാരെ സ്വപ്‌നം കാണുന്നവര്‍ കുറവായിരിക്കും. എന്നാല്‍ അച്ഛനെ സ്വപ്‌നം കണ്ടാല്‍ അത് അച്ഛനോടുള്ള നമ്മുടെ സ്‌നേഹത്തെ സൂചിപ്പിക്കുന്നു.

അഗ്നി

അഗ്നി

അഗിനിബാധയോ, അഗ്നിസംബന്ധമായ എന്തെങ്കിലും കാര്യങ്ങളോ സ്വപ്‌നം കണ്ടാല്‍ അത് ആയുരാരോഗ്യത്തേയും സന്തോഷത്തേയും സൂചിപ്പിക്കുന്നു.

 വഴക്കാണെങ്കില്‍

വഴക്കാണെങ്കില്‍

വഴക്ക് പല തരത്തിലുമുണ്ടാകാം. എന്നാല്‍ പലപ്പോഴും വഴക്ക് സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത് നമ്മുടെ കുടുംബത്തിലെ ഒത്തൊരുമ നഷ്ടപ്പെടുന്നതായാണ്.

 പെണ്‍കുട്ടി ഭാഗ്യലക്ഷണം

പെണ്‍കുട്ടി ഭാഗ്യലക്ഷണം

പെണ്‍കുട്ടിയെ സ്വപ്‌നം കാണുന്നവര്‍ക്ക് ഭാഗ്യം വരാന്‍ സമയമായി എന്നതാണ് കാര്യം. ഇത് നമ്മുടെ ജീവിത വിജയത്തെ സൂചിപ്പിക്കുന്നു.

പണമാണ് സ്വപ്‌നത്തിലെങ്കില്‍

പണമാണ് സ്വപ്‌നത്തിലെങ്കില്‍

പണമാണ് നാം സ്വപ്‌നം കാണുന്നതെങ്കില്‍ സാമ്പത്തികമായി നമുക്കുണ്ടാകാന്‍ പോകുന്ന നേട്ടത്തിന്റെ മുന്നോടിയാണ് ഇത്തരത്തിലുള്ള സ്വപ്നം.

അപകടം

അപകടം

അപകടമാണ് സ്വപ്‌നമെങ്കില്‍ അത് പലപ്പോഴും നമുക്കുണ്ടാകാന്‍ പോകുന്ന വലിയ വീഴ്ചയെ സൂചിപ്പിക്കുന്നു. ഇത്തരം സ്വപ്‌നങ്ങള്‍ നമുക്ക് നല്‍കുന്നത് മുന്നറിയിപ്പാണ്.

English summary

Symbol and Meaning Of Dreams

Dreams are successions of images, ideas, emotions, and sensations that occur usually involuntarily in the mind during certain stages of sleep.
Story first published: Friday, February 5, 2016, 11:39 [IST]
X
Desktop Bottom Promotion