Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
ഇന്നത്തെക്കാലത്ത് ഗര്‍ഭനിരോധനോപാധികള്‍ ധാരാളമുണ്ട്. ഗുളികകളുടെ രൂപത്തിലും യൂട്രസിനുള്ളില്‍ നിക്ഷേപിയ്ക്കാവുന്നവയുമായും. ഇവയെല്ലാം ശാസ്ത്രപ്രകാരം സുരക്ഷിതമെന്നു തെളിഞ്ഞവയുമാണ്.
എന്നാല്‍ ചില ഗര്‍ഭനിരോധനോപാധികള്‍ പഴയ കാലത്തുണ്ടായിരുന്നു. ശാസ്ത്രം വികസിയ്ക്കാത്ത കാലത്ത്. ഇവയില്‍ പലതും സുരക്ഷിതമല്ലെന്നു മാത്രമല്ല, പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുകയും ചെയ്തിരുന്നു.
ഇത്തരം ചില ഗര്ഭനിരോധനോപാധികളെക്കുറിച്ചറിയൂ,

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
ഇന്നത്തെക്കാലത്ത് ഡയഫ്രം ഒരു ഗര്‍ഭനിരോധനോപാധിയാണ്. ഡയഫ്രത്തിന്റെ ആകൃതിയില്‍ ചെറുനാര്ങ്ങാത്തൊണ്ട് ഗര്‍ഭനിരോധനോപാധിയായി ഉപയോഗിച്ചിരുന്നു. ഇതിലെ സിട്രിക് ആസിഡ് ബീജങ്ങളെ കൊന്നൊടുക്കുമെന്ന വിശ്വാസമായിരുന്നു പുറകില്‍.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
50കളിലും 60കളിലുമെല്ലാം കൊക്കക്കോള വജൈനല്‍ ഭാഗത്തേയ്ക്ക് ശക്തിയായി സ്പ്രേ ചെയ്യുന്നത് ഗര്‍ഭനിരോധനം തടയുമെന്ന വിശ്വാസമുണ്ടായിരുന്നു. സെക്സിനു ശേഷം ഇങ്ങനെ ചെയ്യുന്നത് ബീജങ്ങളെ കൊല്ലുമെന്നായിരുന്നു വിശ്വാസം.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
നീര്‍നായയുടെ വൃഷണങ്ങള്‍ ഉണക്കി ഇതിട്ടുണ്ടാക്കുന്ന വെള്ളം കുടിച്ചാല്‍ ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും ക്യാനഡയിലുണ്ടായിരുന്നു.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
മുതലയുടെ വിസര്‍ജ്യം ഉണക്കി വജൈനല്‍ ഭാഗത്തു തേയ്ക്കുന്നത് ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും പണ്ടുണ്ടായിരുന്നു.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
പുരാതന ഈജിപ്തുകാര്‍ ടാമ്പൂണുകളുണ്ടാക്കി ഇത് ഈന്തപ്പഴം സിറപ്പിലും തേനിലുമെല്ലാം മുക്കി ഉപയോഗിച്ചിരുന്നു. ഇത് ഗര്‍ഭധാരണം തടയുമെന്നായിരുന്നു വിശ്വാസം.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
പന്നിയുടെ ആമാശയത്തിലെ തൊലി കൊണ്ടുണ്ടാക്കിയ കോണ്ടംസ് പണ്ടുപയോഗിച്ചിരുന്നു. ഇത് ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഇളംചൂടുള്ള പാലില്‍ മുക്കി മൃദുവാക്കുമായിരുന്നു.

ഞെട്ടിപ്പിയ്ക്കും ഈ ഗര്‍ഭനിരോധനോപാധികള്‍
കൊല്ലന്റെ ആലയിലെ ലോഹങ്ങള്‍ നീറ്റുന്ന വെള്ളം കുടിച്ച് പുരാതനകാലത്തു സ്ത്രീകള്‍ ഗര്‍ഭം തടഞ്ഞിരുന്നുവെന്നു പറയപ്പെടുന്നു. ഇത് ഇവര്‍ക്ക് ന്യൂറോ, കിഡ്നി സംബന്ധമായ പല അസുഖങ്ങളും വരുത്തുകയും ചെയ്തു.



Click it and Unblock the Notifications
