Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആത്മാവിനെക്കുറിച്ച് ചില രഹസ്യങ്ങള്‍
എന്താണ് ആത്മാവ്? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നതാണ് ആത്മാവ്. പല മതങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. പെണ്ണിനെക്കുറിച്ച് ഇതു വലതും അറിയുമോ?
എന്നാല്‍ ഇന്നും കൃത്യമായ ഉത്തരം നല്കാന് പലപ്പോഴും കഴിഞ്ഞിട്ടില്ല. എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും ആത്മാവിന്റെ രഹസ്യം കണ്ടെത്താന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. അത്മാവിന്റെ രൂപം, വലിപ്പം ഒന്നും നമ്മുടെ ചിന്തകളില്‍ പോലും കല്‍പ്പിക്കാനാവാത്തതാണ്.

ആത്മാവിന്റെ വലിപ്പം
ശരീരത്തിലുടനീളം വ്യാപിച്ചു കിടക്കുന്നതാണ് ആത്മാവ്. ആത്മാവിന്റെ നമ്മുടെ മനസ്സകിനും ശരീരത്തിനും ഊര്‍ജ്ജം പകരുന്നതാണ് ആത്മാവ്. ഒരിക്കലും നാശമില്ലാത്ത അരൂപിയായ ഒന്ന്.

ആത്മാവിന്റെ വാസം
ശരീരത്തില്‍ എവിടെയാണ് ആത്മാവ് വസിക്കുന്നതെന്നതാണ് ശ്രദ്ധേയം. രണ്ട് കണ്ണിന്റേയും ഇടയില്‍ നെറ്റിയ്ക്ക് മധ്യഭാഗത്തായാണ് ആത്മാവ് വസിക്കുന്നത്. നെറ്റിയില്‍ തിലകം ചാര്‍ത്തുന്നത് ആത്മാവിന്റെ ഓര്‍മ്മപ്പെടുത്തലാണ്.

ആത്മാവിന്റെ ഘടകങ്ങള്‍
ആത്മാവിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ഒന്ന് മനസ്സ് രണ്ട് ഗ്രഹണശക്തി മൂന്ന് സങ്കല്‍പ്പം. ഇത് മൂന്നും ചേര്‍ന്നതാണ് ആത്മാവ്. നമ്മുടെ മനസ്സിലെ പല ചിന്തകളേയും പോസിറ്റീവ് ആയി മാറ്റുന്നതും അതിനുള്ള ഊര്‍ജ്ജം പകരുന്നതും ആത്മാവായിരുന്നു.

ഒരിക്കലും നാശമില്ലാത്തത്
മരണത്തിനു ശേഷം ശരീരം നശിച്ചാലും ഒരിക്കലും നാശമില്ലാത്തതാണ് ആത്മാവ്. എത്രയൊക്കെ നമ്മള് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഒരിക്കലും മരണമില്ലാതെ നിലനില്‍ക്കുന്നതാണ് ആത്മാവ്.

കര്‍മ്മം ചെയ്യുന്നത് ആത്മാവ്
കര്‍മ്മം ചെയ്യുന്നത് ആത്മാവാണ്. നമ്മള് ചെയ്ത പുണ്യ പാപത്തിന്റെ ഫലം അനുഭവിയ്ക്കുന്നതും ആത്മാവ് തന്നെയാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അടുത്ത ജന്മം മ്മള് മുജ്ജന്മത്തില് ചെയ്ത പാപ പുണ്യങ്ങളുടെ ആകെത്തുകയായിരിക്കും.

സ്വയം മനസ്സിലാക്കാന്‍ കഴിയുക
സ്വയം മനസ്സിലാക്കാന്‍ കഴിയുന്നതാണ് മറ്റൊരു കാര്യം. ഏത് കാര്യത്തിനും സ്വന്തമായി തീരുമാനമുണ്ടാകുന്നതും മാനസികവും ശാരീരികവുമായ സന്തോഷം നിലനിര്‍ത്തുന്നതുമാണ് ഇതിലൂടെ കഴിയേണ്ടത്.



Click it and Unblock the Notifications
