Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
നിങ്ങള്‍ സ്മാര്ട്ഫോണിനടിമയാണോ?
ഇപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിനേക്കാള്‍ നമ്മള് സമയം ചിലവാക്കുന്നത് നമ്മുടെ സ്മാര്‍ട്ട് ഫോണിനൊപ്പമാണ് എന്നു പറഞ്ഞാല്‍ തെറ്റു പറയാന്‍ പറ്റില്ല. കാരണം എങ്ങോട്ട് തിരിഞ്ഞാലും ഫോണ്‍ പിടിച്ച് നില്‍ക്കുന്നവരെയാണ് നമുക്ക് ചുറ്റിലും കാണാന്‍ സാധിയ്ക്കുക. ഒരു നിമിഷം പോലും ഫോണില്ലാതെ ഇരിക്കാന്‍ പലര്‍ക്കും കഴിയില്ല. ഇത്രയ്ക്കധികം സ്മാര്‍ട്ട്ഫോണ്‍ നമ്മുടെ ദൈന്യം ദിന ജീവിതത്തെ പിടിച്ചിരുത്തിക്കഴിഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ജീവിതത്തിലാകെ മാറ്റം വരുത്തുന്നു. നമ്മുടെ പെരുമാറ്റത്തിലും ജോലിയിലും എല്ലാം മാറ്റം വരുത്തുവാന്‍ സ്മാര്‍ട്ഫോണിനു കഴിയുന്നു. സാങ്കേതിക വിദ്യയുടെ പുത്തന്‍ ലോകം നമുക്ക് മുന്നില്‍ തുറക്കുന്നതു പോലെ പലപ്പോഴും ആരോഗ്യപരമായും നമ്മളെ നശിപ്പിക്കാന്‍ സ്മാര്‍ട്ട് ഫോണിനു കഴിയും. പലരുടേയും സ്വഭാവം വരെ നമുക്ക് ചിലപ്പോള്‍ വിചിത്രമായി തോന്നാം. സെല്‍ഫിയും അപകടങ്ങളും മരണവും എല്ലാം പലപ്പോഴും സ്മാര്‍ട്ട്ഫോണിന്റെ സംഭാവന തന്നെയാണ് എന്നതാണ് സത്യം. നിങ്ങള്‍ സ്മാര്ട്ട്ഫോണിനടിമയാണോ എന്ന് എങ്ങനെ തിരിച്ചറിയാം
വെറുതേ ഫോണ്‍ പരിശോധിക്കുക
നിരന്തരം നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ അത്തരത്തിലുള്ള പരിശോധന സ്ഥിരമാണ്. എന്ാല്‍ പലപ്പോഴും നോട്ടിഫിക്കേഷനില്ലെങ്കിലും ഇടക്കിടക്ക് ഫോണ്‍ പരിശോധിയ്ക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണിന് അടിമപ്പെട്ടു എന്ന് കരുതിയാല്‍ മതി. വയറിന്റെ ഷേപ്പിനായി അത്രയൊന്നും കഷ്ടപ്പെടേണ്ട

സ്റ്റാറ്റസ് അപ്ഡേഷന്
സോഷ്യല്‍ മീഡിയയുടെ അതിപ്രസരം നമ്മുടെ ജിവിതത്തെ എത്രത്തോളം ബാധിയ്ക്കുന്നുണ്ടെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ ഒരു സ്മാര്‍ട്ട് ഫോണ്‍ ജീവിതത്തിന്റെ ഭാഗമായാല്‍ സ്റ്റാറ്റസ് അപ്ഡേഷന് മിനിട്ടിനു നടക്കും എന്നതും ഇത്തരം പ്രശ്നത്തിന്റെ തുടക്കമാണ്.
ഫോണില്ലെങ്കില്‍ വലിയ നഷ്ടം
പലപ്പോഴും നിങ്ങളുടെ കയ്യില്‍ ഫോണ്‍ ഇല്ലെങ്കില്‍ എന്തൊ വലിയ വിലപിടിച്ച വസ്തു നഷ്ടപ്പെട്ട അവസ്ഥയാണോ നിങ്ങള്‍ക്കുണ്ടാകുന്നത്. എന്നാല്‍ നിങ്ങളുടെ കാര്യം പോക്കാ.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉത്കണ്ഠ
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആര്‍ക്കായാലും ഉത്കണ്ഠ ഉണ്ടാവും, എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഭ്രാന്തായവരുടെ ഉത്കണ്ഠ നിര്‍വ്വചിക്കാന്‍ കഴിയില്ല. പലര്‍ക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരിക്കും.
ഫോണാണ് എന്റെ ലോകം
സ്മാര്‍ട്ട്ഫോണ്‍ അടിമകളുടെ വിചാരമാണ് ഇത്. ഫോണാണ് എന്റെ ലോകം ഇതിനപ്പുറം ഒന്നുമില്ലെന്ന ചിന്ത ഇവരില്‍ ശക്തമാകും.



Click it and Unblock the Notifications
