Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ഈ 'കലി'യ്ക്ക് പിറകില് ഇങ്ങനൊരു കഥയോ?
ദേഷ്യം നമ്മുടെ വില്ലനാണ് എപ്പോഴും. ഏത് കാര്യത്തിനായാലും ദേഷ്യം വന്നാല് പിന്നെ കണ്ണ് കാണില്ല എന്നതാണ് സത്യം. കാരണം ദേഷ്യം വന്നാല് അതുണ്ടാക്കുന്ന പ്രശ്നം എത്രത്തോളമെന്നത് ദേഷ്യപ്പെടുന്നവര്ക്കു പോലും അറിയാന് കഴിയില്ല. ദേഷ്യം കാരണം ജോലിയും പലപ്പോഴും കുടുംബം പോലും നഷ്ടപ്പട്ടവര് നിരവധിയാണ്. ഗോത്രവിഭാഗത്തിന്റെ ചില ഞെട്ടിക്കുന്ന ആചാരങ്ങള്
എന്നാല് നമ്മളിലൊരാള്ക്ക് ദേഷ്യം വന്നാല് പ്രത്യേകിച്ച് നമ്മുടെ ഉറ്റ സുഹൃത്തിന് ദേഷ്യം വന്നാല് എങ്ങനെ നമ്മള് ആ ദേഷ്യം കുറയ്ക്കാന് ശ്രമിക്കും എന്ന് നിങ്ങള്ക്കറിയാമോ? പലപ്പോഴും നമ്മുടെ പ്രതികരണം അനുസരിച്ചായിരിക്കും ദേഷ്യം കൂടുന്നതും കുറയുന്നതും. എന്നാല് എങ്ങനെയെല്ലാം അമിതമായി ദേഷ്യപ്പെടുന്ന സുഹൃത്തിന്റെ ദേഷ്യം നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം. ചൈനയില് പാമ്പ് മാത്രമല്ല പട്ടിയേയും തിന്നും

ആവര്ക്കാവശ്യമുള്ളപ്പോള് അടുത്ത്
സുഹൃത് ബന്ധത്തിന് അത്രയേറെ വില നിങ്ങള് നല്കുന്നുണ്ടെങ്കില് നിങ്ങളുടെ സുഹൃത്തിന്റെ ഏത് അവസ്ഥയിലും നിങ്ങള് കൂടെയുണ്ടാവണം. അത് ദു:ഖമാണെങ്കിലും സുഖമാണെങ്കിലും. അമിതകോപമുള്ള സുഹൃത്താണ് നിങ്ങളുടേതെങ്കില് നിങ്ങളെ ഏത് സമയത്ത് അവര്ക്കാവശ്യമുണ്ടോ അപ്പോഴെല്ലാം നിങ്ങള് അരികില് തന്നെ വേണം.

ഒരു ഫോണ് വിളിയെങ്കിലും
ദേഷ്യപ്പെട്ടിരിക്കുന്ന സുഹൃത്തിനു മുന്നിലേക്ക് ചെല്ലാന് നിങ്ങള്ക്ക് പേടിയാണോ എങ്കില് ഒരു ഫോണ് കാളിലൂടെയെങ്കിലും നിങ്ങളുടെ സാന്നിധ്യ്ം സുഹൃത്തിനു ആശ്വാസമാകുമെങ്കില് അങ്ങനെ ചെയ്യുക.

അവരെ കേള്ക്കുക
ദേഷ്യപ്പെട്ടിരിക്കുമ്പോള് അവര് പറയുന്നത് കേള്ക്കാന് ശ്രമിക്കുക. ഒരിക്കലും അവരുടെ ദേഷ്യത്തെ ഇരട്ടിയാക്കുന്ന രീതിയില് സംസാരിക്കാതിരിയ്ക്കുക.

ഇഷ്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാം
ദേഷ്യം പിടിച്ചിയിക്കുന്ന സുഹൃത്തിനേയും കൊണ്ട് നിങ്ങള്ക്ക് ഇഷ്ടസ്ഥലത്തേക്ക് ഒരു യാത്ര പോകാം. ഇതും അമിതദേഷ്യക്കാരുടെ ദേഷ്യത്തിന് തടയിടാന് സഹായിക്കും.

അവരെ മനസ്സിലാക്കുക
അവരെ മനസ്സിലാക്കുന്നതായി പറയുക. എന്താണ് ദേഷ്യപ്പെടുമ്പോഴുള്ള അവരുടെ വികാരമെന്നത് മനസ്സിലാക്കുക. പലപ്പോഴും ദേഷ്യം ഒരാളുടെ സ്വഭാവത്തിന്റെ ഏറ്റവും മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. എന്നാല് അതിനെ നിയന്ത്രണത്തില് കൊണ്ടു വരാന് അവരെ സഹായിക്കുക.

സാഹചര്യമനുസരിച്ച് പെരുമാറുക
ചിലപ്പോള് ദേഷ്യം വന്ന് പരസ്പര ബന്ധമില്ലാതെ പെരുമാറിയാല് നിങ്ങള് അത് അനുകൂല സാഹചര്യമാക്കി മാറ്റുക. കൂടുതല് ദേഷ്യപ്പെടാനുള്ള അവസരം ഇവര്ക്ക് ഉണ്ടാക്കിക്കൊടുക്കാതിരിയ്ക്കുക.

കള്ളം പറയാതിരിയ്ക്കുക
സുഹൃത്തിന് വീണ്ടും ദേഷ്യം വരും എന്ന് കരുതി കള്ളം പറയാന് ശ്രമിക്കരുത്. ദേഷ്യപ്പെടുമ്പോള് അവര് എങ്ങനെയെന്ന് അവരെ മനസ്സിലാക്കിപ്പിക്കുക.



Click it and Unblock the Notifications
