Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
നിങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെ?
ഒരാളെ കാണുമ്പോള്‍ തന്നെ അയാളെ നമ്മള് വിലയിരുത്തും. ചിലരെ കാണുമ്പോള്‍ പറയാറില്ലേ എന്താണ് ഒരു കള്ളലക്ഷണമെന്ന്. എന്തുകൊണ്ട് ഇങ്ങനെ പറയുന്നു. ഇനി അയാള്‍ അത്തരം ലക്ഷണങ്ങള്‍ ഉള്ള ആളല്ലെങ്കിലും പലപ്പോഴും പലരേയും ഒറ്റനോട്ടത്തില്‍ തന്നെ നമ്മള് വിലയിരുത്തുന്നു.
എന്നാല്‍ ഇത്തരത്തില്‍ വിലയിരുത്താന്‍ എന്ത് കാര്യങ്ങളാണ് ഒറ്റനോട്ടം കൊണ്ട് നമ്മള് മനസ്സിലാക്കുന്നത് എന്ന് അറിയാമോ? ചിലപ്പോള്‍ അയാളുടെ വസ്ത്രധാരണം, ചിലപ്പോള്‍ നോട്ടം ഇതൊക്കെയാകാം ഒരാളെ വിലയിരുത്താനായി നമ്മള് കണ്ടെത്തുന്ന കാരണങ്ങള്‍.

വസ്ത്രത്തിന്റെ നിറം
വസ്ത്രത്തിന്റെ നിറം പോലും പലരേയും വിലയിരുത്താനുള്ള തുറുപ്പു ചീട്ടായി മാറുന്നുണ്ട്. ചിലര്‍ ശരീരത്തിന്റെ നിറത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രം ധരിയ്ക്കുന്നവരുണ്ടാകാം. ഇവരെയൊക്കെ കാണുമ്പോള്‍ തന്നെ പലപ്പോഴും ഒരു നെഗറ്റീവ് ഇംപ്രഷന്‍ പലരിലും ഉണ്ടാവാം.

മാന്യമായ വസ്ത്രധാരണം
മാന്യമായ വസ്ത്രധാരണമാണ് മറ്റൊന്ന്. മാന്യമായ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നത് എല്ലാവരുടേയും ശ്രദ്ധയും ആദരവും പിടിച്ച് പറ്റാന്‍ സഹായിക്കുന്നു. എന്നാല്‍ പൊതുവേദിയില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിയ്ക്കാതെയെത്തുമ്പോള് അത് പലപ്പോഴും നെഗറ്റീവ് ചിന്ത കാണുന്നവരില്‍ ഉണ്ടാക്കാന്‍ കാരണമാകും.

ശാരീരിക ചേഷ്ടകള്‍
പലരും ആദ്യം കാണുന്ന മാത്രയില്‍ നമസ്കാരം ചെയ്യുകയും ചിലര്‍ കൈ കൊടുക്കുകയും എല്ലാം ചെയ്യും. ഇത്തരം ശാരീരിക ചേഷ്ടകളിലൂടെ നമുക്ക് പലരേയും വിലയിരുത്താന്‍ കഴിയും.

ചെരുപ്പ്
വൃത്തിയുള്ള ചെരുപ്പാണ് മറ്റൊന്ന്. കാല് നോക്കിയാല്‍ പലരുടേയും വൃത്തി മനസ്സിലാവും. ചെരുപ്പ് ധാരണത്തിലൂടെയും ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ സാധിയ്ക്കും.

നോട്ടം
സംസാരിയ്ക്കുമ്പോള്‍ കണ്ണില്‍ നോക്കി സംസാരിയ്ക്കുന്നയാളെയാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ അങ്ങനെയല്ലാതെ സംസാരിയ്ക്കുന്നവരും ഉണ്ട്.

കൃത്യനിഷ്ഠ
ഏത് കാര്യം ചെയ്യുമ്പോഴും ഉള്ള കൃത്യനിഷ്ഠയാണ് മറ്റൊന്ന്. കൃത്യനിഷ്ഠയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ വിലയിരുത്താന്‍ എളുപ്പമാണ്.

ഹസ്തദാനം ചെയ്യുന്നത്
പലരും സ്ത്രീ-പുരുഷഭേദമന്യേ ഹസ്തദാനം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ക്ക് മുന്നില്‍ സ്ത്രീയും പുരുഷനും എല്ലാം ഒരുപോലെ ആണ് എന്നതാണ് കാണിയ്ക്കുന്നത്. ഇത്തരം സ്വഭാവങ്ങളിലടെയും പലരേയും വിലയിരുത്താം.



Click it and Unblock the Notifications
