Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
വിവാഹത്തിന് ചടങ്ങുകളും വിശ്വാസങ്ങളുമെല്ലാം ധാരാളമുണ്ട്. വിവിധ രാജ്യങ്ങളിലും, ഒരേ രാജ്യത്തെ തന്നെ വിവിധ സ്ഥലങ്ങളിലും വിവാഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും.
എന്നാല്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ സ്ഥലങ്ങളിലുമുള്ള ഒന്നാണ് വിവാഹമോതിരം പരസ്പരം അണിയ്ക്കുന്നത്. ഇത് അണിയിക്കുന്നത് ഇടുതകയ്യിലെ നാലാമത്തെ വിരലിലുമാണ്. മോതിരവിരലെന്ന പേര് ഇതിനു വരാനുള്ള പ്രധാന കാരണവും ഇതുതന്നെ. വയര്‍ ചാടാന്‍ നിങ്ങളറിയാത്ത കാരണങ്ങള്‍
എന്നാല്‍ എന്തു കൊണ്ടാണ് മോതിരവിരല്‍ മോതിര വിരലായതെന്നറിയാമോ, ഇതിനു പുറകില്‍ വിശദീകരിയ്ക്കപ്പെടുന്ന വാസ്തവങ്ങള്‍ പലതാണ്.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ഇടതുകയ്യിലെ മോതിര വിരലിലെ ഒരു നാഡി ഹൃദയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹമെന്നാണല്ലോ സങ്കല്പം. ഇത് ഗ്രീക്ക് റോമന്‍ വിശ്വാസമാണെന്നു കൂടി അറിഞ്ഞിരിയ്ക്കുക.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ഇതു സംബന്ധിച്ച് ചൈനക്കാരുടെ തിയറിയുമുണ്ട്. ഈ തത്വപ്രകാരം കയ്യിലെ ഓരോ വിരലുകളും ഓരോ തലമുറകളെ സൂചിപ്പിയ്ക്കുന്നു. തള്ളവിരല്‍ മാതാപിതാക്കളെ, ചൂണ്ടുവിരല്‍ ബന്ധുക്കളെ, നടുവിരല്‍ അവനവനെത്തന്നെ, മോതിരവരില് ജീവിതപങ്കാളിയെ, ചെറുവിരല്‍ മക്കളെ. മോതിരവിരലില്‍ മോതിരമിടാനുള്ള കാരണം വ്യക്തമാണല്ലോ.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ജീവിതപങ്കാളി ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണു വിശ്വാസം. മുകളില്‍ പറഞ്ഞ ചൈനീസ് തത്വപ്രകാരം ഒരു രസകരമായ വിദ്യയുണ്ട, പരീക്ഷിച്ചു നോക്കൂ. രണ്ടു കൈകളും ചേര്ത്തുകൂപ്പിപ്പിടിയ്ക്കുക.രണ്ടു കയ്യിലേയും നടുവിരലുകള്‍ മടക്കി ചേര്‍ത്തു വയ്ക്കുക. മറ്റു വിരലുകള്‍ പരസ്പരം ചേര്‍ന്നിരിയ്ക്കണം, അതായത് ഒരു കയ്യിലെ ചൂണ്ടുവിരല്‍ മറ്റേ കയ്യിലെ ചൂണ്ടുവിരലിനോട്, ചെറുവിരല്‍ ചെറുവിരലിനോട്, തള്ളവിരല്‍ നേരിട്ടല്ലെങ്കിലും വശങ്ങള് ചേര്‍ന്ന്.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ഇങ്ങന പിടിച്ചാല്‍ എല്ലാ വിരലുകളും പരസ്പരം അകറ്റാന്‍ സാധിയ്ക്കും, മോതിരവിരലൊഴികെ. രണ്ടു തള്ളവിരലുകള്‍ അകലും, ചെറുവിരലുകള്‍ അകലും, ചൂണ്ടുവിരലും നടുവിരലും അകലും, എന്നാല്‍ മോതിരവിരല്‍ അകലില്ല. വിവാഹബന്ധത്തിന്റെ ഉറപ്പാണിത്. അതായത് മാതാപിതാക്കള്‍ അകലാം, ബന്ധുക്കള്‍ അകലാം, മക്കളകലാം, എന്നാല്‍ അകലാത്തവരാണ് പങ്കാളികള്‍.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ഇടതുകയ്യിലെ വിരല്‍ മോതിരവിരലായതിനും കാരണമുണ്ട്, വലതു കയ്യ് കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്നതാണ്. ഇതില്‍ മോതിരമിട്ടാല്‍ തേയാനും എളുപ്പം. ഇതൊഴിവാക്കാനെന്നും പറയാം.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
ഇന്ത്യ, സ്പെയിന്, വെനിസ്വേല, പെറു, നോര്‍വെ, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ വിവാഹമോതിരം വലതുകയ്യിലാണ് ഇടുക. ഇതില്‍ തന്നെ ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇടംകയ്യിലും പുരുഷന്മാര്ക്ക് വലംകയ്യിലും. വിരല്‍ ഒന്നുതന്നെ.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍
വലതുകയ്യ് ഇടതുകയ്യിനെ അപേക്ഷിച്ച് അല്പം മേധാവിത്വമുള്ളതാണെന്ന ഒരു ചിന്തയും ഇതിനു പുറകിലുണ്ട്. വലതുകയ്യില്‍ പുരുഷമോതിരം, അതായത് പുരുഷമേധാവിത്വം, ഫെമിനിസ്റ്റുകള്‍ ക്ഷമിയ്ക്കുക. അല്ലെങ്കില്‍ മോതിരക്കയ്യു മാറ്റുക.



Click it and Unblock the Notifications
