Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഋതുമതിക്കല്ല്യാണത്തിന്റെ അനുഷ്ഠാനങ്ങള്‍
ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ അതിനു പുറകില്‍ നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലനിന്നിരുന്നു. യഥാര്‍ത്ഥ കല്ല്യാണത്തേക്കാള്‍ ആഘോഷത്തോടെയാണ് പണ്ട് കാലത്ത് ഋതുമതിക്കല്ല്യാണ് അഥാവ് തിരണ്ടു കല്ല്യാണം നടത്തിയിരുന്നത്.
എന്നാല്‍ പണ്ട് കാലങ്ങളില്‍ ഓരോ ജതിയിലും പെട്ടവര്‍ വിവിധ ആഘോഷങ്ങളോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ഋതുമതിക്കല്ല്യാണം കൊണ്ടാടിയിരുന്നു.
ഓരോ ജാതിക്കാരുടെയും ഇടയില്‍ ഇതിന് കാര്യമായ വ്യത്യാസം ഉണ്ടാകുമെങ്കിലും ഇതെല്ലാം നമ്മുടെ കേരള സംസ്കാരത്തിന്റ കൂടെ ഭാഗമായിരുന്നു. ഓരോ ജാതിക്കാര്ക്കിടിലും എങ്ങനെയെല്ലാം ഇത് കൊണ്ടാടിയിരുന്നു എന്ന് നോക്കാം.

ബ്രാഹ്മണ സമൂഹം
ബ്രാഹ്മണ സമുദായത്തില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ അവരെ കുളിപ്പിച്ച് മൂന്ന് ദിവസം മുറിയില്‍ നിന്നും പുറത്തിറങ്ങാതെ ഇരുത്തുന്നു. ഈ മൂന്ന് ദിവസങ്ങളില്‍ കുളി പോലും ഇവര്‍ക്ക് അനുവദിക്കില്ല.

ഭക്ഷണ കാര്യത്തിലും ശ്രദ്ധ
ഉപ്പു കൂട്ടിയ യാതൊരു വിധത്തിലുള്ള ഭക്ഷണവും ഇവര്‍ക്ക് നല്‍കില്ല. മാത്രമസ്സ കുട്ടിയ്ക്ക് ബാധശല്യം ഉണ്ടാവാതിരിക്കാന്‍ തിരി കത്തിച്ച് പ്ലാവില വെച്ച് ഉഴിഞ്ഞു കളയുകയും ചെയ്യും.

നാലാം ദിവസം
നാലാം ദിവസം മണ്ണാത്തി കൊണ്ടു വരുന്ന വസ്ത്രമാണ് കുട്ടി ധരിയ്ക്കേണ്ടത്. മാത്രമല്ല പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അലക്കേണ്ടതും മണ്ണാത്തിയുടെ ജോലിയാണ്. പെണ്‍കുട്ടികളോടൊപ്പം തന്നെ മറ്റു സുമംഗലികള്‍ എണ്ണ തേച്ച് കുളിയ്ക്കണം, എന്നാല്‍ പെണ്‍കുട്ടി എണ്ണ തേച്ച് കുളിയ്ക്കാന്‍ പാടില്ല.

കുളികഴിഞ്ഞാല്
കുളികഴിഞ്ഞാല് പിന്നെ നായര്‍സ്ത്രീയാണ് ചുമതല ഏറ്റെടുക്കുന്നത്. അഷ്ടമംഗലവും പിടിച്ച് പെണ്‍കുട്ടിയെ ഇല്ലത്തേയ്കക് ആനയിക്കും. അതിനു ശേഷം അരിമാവു കൊണ്ട് കോലമിട്ട് അതിനു മുന്നില്‍ കുട്ടിയെ ഇരുത്തി ഇഷ്ടദൈവങ്ങള്‍ക്ക് നൈവേദ്യം നല്കുന്നു.

സദ്യ കേമം
ഋതുമതിക്കല്ല്യാണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സദ്യ. നാലുതരം കറികളോടെ പാല്‍പ്പായസത്തോടു കൂടിയ സദ്യയാണ് ഉണ്ടാവുക.

നായര്‍ സമുദായത്തില്‍..
നായര്സമുദായത്തിലും സ്ഥിതി വ്യത്യസ്തമല്ല. വീട്ടിലുള്ള സ്ത്രീകളെല്ലാം കൂടി കുരവയിട്ടാണ് ഇത് വീട്ടിലെ പുരുഷന്മാരെ അറിയിക്കുന്നത്. പെണ്‍കുട്ടിയെ കുളിപ്പിച്ച് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് പാര്‍പ്പിക്കുക.

അലങ്കാരങ്ങള്‍
പെണ്‍കുട്ടി താമസിയ്ക്കുന്ന മുറിയില്‍ ചെമ്പുകുടം അരിമാവു കൊണ്ട് അലങ്കരിച്ചു വെയ്ക്കും. തെങ്ങിന്‍പൂക്കുല കൊണ്ട് ഇതിന്റെ വായില്‍ കുത്തി വെയ്ക്കുകയും ചെയ്യും.

നാലാം ദിവസം
നാലം ദിവസമാണ് പ്രത്യേക ചടങ്ങുകള്‍ നടക്കുന്നത്. വീട്ടിലെ വിവാഹിതരായ മറ്റു സ്ത്രീകളാണ് പെണ്‍കുട്ടിയെ കുളിപ്പിക്കുന്നത്. മണ്ണാന്പാട്ടോടു കൂടിയാണ് പലപ്പോും ഇത്തരം കാര്യങ്ങള്‍ ആരംഭിയ്ക്കുന്നത്. പെണ്‍കുട്ടിയെ എണ്ണ തേപ്പിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുളിപ്പിക്കുകയാണ് പതിവ്.

ദശപുഷ്പം ചൂടുന്നു
കുളി കഴിഞ്ഞ ശേഷം ദശപുഷ്പം ചൂടി കണ്ണെഴുതി പൊട്ട് തൊട്ട് പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിയ്ക്കുന്നു.

ഈഴവരുടെ ആചാരങ്ങള്‍
മലബാര്‍ മേഖലയിലാണ് ഈഴവസമുദായത്തില്‍ പെട്ടവര്‍ കൂടുതലുള്ളത്. ഇവിടെ പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ പിന്നെ തലയില്‍ തണ്ണീരൊഴിക്കുക എന്നൊരു ചടങ്ങ് നിലനില്‍ക്കുന്നുണ്ട്.

ചടങ്ങിലേക്ക്
ഋതുമതിയായ പെണ്‍കുട്ടിയുടെ തലയില്‍ സ്വര്‍ണനാണയത്തിന്റെ തുട്ട് വെച്ച് അതിനു മുകളില്‍ മൂന്ന് പ്രാവശ്യം എണ്ണയും വെള്ളവും ഒഴിയ്ക്കുക.

ദുര്‍ബാധ ഒഴിവാക്കാന്‍
ഇവര്‍ക്കിടയില്‍ പെണ്‍കുട്ടിയ്ക്ക് ദുര്‍ബാധ ഏല്‍ക്കാതിരിക്കാന്‍ കുട്ടി കിടക്കുന്ന പായയുടെ അടിയില്‍ ഇരുമ്പ് കത്തി വെയ്ക്കുന്ന പതിവും ഉണ്ട്. ഏഴു ദിവസം പ്രത്യേക മുറിയിലായിരിക്കും പെണ്‍കുട്ടിയുടെ വാസം.

രസകരമായ ആചാരം
തിരണ്ടു കല്ല്യാണത്തൊടൊപ്പം തന്നെ ഭാവി വരനെ കണ്ടെത്തുന്ന ചടങ്ങുമുണ്ട്. പെണ്‍കുട്ടിയെ കിഴക്കോട്ട് തിരിച്ചിരുത്തി വലിയ വട്ടച്ചെമ്പില്‍ വെള്ളം നിറച്ച് മുമ്പില്‍ വെയ്ക്കും. അതില്‍ തുമ്പപ്പൂവിട്ട് വെള്ളത്തെ ചലിപ്പിക്കും. വെള്ളത്തിന്റെ ചലനം അവസാനിയ്ക്കുമ്പോള്‍ പൂവിന്റെ സ്ഥാനം ഏത് ദിശയിലേക്കാണോ വരുന്നത് ആ ഭാഗത്തു നിന്നുള്ള വ്യക്തിയായിരിക്കും പെണ്‍കുട്ടിയുടെ ഭര്‍ത്താവായി വരുന്നത് എന്നൊരു വിശ്വാസമുണ്ട്.



Click it and Unblock the Notifications











