Latest Updates
-
ഇന്നത്തെ രാശിഫലം: ഒക്ടോബർ 8, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം
ഈ ചിത്രങ്ങള്‍ നിങ്ങളെ ചിന്തിപ്പിക്കും
ചില ചിത്രങ്ങള്‍ക്ക് വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട്. പലപ്പോഴും നമ്മുടെ കണ് കോണില്‍ ഒരു തുള്ളി കണ്ണു നീര് വീഴ്ത്താന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയും. അത്രയേറെ മനസ്സില്‍ സ്പര്ശിയ്ക്കുന്നതായിരിക്കും ഓരോ ചിത്രങ്ങളും. പലപ്പോഴും ചിത്രത്തിന്റെ ആഴമായിരിക്കും നമ്മളെ ചിന്തിപ്പിക്കുന്നത്.
പലപ്പോഴും ഒരു രംഗത്തിന്റേയും ഓരവ്സ്ഥയുടേയോ തീവ്രത യാതൊരു വിവപരമവുമില്ലാതെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താന്‍ ചിത്രങ്ങള്‍ക്ക് കഴിയും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പൂര്വ്വജന്മത്തെക്കുറിച്ചറിയാന് ഈ സൂചനകള്‍
ഇനി ചുവടെ ചേര്‍ക്കുന്ന ചില ചിത്രങ്ങള്‍ കണ്ട് നോക്കൂ. പ്രത്യേക വിവരണങ്ങള്‍ ആവശ്യമില്ലാതെ തന്നെ ഈ ചിത്രങ്ങളിലെ ഉള്ളടക്കം നിങ്ങള്‍ക്ക് മനസ്സിലാകും.

അധ്യാപികക്കുള്ള അന്ത്യാഞ്ജലി
ഡിഗോ എന്നാണ് ഈ കുട്ടിയുടെ പേര്. തന്റെ വഴികാട്ടിയും അധ്യാപികയും തനിയ്ക്കെല്ലാമായിരുന്ന ടീച്ചറുടെ ശവസംസ്കാരചടങ്ങുകള്ക്കിടയിലാണ് ദു:ഖം കടിച്ചമര്‍ത്തി തന്റെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. എന്നാല്‍ അതിലും സങ്കടകരമായ കാര്യം അതേ വര്‍ഷ് തന്നെ ലുക്കീമിയ ബാധിച്ച് ഈ കുട്ടിയും മരണമടഞ്ഞു എന്നുള്ളതാണ്.

നായയുടെ വിലാപം
മനുഷ്യര്‍ക്ക് മാത്രമല്ല ദു:ഖവും വേര്‍പാടിന്റെ വേദനയും ഉണ്ടാവുകയുള്ളൂ. അതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് ഈ നായ. ലിയോ എന്നാണ് ഇവന്റെ പേര്. തന്റെ യജമാനന് ബ്രസീലില്‍ മണ്ണിടിച്ചിലില്‍ മരിയ്ക്കുകയും അദ്ദേഹം തിരിച്ചു വരും എന്ന ധാരണയില്‍ അദ്ദേഹത്തിന്റെ കുഴിമാടത്തിനരികില്‍ കാവലിരിയ്ക്കുന്നത് ഏവരേയും ചിന്തിപ്പിക്കുന്ന ഒന്നാണ്.

അച്ഛനും മകനും
മദ്യപിച്ച് റോഡില്‍ വീണു പോയ പിതാവിനെ വലിച്ചു കൊണ്ടു പോകുന്ന മകന്റെ കാഴ്ചയാണ് മറ്റൊന്ന്.

ബന്ധനത്തിന്റെ കാഠിന്യം
മൃഗങ്ങളായാലും മനുഷ്യരായാലും ബന്ധനം ഉണ്ടാക്കുന്നത് മരണത്തിനു തുല്യമായ അവസ്ഥയാണ്. കൂട്ടിലടക്കപ്പെട്ട ജിറാഫ് ചുമരില്‍ വരച്ചിരിയ്ക്കുന്ന ചെടിയുടെ ചിത്രത്തിന്റെ ഇല തിന്നാന്‍ ശ്രമിക്കുന്നു.

പിതാവിന്റെ മരണം
ധീരനായ പിതാവിന്റെ സംസ്കാരചടങ്ങുകളില്‍ കരയാതെ തളരാതെ പിടിച്ചു നില്ക്കുന്ന കുട്ടി. അവന്റെ മുഖത്തെ വികാരങ്ങള്‍ എന്തൊക്കൊയോ പറയാതെ പറയാന്‍ ശ്രമിക്കുകയാണ്.

വിഷവാതക ദുരന്തം
ഗ്യാസ് ചേമ്പറിലുണ്ടായ വിഷവാതക ദുരന്തത്തില്‍ മരണപ്പെട്ടവര്‍ മരണവെപ്രാളത്തിനിടയ്ക്ക് കാണിച്ചു കൂട്ടിയ ബഹളമാണ് ചുമരുകളില്‍ നഖപ്പാടുകളുടെ രൂപത്തില്‍ കിടക്കുന്നത്. ഒരു മില്ല്യണ്‍ ആളുകളാണ് ഇതിനെ തുടര്‍ന്ന മരണപ്പെട്ടത്. image courtesy

സഹോദരന്റെ മരണം
സഹോദരന്റെ പെട്ടെന്നുള്ള മരണം വിശ്വസിക്കാനാവാതെ സങ്കടക്കടലായി മാറുന്ന യുവാവ്.

ഇവരും മനുഷ്യര്‍ തന്നെ
ഭക്ഷണം വെറുതേ പാഴാക്കുമ്പോള്‍ ഈ ചിത്രം ഒന്നാലോചിക്കുന്നത് നന്നായിരിക്കും. പോഷകാഹാരക്കുറവ് മൂലം എല്ലും തോലുമായി പോയ ആഫ്രിക്കയിലെ ഒരു കുട്ടിയുടെ കൈ.



Click it and Unblock the Notifications
