Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഭയക്കേണ്ടതാണ് ഇവരുടെ ഈ കഴിവുകള്‍
പലര്‍ക്കും പല തരത്തിലുള്ള കഴിവുകളാണ് ഉണ്ടാവുക. ചിലര്‍ക്ക് ജന്മനാ ലഭിയ്ക്കുന്ന കഴിവുകളായിരിക്കും മറ്റു ചിലരാകട്ടെ നിരന്തരമായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന കഴിവുകളായിരിക്കും. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങളാകട്ടെ അല്പം അത്ഭുതത്തോടെയല്ലാതെ നമുക്ക് വായിച്ച് തീര്‍ക്കാന്‍ കഴിയില്ല.
ഇത്തരം കഴിവുകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍ എന്നു നോക്കാം.

ഡാനിയേല്‍ ടാമ്മെറ്റ്
കണക്കിലെ പുലിയാണ് ഇദ്ദേഹം. എത്ര വലിയ കുഴപ്പം പിടിച്ച കണക്കാണെങ്കിലും അതിന് ഉത്തരം കണ്ടു പിടിയ്ക്കുന്നത് ഇദ്ദേഹത്തിന് നിസ്സാരമാണ്. മാത്രമല്ല പതിനൊന്ന് വ്യത്യസ്തമായ ഭാഷകളും സംസാരിയ്ക്കും.

ബെന്‍ അണ്ടര്‍വുഡ്
മൂന്ന് വയസ്സില്‍ തന്നെ ഈ മിടുക്കന് കാഴ്ചശക്തി നഷ്ടപ്പെട്ടു അതും ക്യാന്‍സര്‍ കാരണം. എന്നാല്‍ ശബ്ദത്തിലൂടെ എല്ലാം കണ്ടെത്താനും അനുഭവിയ്ക്കാനും ഇവന് മിടുക്കനായിരുന്നു. എന്നാല്‍ പതിനാറാം വയസ്സില്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരണപ്പെട്ടു.

ഡാനിയേല്‍ ബ്രൗണിംഗ് സ്മിത്ത്
ഡാനിയേല്‍ ബ്രൗണിംഗ് സ്മിത്ത് റബ്ബര്‍ ബോയ് എന്നാണ് അറിയപ്പെടുന്നത്. കാരണം അത്രയേറെ ഫഌക്സിബിള്‍ ആണ് ഇദ്ദേഹത്തിന്റെ ശരീരം എന്നത് തന്നെ കാരണം.

ഹു ഖ്വിങ്
ഒരിക്കലും നശിപ്പിക്കാനും ഒടിയ്ക്കാനും കഴിയാത്ത ശരീരമായിരുന്നു ഇദ്ദേഹത്തിന്റേത്. ഡ്രില്‍ മെഷീന് ഉപയോഗിച്ച് തലയിലും വയറിലും വരെ തുളച്ച് കയറ്റാന്‍ ഇദ്ദേഹത്തിന് കഴിയുമായിരുന്നു.

ഡീന്‍ കര്ണാസെസ്
നോണ്‍ സ്റ്റോപ്പ് ആയി ഓടാന്‍ ഇദ്ദേഹത്തെ കഴിഞ്ഞിട്ടേ ആളുണ്ടായിരുന്നുള്ളൂ. ഓടുന്ന കാര്യത്തില്‍ 350 കിലോ മീറ്റര്‍ വരെ നിര്‍ത്താതെ ഇദ്ദേഹം ഓടിയിട്ടുണ്ട്.

കിം പീക്ക്
ഐ ക്യു ലെവല്‍ ഇത്രയധികം ഉള്ള ഒരാളെ നമ്മള് വേറെ കണ്ടിട്ടുണ്ടാവില്ല. അത്രയധികം പ്രതിഭയാണ് ഇയാള്‍ക്കുള്ളത്. ഒരേ സമയം തന്നെ രണ്ട് പുസ്തകം വായിക്കാന്‍ ഉള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.

നതാഷ ഡെംകിന
എക്സറേയുടെ സഹായമില്ലാതെ തന്നെ നമ്മുടെ ശരീരത്തിലെ ട്യൂമറും മറ്റും കണ്ടു പിടിയ്ക്കാന്‍ ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications
