Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇമോജിസ് ഉപയോഗിക്കുന്നവര്‍ക്കൊരു താക്കീത്
ഫേസ്ബുക്കിലും വാട്സ് ആപ്പിലും സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇമോജിസ് കൂടുതലായി ഉപയോഗിക്കുന്നവരില്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലാണെന്ന് പഠനം. ദിവസവും ലൈംഗികതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നവരാണ് ഇത്തരത്തില്‍ ഇമോജി ഐക്കണുകള്‍ ഉപയോഗിക്കുന്നതെന്നാണ് പുതിയ സര്‍വ്വേകളില്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റായ മാച്ച് ഡോട്ട്കോമാണ് പഠനത്തിന് പിന്നില്‍.
എന്നാല്‍ ആരോഗ്യത്തിനോ മാനസികമായോ യാതൊരു തരത്തിലുള്ള ഹാനീകരവും ഇല്ലെന്നതും സര്‍വ്വേയില്‍ പറയുന്നു. തങ്ങളുടെ വാക്കുകള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂടുതല്‍ വ്യക്തത നല്‍കാനാണ് പലരും ഇമോജീസ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഇമോജികളുടെ ഉപയോഗം ലൈഗികാതിക്രമത്തിന് വഴിവെയ്ക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.

വിവാഹം കഴിയ്ക്കാന്‍ താല്‍പ്പര്യം കൂടുതലുള്ളവരിലാണ് ഇത്തരത്തില്‍ ഇമോജിസ് കൂടുതല്‍ ഉപയോഗിക്കുക എന്നതാണ് പറയപ്പെടുന്നത്. ഇവര്‍ തങ്ങളുടെ പങ്കാളികളെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. പഠനത്തിന് നേതൃത്വം നല്കിയ ഹെലന് ഫിഷര്‍ 5000 പേരുടെ ഉദാഹരണത്തിലാണ് ഇത്തരം കാര്യങ്ങള്‍ സമര്‍ത്ഥിച്ചത്.
25 രാജ്യങ്ങളിലായാണ് ഇത്തരം പഠനങ്ങള്‍ നടത്തിയത്. ഇതില്‍ 50 ശതമാനം സ്ത്രീകളും പുരുഷന്മാരും ഫ്ളേര്ട്ടിംഗിന് ഇത്തരം ഇമോജികള്‍ പ്രധാന മാര്‍ഗ്ഗമായി കാണുന്നുവെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ചാറ്റിംങ്ങില്‍ വാക്കുകള്‍ക്ക് പ്രാധാന്യം നല്കുന്ന 31 ശതമാനം പേരും ലൈംഗികത ആസ്വദിക്കുന്ന കൂട്ടത്തിലുള്ളവരല്ലെന്നും പറയുന്നുണ്ട്.




Click it and Unblock the Notifications
