Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുറവുകള്‍ നേട്ടങ്ങളാക്കിയ കഥകള്‍ ഇവര്‍ പറയും
മുഖത്തോ ദേഹത്തോ എന്തെങ്കിലും തരത്തിലുള്ള പാടുകള്‍ വീണാല്‍ അതിനെക്കുറിച്ച് ചിന്തിച്ച് ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങി സമയവും പണവും കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജന്മനാ ഉണ്ടാവുന്ന ഇത്തരം കുറവുകള്‍ക്ക് നമ്മള് എന്ത് പരിഹാരം കാണും.
പക്ഷേ ഇത്തരം പരിഹരിയ്ക്കാനാവാത്ത ചര്‍മ്മ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ നിരവധിയുണ്ട് നമുക്കിടയില്‍. എന്നാല്‍ ഒരിക്കലും ഇതൊരു കുറവായി കണക്കാക്കുന്നവരല്ല ഇത്തരക്കാര്‍.
ഇവരുടെ ഈ കുറവിനെ എങ്ങനെ ഉപയോഗപ്പെടുത്തുകയും നമുക്കെല്ലാം മാതൃക കാണിയ്ക്കുകയും ചെയ്ത ചിലരെ പരിചയപ്പെടാം.

പേഷ്യന്‍സ് ഹോഡ്ഗ്സണ്‍
പേരില്‍ തന്നെ ക്ഷമയുള്ളവരാണ് ഇവര്‍. കാരണം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് മോഡലായി തിളങ്ങുന്ന വനിതയാണിവര്‍. ജന്മനാ ഇവര്‍ക്കുണ്ടായ ഈ വൈകല്യത്തെ ധീരതയോടെയാണ് ഇവര്‍ നേരിട്ടത്.

ലെക്സിയ ഹര്‍ഫോര്‍ഡ്
23 വയസ്സാണ് ലെക്സിയയ്ക്ക്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഇന്ന് ഇവര്‍. മുഖത്തുള്ള പാട് മായ്ക്കാന്‍ ശ്രമിക്കാതെ തന്നെയാണ് തന്റെ ചിത്രങ്ങളെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.

ബ്രൗണ്‍ യങ്
പല സംഗീത ആല്‍ബങ്ങളുടേയും വീഡീയോകളുടേയും സ്ഥിര സാന്നിധ്യമാണ് ബ്രൗണ്‍ യങ്. സ്വപ്നങ്ങളെ കീഴടക്കാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും തരണം ചെയ്യാം എന്നാണ് ഈ പെണ്‍കുട്ടി തെളിയിയ്ക്കുന്നത്.

സീറ സ്വര്ജിന്
തന്റെ മുഖം ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ലെന്നും അത് ധൈര്യപൂര്‍വ്വം തുറന്നു കാണിക്കേണ്ടതാണെന്നും നമ്മുടെ സമൂഹത്തെ പഠിപ്പിച്ച പെണ്‍കുട്ടി. ഈ അവസ്ഥയിലും തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇവള് തന്നെ പോസ്റ്റ് ചെയ്യാറുണ്ട്.

ജേക്കബ് എന്ന മാപ്പ്
ജേക്കബ്ബിന്റെ കൈ കണ്ടാല്‍ പല രാജ്യങ്ങളുടേയും മാപ്പ് വരച്ചതാണെന്ന് കരുതും. കൈയ്യില്‍ ഒരു ബോര്‍ഡര്‍ കൂടി വരച്ചു ചേര്‍ത്ത് അസ്സല് മാപ്പിന്റെ രൂപത്തില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ കൈ.

പേയ്ജ് ബില്ല്യറ്റ്
ലോസ് ആഞ്ചല്‍സില്‍ താമസിക്കുന്ന ഫിലിം മേക്കറും അഭിനേത്രിയുമാണ് പേയ്ജ് ബില്ല്യൂറ്റ്. ഇവരുടെ ബര്‍ത്ത് മാര്‍ക്സ് മുഴുവന്‍ പുറമേ കാണിച്ചിരിയ്ക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകതയും.

ഗ്ലോറിയ ലാനുസ്സ
കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു കാലത്ത് തന്നെത്തന്നെ പേടിയോടെയാണ് നോക്കിയിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തിന്റെ 97 ശതമാനവും ഇത്തരത്തിലുള്ള ചുവന്ന മാര്‍ക്കുകളാണ് ഉള്ളത്. എന്നാല്‍ പിന്നീട് പുറത്തിറങ്ങേണ്ടതിന്റെ ആവശ്യകതയും എല്ലാമറിഞ്ഞ് മാറാന്‍ ഇവള് തയ്യാറായി.



Click it and Unblock the Notifications
