Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മനുഷ്യനെ ചൂടോടെ തിളപ്പിയ്ക്കുന്ന നദിയോ?
നമ്മള് മരിച്ചു നരകത്തില്‍ ചെല്ലുമ്പോള്‍ അവിടെ തിളയ്ക്കുന്ന നദിയും കാലു തെറ്റിയാല്‍ ക്രൂരമൃഗങ്ങും പാമ്പുകളും വസിക്കുന്ന അഗാധമായ കൊക്കയും എല്ലാമുണ്ട് എന്നതാണ് നമ്മള് കേട്ട് പഠിച്ചിട്ടുള്ളത്.
എന്നാല്‍ ഭൂമിയിലും ഇത്തരത്തിലൊരു നദിയുണ്ട്. മനുഷ്യനെ ചൂടോടെ കത്തിക്കാന്‍ പാകത്തില്‍ എപ്പോഴും തിളച്ചു കൊണ്ടിരിക്കുന്ന നദി. ആമസോണിലാണ് ഇത്തരമൊരു നദിയുള്ളത്. പല ഐതിഹ്യങ്ങളിലും നമ്മള് കേട്ടിട്ടുണ്ട് തിളച്ചു മറിയുന്ന നദികളെക്കുറിച്ച്. ചില ആകര്ഷണക്കഥകള്
ലോകമറിയാത്ത അനേകം വിസ്മയങ്ങളാണ് ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്നത്. ഇത് പുറത്തു കൊണ്ടു വന്നതാകട്ടെ ഭൗമ ശാസ്ത്രഞ്ജനും ഗവേഷണ വിദ്യാര്‍ത്ഥിയുമായ ആന്‍ഡ്രിയസ് റൂസോ. തിളയ്ക്കുന്ന നദിയെക്കുറിച്ച് ചില കാര്യങ്ങള്‍...

പെറുവിലെ മിത്ത്
പെറുവിലെ മിത്തുകളില്‍ നിന്നും മുത്തശ്ശിക്കഥകളില്‍ നിന്നുമാണ് റൂസോ ഇത്തരത്തിലൊരു നദിയെക്കുറിച്ച് കേള്‍ക്കുന്നത്. കേള്‍ക്കുന്തോറും അടുത്തറിയാനുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും 2011-ല്‍ ആമസോണ്‍ കാടുകളിലേക്ക് പുറപ്പെടുകയും ചെയ്തു.

അഗ്നി പര്‍വ്വത മേഖലകളില്‍ നിന്നും ദൂരെ
അഗ്നി പര്‍വ്വത മേഖലകളില്‍ നിന്നും വളരെ ദൂരെയായിരുന്നു ഈ നദി. എന്നിട്ടും മനുഷ്യ ജീവനെ ഇല്ലാതാക്കാന്‍ പോന്ന താപനിലയായിരുന്നു ഈ നദിയില്‍ ഉണ്ടായിരുന്നത്.

ചായയുണ്ടാക്കാന്‍ തിളപ്പിക്കേണ്ട
നല്ല ചൂടു ചായ ഉണ്ടാക്കാന്‍ തരത്തില്‍ തിളച്ചു കിടക്കുകയായിരുന്നു ഈ നദിയിലെ വെള്ളം. അത്രയധികം കടുപ്പമേറിയ ചൂടാണ് ഈ നദിയിലെ വെള്ളത്തിനുണ്ടായിരുന്നത്.

നീളവും വീതിയും
82 അടി വീതിയും 20 അടി ആഴവുമുള്ളതാണ് ഈ നദി. ചൂടുവെള്ളമാണ് ഈ നദിയുടെ പ്രത്യേകത എന്നിരിക്കെ ചിലയിടങ്ങളില്‍ വെള്ളം ശരിക്കും തിളച്ചു മറിയുന്നുണ്ട് എന്നാണ് റൂസ്സോ പറയുന്നത്.

മത്സ്യങ്ങളുടെ പൊടിപോലുമില്ല
സാധാരണ ജലാശയങ്ങളിലുണ്ടാകുന്ന യാതൊരു ജലജന്യജീവികളും ഈ നദിയില്‍ ഇല്ല. ഈ നദിയില്‍ വീണാല്‍ പിന്നെ മനുഷ്യനായാലും മൃഗമായാലും രക്ഷപ്പെടാന്‍ ആകില്ലെന്നതാണ് സത്യം.

തണുപ്പു കാലത്തും വ്യത്യസ്തമല്ല
തണുപ്പു കാലത്തും നദിയിലെ സ്ഥിതി വ്യത്യസ്തമല്ല. നമ്മള് കുളിയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അതേ ചൂടായിരിക്കും തണുപ്പു കാലത്തും നദിയ്ക്കുണ്ടാവുക.

താപനില 90 ഡിഗ്രി വരെ
ചില ദിവസങ്ങളില്‍ നദിയിലെ താപനില 90 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന സമയമുണ്ടാകും എന്നതാണ് സത്യം.

ആള്‍ത്താമസം
നദിയുടെ ചുറ്റുഭാഗത്തൊന്നും ആള്‍ത്താമസമില്ല. കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് 172 കിലോമീറ്റര്‍ അകലെ വരെ ആള്‍ത്താമസത്തിന് യോഗ്യമല്ല എന്നത് തന്നെയാണ് സത്യം.



Click it and Unblock the Notifications
