For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

14 സെക്കന്റ് നോട്ടം പ്രശ്‌നമാണെങ്കില്‍ ഇതൊക്കെയോ?

|

വായ് നോട്ടം ഒരിക്കലും ഒരു തെറ്റാകുന്നില്ല. നോക്കാന്‍ ഇഷ്ടമില്ലാത്തവര്‍ നോക്കണ്ട അത്രയേ ഉള്ളൂ കാര്യം. എന്നാല്‍ 14 സെക്കന്റെ ഒരാണ്‍കുട്ടി പെണ്‍കുട്ടിയെ നോക്കിയാല്‍ ക്രിമിനല്‍ കുറ്റമാവും എന്നാണ്. ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ

എന്നാല്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞതും കാര്യമാണ് 14 സെക്കന്റല്ല നോട്ടം പെണ്‍കുട്ടിയ്ക്ക് അസഹനീയമാണെന്ന് തോന്നിയാല്‍ കേസ് കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് ഒരു പൊതുജനാഭിപ്രായം.

ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് നോട്ടത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും പോസ്റ്റുകളും നമ്മളെല്ലാവരും കണ്ടു. എന്നാല്‍ ഋഷിരാജം സിംഗിനെ ട്രോളും മുന്‍പ് നമ്മളറിയേണ്ട മറ്റു ചില നിമയമങ്ങളുണ്ട്. പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....

അതൊക്കെ നോക്കുമ്പോള്‍ ഈ നിയമങ്ങള്‍ ഒക്കെ എത്രയോ ഭേദം എന്ന് നമുക്ക് പറയേണ്ടി വരും. അവ എന്തൊക്കെയെന്ന് നോക്കാം.

 ആത്മത്യ കുറ്റം തന്നെ എന്നാലും

ആത്മത്യ കുറ്റം തന്നെ എന്നാലും

ആത്മഹത്യ ചെയ്താല്‍ പിന്നെ യാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരില്ല എന്നത് സത്യം. എന്നാല്‍ ആത്മഹത്യ ശ്രമം പരാജയപ്പെടുന്നവര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ആത്മഹത്യ ശ്രമം ഇന്ത്യന്‍ പീനല്‍ കോഡ് 309 അനുസരിച്ച് കുറ്റകരമാണ്. ആത്മഹത്യ ചെയ്തവരെ ശിക്ഷിക്കാന്‍ കഴിയാത്തത് എന്തായവും ഭാഗ്യമായി.

കേരളവും ചൈന പോലെ

കേരളവും ചൈന പോലെ

ചൈനയില്‍ ഒറ്റക്കുട്ടി നയം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലും അങ്ങനെ ഉണ്ടോ, ഉണ്ടെന്നാണ് പറയുന്നത് അത് പക്ഷേ ഒറ്റക്കുട്ടി അല്ല മൂന്നാമതൊരു കുട്ടി പിറന്നാല്‍ 10000 രൂപയാണ് കെട്ടി വെക്കേണ്ടി വരിക എന്നൊക്കെയാണ് നിയമം. എന്നാല്‍ നിയമമൊക്കെ പുസ്തകത്തിലല്ലേ ഉള്ളൂ.

മദ്യത്തിനും ഹോംഡെലിവറി

മദ്യത്തിനും ഹോംഡെലിവറി

ഡല്‍ഹിയിലാണ് ഇതൊരു വല്ലാത്ത പ്രശ്‌നമായിയിരിക്കുന്നത്. മദ്യത്തിന്റെ ഹോം ഡെലിവറി വലിയ കുറ്റമാണ് ഡല്‍ഹിയില്‍. എന്നാല്‍ വൈനും ബിയറും മാത്രം ഇതിന്റെ പരിധിയില്‍ വരില്ല. അതെന്താ അങ്ങനെ?

പൈസ കളഞ്ഞു കിട്ടിയാല്‍

പൈസ കളഞ്ഞു കിട്ടിയാല്‍

പോകുന്ന വഴിയ്ക്ക് കുറച്ച് പൈസ കളഞ്ഞ് കിട്ടി. നിങ്ങളെന്ത് ചെയ്യും? അതൊക്കെ ഓരോരുത്തരുടെ മനോധര്‍മ്മമനുസരിച്ചിരിക്കും. ചിലര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കും. ചിലരാകട്ടെ സ്വന്തം പോക്കറ്റില്‍ ഇടും. എന്നാല്‍ 10 രൂപയില്‍ കൂടുതല്‍ ഉള്ള തുക കളഞ്ഞ് കിട്ടിയാല്‍ അത് പോക്കറ്റില്‍ ഇടും മുന്‍പ് നിങ്ങളൊരു ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത് എന്ന് ആലോചിക്കണം. കാരണം 1878-ലെ ഇന്ത്യന്‍ ട്രഷര്‍ ട്രോവ് ആക്ട് പ്രകാരം ആരെങ്കിലും ഇത് പോക്കറ്റില്‍ ഇടുന്നത് കണ്ടാല്‍ നിങ്ങളുടെ കാര്യം പോക്കാം..

മദ്യപിക്കുന്ന പ്രായം

മദ്യപിക്കുന്ന പ്രായം

നിയമത്തിനു മുന്നില്‍ മദ്യപിക്കുന്നതിനും പ്രായമുണ്ട്. ഗോവയില്‍ ഇത് 18 ആണെങ്കില്‍ ഹിമാചല്‍ പ്രദേശ്, യുപി, സിക്കിം, പോണ്ടിച്ചേരിസ മഹാരാഷ്ട എന്നിവിടങ്ങളില്‍ ഇത് 25 വയസ്സാണ്. ഇവിടെയൊക്കെ ചെന്ന് മദ്യപിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പല്ലും

വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പല്ലും

നല്ല വെട്ടിത്തിളങ്ങുന്ന പല്ലുള്ളവരായിരിക്കണം ആന്ധ്രാപ്രദേശിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍. ഇപ്പോഴുള്ളവരൊക്കെ ചിരിച്ച് ചിരിച്ച് വശം കെട്ടിട്ടുണ്ടാവും എന്നത് സത്യം. ഓരോരോ നിയമങ്ങളേ..

ഇന്ത്യന്‍ സൈനികരുടെ ഗതികേട്

ഇന്ത്യന്‍ സൈനികരുടെ ഗതികേട്

ഇന്ത്യന്‍ സൈനികര്‍ക്ക് കത്തി ഉപയോഗിക്കാനുള്ള പരിശീലനം കൊടുക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കത് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ നാഗാലാന്റ് റെജിമെന്റിലെ പട്ടാളക്കാര്‍ക്ക് അവരുടെ പരമ്പരാഗതമായ കത്തി ഉപയോഗിക്കാം എന്നത് തന്നെ.

ഇന്റര്‍നെറ്റിനും സെന്‍സറിംഗോ?

ഇന്റര്‍നെറ്റിനും സെന്‍സറിംഗോ?

ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോകളും സിനിമകളും കാണുന്നവര്‍ ചില്ലറയല്ല. സര്‍ക്കാരിനെക്കൊണ്ട് ഇതൊന്നും നിര്‍ത്താന്‍ പറ്റുകയും ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഒരു നിയമമുണ്ടായിരുന്നു. സെന്‍സറിംഗിനായി. എന്നിട്ടെന്താ കാര്യം?

വിവാഹം പാരയാകുമ്പോള്‍

വിവാഹം പാരയാകുമ്പോള്‍

ഇന്ത്യയില്‍ വിവാഹ പ്രായം പുരുഷന്റേത് 21 വയസ്സാണ്. എന്നാല്‍ അച്ഛനാകാനുള്ള പ്രായം 18 വയസ്സും. 1857-ലെ ഇന്ത്യന്‍ മെജോറിറ്റി ആക്ട് ആണ് വിവാഹപ്രായത്തില്‍ പുരുഷനെ വെട്ടിലാക്കിയത്.

English summary

Most Weird And Crazy Laws In India

In India we have some strange laws that are not only ridiculous but also make no sense in the current social scenario.
Story first published: Saturday, August 27, 2016, 14:27 [IST]
X
Desktop Bottom Promotion