For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണസത്യങ്ങളില്‍ ചിലത് നമ്മെ അത്ഭുതപ്പെടുത്തുന്നു

|

മരണം എന്നത് ഏറ്റവും ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. നമ്മുടെ ഉറ്റവരേയും ഉടയവരേയും എല്ലാം ഉപേക്ഷിച്ച് എന്നന്നേക്കുമായി നമ്മള്‍ ഈ ലോകത്തോട് വിട പറയുന്നു. പിന്നീടൊരു തിരിച്ചു വരവോ ഇങ്ങനൊരു ലോകമോ നമുക്ക് മുന്നിലുണ്ടാവില്ല എന്നതാണ് സത്യം. മരിച്ചവരെ സ്വപ്‌നം കാണുന്നത് സൂക്ഷിക്കുക

എന്നാല്‍ മരണത്തിലുമുണ്ട് ആരും അറിയാത്ത ചില കള്ളക്കളികള്‍. മരണത്തെക്കുറിച്ച് നമ്മള്‍ അറിയാത്ത ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ട് നമ്മള്‍ മരണത്തെ ഭയപ്പെടുന്നു. മരണത്തെക്കുറിച്ച് ചില കാര്യങ്ങള്‍....

ഇടംകൈയ്യന്‍മാര്‍ സൂക്ഷിക്കുക

ഇടംകൈയ്യന്‍മാര്‍ സൂക്ഷിക്കുക

ഇടംകൈയ്യന്‍മാര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. സ്വാഭാവിക മരണത്തേക്കാള്‍ പെട്ടെന്ന് മരിയ്ക്കാനുള്ള സാധ്യത ഇടംകൈയ്യന്‍മാര്‍ക്ക് വളരെ കൂടുതലായിരിക്കും. മാത്രമല്ല കൊല്ലപ്പെടാനായിരിക്കും ഇവരില്‍ പലരുടേയും വിധി.

 തലയില്ലാത്ത പാറ്റ

തലയില്ലാത്ത പാറ്റ

തലയില്ലെങ്കില്‍ നമ്മള്‍ മരിച്ചു പോകും എന്ന കാര്യം സംശയമില്ല. എന്നാല്‍ തലയില്ലാതെ ജീവിയ്ക്കാന്‍ പറ്റുന്ന ജീവി നമുക്ക് ചുറ്റിലും ഉണ്ട്, പാറ്റ. കാരണം പാറ്റയ്ക്ക് ശ്വസിക്കാന്‍ തല വേണ്ട എന്നത് തന്നെ കാര്യം. പാറ്റ മരിയ്ക്കുന്നതാകട്ടെ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നാണ് എന്നതാണ് സത്യം.

അമിതമായി ചിരിച്ചാലും മരണം

അമിതമായി ചിരിച്ചാലും മരണം

ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അമിതമായി ചിരിച്ചാല്‍ അത് മരണത്തിന് കാരണമാകും എന്നതാണ് സത്യം. ഗ്രീക്ക് തത്വചിന്തകനായ ക്രിസ്പസ് ഇത്തരത്തിലാണ് മരണപ്പെട്ടത്.

 കുരിശുമരണം ഇപ്പോഴും

കുരിശുമരണം ഇപ്പോഴും

ചില രാജ്യങ്ങളില്‍ ഇപ്പോഴും കുരിശു മരണം എന്ന പ്രാകൃത രീതി പിന്തുടരുന്നുണ്ട്. യു എ ഇ, സുഡാന്‍ പോലുള്ള രാജ്യങ്ങളിലാണ് ഇപ്പോഴും ഇത്തരം രീതികള്‍ പിന്തുടരുന്നത്.

പതുക്കെയുള്ള മരണം

പതുക്കെയുള്ള മരണം

വെടിയുണ്ട കൊണ്ടാല്‍ ഉടന്‍ മരിയ്ക്കും എന്നതാണ് സത്യം. എന്നാല്‍ തലയ്ക്ക് വെടിയേറ്റയാള്‍ ജീവിച്ചത് 67 ദിവസമാണ്. 67 ദിവസത്തിനു ശേഷം പെട്ടെന്നുണ്ടായ തലവേദനയാണ് ഇദ്ദേഹത്തിന്റെ മരണത്തിനു കാരണം. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ബുള്ളറ്റാണ് മരണകാരണം എന്നറിഞ്ഞത്.

മൃതദേഹത്തിനൊപ്പം നൃത്തം

മൃതദേഹത്തിനൊപ്പം നൃത്തം

മൃതദേഹത്തിനൊപ്പം നൃത്തം ചെയ്യുന്നത് പല രാജ്യങ്ങളിലുമുള്ള ആചാരമാണ്. എന്നാല്‍ മരിച്ച അന്നു മാത്രമല്ല പിന്നീട് എല്ലാ ഏഴ് വര്‍ഷം കൂടുമ്പോഴും മൃതദേഹം കുഴിച്ചെടുത്ത് അതിന്റെ എല്ലുമായി നൃത്തം ചെയ്യുന്ന ഒരു വിഭാഗവും മഡഗാസ്‌കറില്‍ ഉണ്ട്.

 മൃതദേഹത്തില്‍ നിന്നും സോപ്പ്

മൃതദേഹത്തില്‍ നിന്നും സോപ്പ്

അത്ഭുതപ്പെടേണ്ട മൃതദേഹത്തില്‍ നിന്നും സോപ്പ് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിനെ സാപോനിഫികേഷന്‍ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പില്‍ നിന്നാണ് ഇത്തരത്തില്‍ സോപ്പ് ഉപയോഗിക്കുന്നത്. 1875-ല്‍ ഫിലാഡല്‍ഫിയയിലാണ് ഇത്തരത്തില്‍ ആദ്യമായി സോപ്പ് ഉത്പാദിപ്പിച്ചത്.

 ആളുകളെ കൊല്ലുന്ന പ്രിസ്‌ക്രിപ്ഷന്‍

ആളുകളെ കൊല്ലുന്ന പ്രിസ്‌ക്രിപ്ഷന്‍

ഒരു വിഭാഗം ആളുകളുടെ മരണത്തിന് കാരണമാകുന്നതും ഡോക്ടര്‍മാരുടെ പ്രിസക്രിപ്ഷന്‍ തന്നെയാണ്. ആര്‍ക്കും മനസ്സിലാകാത്ത രീതിയിലുള്ള ഇത്തരം പ്രിസ്‌ക്രിപ്ഷനായിരിക്കും മരണത്തിലേക്ക് പലരേയും തള്ളി വിടുന്നത്.

English summary

Most Interesting Facts Related to Death

Here is a list of eight interesting facts related to death. Everything that born have to die one day. Despite of being aware of this, we afraid to accept this fact.
Story first published: Tuesday, May 17, 2016, 13:06 [IST]
X
Desktop Bottom Promotion