Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ക്കുമുണ്ടോ ഈ ഫോബിയ?
നമ്മളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു കാര്യത്തെ ഭയപ്പെടുന്നവരാണ്. നിങ്ങള്‍ അത്തരത്തില്‍ എന്തിനെയെങ്കിലും ഭയപ്പെടുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഫോബിയ ഉണ്ട്. ഇത് ഉത്കണ്ഠ സംബന്ധമായ ഒരു തരം തകരാറാണ്. ഒരു വസ്തുവിനോടോ സാഹചര്യത്തോടോ നിലനില്‍ക്കുന്ന ഭയമാണിത്. ഇതുള്ള വ്യക്തികള്‍ ഈ പ്രശ്നം ഒഴിവാക്കാനായി യഥാര്‍ത്ഥത്തിലുള്ള അപകടസാധ്യതയേക്കാള്‍ കൂടുതലായി ശ്രമം നടത്തും.
ലോകത്തിലെ രസകരങ്ങളായ നാല് ഫോബിയകളെക്കുറിച്ച് അറിയുക. ഇത് നിങ്ങള്‍ക്ക് ഏറെ രസകരമായി തോന്നാം.

1. ആര്ക്കിബ്യൂട്രോഫോബിയ - നിലക്കടല ബട്ടര്‍ വായുടെ മുകള്‍ ഭാഗത്ത് ഒട്ടിപ്പിടിക്കുമോ എന്ന ഭയമാണിത്. ഇത് കുട്ടികളിലാണ് ഏറെയും കാണപ്പെടുന്നത്. ഈ ഭയം നിയന്ത്രണാതീതമാകുമ്പോള്‍ നിലക്കടല കാണുന്നത് പോലും ഭയമുണ്ടാക്കും.
2. ബാരോഫോബിയ - നിങ്ങളുടെ കാലുകള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നത് എന്താണ്? ഗുരുത്വാകര്ഷണമാണോ? എന്നിരുന്നാലും ഗുരുത്വാകര്‍ഷണം സംബന്ധിച്ച ബാരോഫോബിയ അനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ ലോകത്തിലുണ്ട്.
3. നിയോഫോബിയ - ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ നമ്മള്‍ക്കൊക്കെ ഇഷ്ടമാണ്. എന്നാല്‍ നിയോഫോബിയ അനുഭവിക്കുന്നവര്‍ ഇത് വിരുദ്ധമായ സ്വഭാവമുള്ളവരാണ്. തങ്ങളുടെ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരിചയപ്പെടുന്നതിനോടുള്ള ഭയമാണിത്. മനസില്‍ പുതിയ ആശയങ്ങള്‍ ഉണ്ടാവുന്നത് ചിലര്‍ക്ക് അഭിമുഖീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്.
4. യൂഫോബിയ - തങ്ങളുടെ ദുരിതത്തിന്റെ കൂടിനുള്ളില്‍ വസിക്കുന്നവരാണ് യൂഫോബിയ ഉള്ളവര്‍. നല്ല വാര്‍ത്തകള്‍ കേള്ക്കുന്നതിനോടുള്ള ഭീതിയാണ് ഇത്. ആരുടെയെങ്കിലും ഒപ്പം ജീവിക്കുന്നതും അവര്‍ വെറുക്കുന്നു.



Click it and Unblock the Notifications
